എൽ എഫ് എച്ച് എസ്സ് വടകര/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28009 (സംവാദം | സംഭാവനകൾ) ('==ആമുഖം== മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. തുടർച്ചയായ 9വർഷങ്ങളിലായി സബ് ജില്ലാ ഓവറോൾ കിരീടം നിലനിർത്തുകയും, ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കുവാനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

പ്രവർത്തനരീതി

മാസത്തിലൊരിക്കൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഓരോ ആഴ്ചയിലെയും ക്ലബ്ബ് മീറ്റിംഗിന്റെ ചുമതല ഓരോ ക്ലാസ്സുകൾക്കാണ്. മീറ്റിംഗുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ മുതലായവ അവതരണച്ചുമതലയുള്ള ക്ലാസ്സിലെ കുട്ടികൾ തന്നെ നടത്തുന്നു.‌

ഗണിതമേളകൾ

സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു. സ്ക്കൂൾ തലത്തിൽ വിവിധ സെമിനാറുകൾ നടത്തിയാണ് ഉപജില്ലാ സെമിനാറുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. സെമിനാറുകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ എല്ലാ വർഷവും വിജയികളാകുന്നുണ്ട്.

ദിനാചരണങ്ങൾ

ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ശ്രീനിവാസരാമാനുജൻ ദിനം, റിപ്പബ്ലിക് ദിനം തുങ്ങിയവയോടനുബന്ധിച്ച് ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഉപന്യാസരചനാമത്സരം മുതലായവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.

ഗണിതക്വിസ്

സ്ക്കൂൾ തലത്തിൽ വിവിധറൗണ്ടുകളിലായി മത്സരം നടത്തിയാണ് ഉപജില്ലാ ഗണിതക്വിസിന് വിദ്യാർത്ഥികളെതിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കിവരുന്നു.

ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും

സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു.