നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 15 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ) (എസ് എസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് (2018-2019)

                 സോഷ്യൽ ക്ലബ് എച്ച്.എം നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ആഭിമുഖ്യത്തിൽ'കേരളം നൂററാണ്ടിലൂടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.പ്രപ‍‍ഞ്ചത്തെക്കുറിച്ച് കുട്ടികൾക്ക് ഇല്ല്യാസ് പെരിയമ്പലംസാറുടെ വീഡിയോ ക്ലാസ് നൽകി.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് "ചന്ദ്രനെതേടി” വീഡിയോ പ്രദർശനം നടത്തി.

നവോത്ഥാന സദസ്സ്

സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്കായി നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ഹെഡ്മിസ്ട്രസ് നിർമ്മല ടീച്ചർ ഹൈസ്ക്കുൾ അധ്യാപിക സരോജദേവി ടീച്ചർക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളുടെ കഥ ,കവിത ,ചിത്രങ്ങൾ ,കൊളാഷ് എന്നിവ സദസ്സിന് മിഴിവേകി.ക്വിസ് മത്സരവും നടന്നു.