പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/REPORT 2019-20
ദൃശ്യരൂപം
=പ്രവേശനോത്സവം 2019-20= പി.സി.ജി.എച്ച്.എസ്സീൽ 2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ ആഘോഷിച്ചു.നീണ്ട മധ്യവേനലവധിക്കുശേഷം പി.സി.ജി.എച്ച്.എസ്സീൽ വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു.പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സ്വാഗതം ആശംസിച്ചു.