ഉള്ളടക്കത്തിലേക്ക് പോവുക

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 15 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) ('എന്റെ ഹൃദയത്തിലെ മാലാഖ സൈറ ജേക്കബ് (9ബി) ഓർമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഹൃദയത്തിലെ മാലാഖ സൈറ ജേക്കബ് (9ബി)

ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ എന്റെ കണ്ണിലെന്നും കാണും സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ അമ്മതൻ കൈവിരൽ തുമ്പുകൾ എനിയ്ക്കായ് നീളുമ്പോൾ ലോകത്തിൻ ചവിട്ടുപടികൾ ഒന്നൊന്നായ് ഞാൻ കയറി അമ്മതൻ പൊന്നുമ്മകൾ എൻ കവിൾതടത്തിൽ വീഴുമ്പോൾ സ്നേഹത്തിന്റെ അനശ്വരമഠം നിധികൾ ഞാൻ സ്വന്തമാക്കി എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ അമ്മതൻ മിഴികൾ ആർദ്രമായി എൻ ഞരമ്പിലോടുന്ന രക്തത്തിൻ ഓരോ കണവും എൻ അമ്മതൻ സ്വന്തമല്ലേ പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ രെന്നമ്മയാണെൻ ഹൃദയം.



കവിത അനീന ആൻ മത്തായി തത്തമ്മ


ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത് ആനന്ദത്തോടെയിരിക്കും തത്ത തിക്കി തിരക്കി മതിലകം തൂത്തപ്പോൾ രാജകുമാരീടെ താലി പോയി കരയേണ്ട പെണ്ണേ നീ പിടയേണ്ട പെണ്ണേ നീ താലിക്കിണത്താലി ഞാൻ തരുവേൻ താലിയും വേണ്ടമ്മേ മാലയും വേണ്ടമ്മേ നേരേ പടിഞ്ഞാട്ട് പോയാൽ മതി വേനൽ പിറക്കട്ടെ വെളളം ചുരുങ്ങട്ടെ പാടത്തെചോറൊക്കെപ്പൊടിയാവട്ടെ തട്ടാനേ വരുത്തട്ടെ പൊൻ തൂക്കി കൊടുക്കട്ടെ താലി പരത്തട്ടെ തത്തമ്മയ്ക്ക് താലിയും പരത്തിച്ച രടിന്മേൽ കോർത്തപ്പോൾ സന്ധ്യാവിളക്കിന്റെ ശോഭപോലെ താലിയും കെട്ടി സഭയിൽച്ചെന്നപ്പോൾ തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്ല


Poem

The Worst Childhood


Oh! our childhood How happy it is we got a lot of love Care and tears of happiness

But someone where Will have a childhood The worst Childhood Why it is so? Do you know?

Plenty of children Playing in the ground But, Plenty of children Working in the street

They don't have any joy They don't get any joy or care But they got a lot of tears Tears of neglection

Their childhood was filled with hunger and grief

Alsa Sajan (10C)



കവിത


പാട്ടുകാരിപൂങ്കുയിൽ കൂ കൂ കൂകും പൂങ്കുയിലേ പാറി നടക്കും കരിങ്കുയിലേ നിന്നുടെ പാട്ടുകൾ‌ കേൾക്കാനായി പൂന്തോട്ടത്തിൽ ഇരിക്കും ഞാൻ

നിനക്കു നല്ല ചിറകില്ലേ നിനക്കു നല്ല സ്വരമില്ലേ പൂഞ്ചിറകുകളാൽ പാറിവരൂ

പാടി രസിച്ചു പാടി വരൂ പാടി രസിച്ചു വരൂ ഈണത്തിൽ നീ പാടി തരൂ താളം പിടിച്ചു രസിക്കാം ഞാൻ

അബിയ പ്രസാദ് (8D)