ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗ്രന്ഥശാല/ കുഞ്ഞു ലൈബ്രറിയും ആസ്വാദനവും

Schoolwiki സംരംഭത്തിൽ നിന്ന്
ആസ്വാദനക്കുറുപ്പ്

ദി ആൽകെമിസ്റ്റ്( ശ്രെയ എസ് ആർ 10C)


ലോക പ്രശസ്‌ത്ര ബ്രസീലിയൻ സാഹിത്യകാരനായ ശ്രീ.പൗലോ കൊയ്‌ലോ നാടകകൃത്ത്, നാടകസംവിധായകൻ , ഗാനരചയിതാവ് ,നോവലിസ്റ്റ് , സർവോപരി പത്രപ്രവർത്തകൻ ഇനീ നിലകളിൽ പ്രസിദ്ധനാണ്. അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ നോവലാണ് ദി. ആൽക്കമിസ്റ്റ് . സാന്റിയാഗോ എന്ന ഇടയബാലനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. അവന് ഒരു സ്വപ്നദർശനം ഉണ്ടാക്കുന്നു . ആട്ടിൻപറ്റങ്ങളെ മേയിച്ചു നടക്കുമ്പോൾ ഒരു കുഞ്ഞു അവന്റെ കൈപിടിച്ചു ഈജിപ്റ്റിലെ പിരമിഡുകളുടെ അരികിൽ കൊണ്ടുപോയി അവിടെയുള്ള നിധി കാട്ടിക്കൊടുക്കുന്നു. ഈ സ്വപ്നത്തിന്റെ പ്രേരണയിൽ സാന്റിയാഗോ യാത്ര തിരിക്കുന്നു . ആ യാത്രയുടെ കഥയാണ് ദി. ആൽകെമിസ്റ്റ് . അതു വെറും യാത്രയല്ല .ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യൻ നടത്തുന്ന തീർത്ഥയാണ്. പതിനാറു വയസുവരെ സാന്റിയാഗോ ഒരു സെമിനാരിയിൽ പഠിച്ചിരുന്നു. ഒരു പുരോഹിതനിൽ നിന്നും ലാറ്റിനും , സ്പാനിഷും ,ദൈവശാസ്ത്രവും പഠിച്ചു. എന്നാൽ ദൈവത്തെ അറിയുന്നതിലും വലുതാണ് ലോകത്തെ അറിയൽ എന്ന അറിവിൽ അവൻ സെമിനാരിയിലെ പഠനം ഉപേക്ഷിച്ചു. അവന്റെ വഴികളിൽ പുസ്തകങ്ങൾ കൂട്ടിനുണ്ടായിരുന്നു .എന്നാൽ പിന്നീട് അവൻ പുസ്തകങ്ങളും ഉപേക്ഷിച്ചു. പുസ്തകങ്ങളിൽ നിന്നു മാറി മരുഭൂമിയിലെ കെട്ടുവണ്ടികളിലും ഒട്ടകനടത്തങ്ങളിലും മരുകാറ്റിന്റെ കൈകളിലും അവൻ അറിവ് അന്വേഷിക്കുന്നു .യഥാർത്ഥ അറിവ് പുല്ലിൽ നിന്നും പൂവിൽ നിന്നും കിട്ടുമെന്ന് അവൻ അറിയുന്നു. യാത്രയായിരുന്നു സാന്റിയാഗോവിന്റെ ലക്ഷ്യം .പരിചയപ്പെട്ട കറുത്ത മുടിയുള്ള പെൺകുട്ടിയുടെ സാന്നിധ്യത്തിൽ സാന്റിയാഗോവിന് യാത്ര മതിയാകുന്നുണ്ടെങ്കിലും മരുഭൂമിയിൽ നിന്നും വീശുന്ന കാറ്റുകൊണ്ടുവരുന്ന പ്രലോഭനങ്ങളാണ് സാന്റിയാഗോവിനെ വീണ്ടും യാത്രയിലേക്കുണർത്തുന്നത്.ഈ യാത്രയിൽ നമുക്കുള്ളതെല്ലാം നഷ്ടപ്പെട്ടേക്കാം. അതിൽ ദുഃഖിക്കരുത്. കാരണം വേണ്ടതെല്ലാം സ്വന്തമാക്കാൻ ഇനിയും കാലമുണ്ട്. ഈജിപ്റ്റിലെ പിരമിടുകളുടെ ചുവട്ടിൽ വരെ അവൻ യാത്ര ചെയ്തു.ആ യാത്രയിൽ അവനറിഞ്ഞത് യാത്ര തുടങ്ങിയ പള്ളിമുറ്റത്താണ് നിധികുഴിച്ചിട്ടിരിക്കുന്നതു എന്നു മാത്രം.ആ യാത്ര തന്നെയാണ് നിധിയെന്ന സത്യം അവനറിഞ്ഞു ആടുകളുടെ ഭാഷാമാത്രം അറിയാവുന്ന സാന്റിയാഗോ അങ്ങനെ ലോകത്തിന്റെ വഴികളറിഞ്ഞു വാക്കുകളില്ലാത്ത ഭാഷ ശീലിച്ചു. ആ ഭാഷ കൊണ്ട് ലോകത്തെ അറിഞ്ഞു. ആൽക്കെമിസ്റ്റായി. ചുരുക്കത്തിൽ, സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിപ്പിക്കുന്നതും വിരസമായിപ്പോയ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും. അതിനാൽ നമ്മൾ വലിയ സ്വപ്നങ്ങളുടെ പാതവിൻ തുടരണമെന്നും അത് നമുക്ക് ജീവിത സാഫല്യത്തിലേക്കുള്ള വഴികാട്ടിയാണെന്നും ഈ നോവൽ ബോധ്യപ്പെടുത്തുന്നു.

അഗ്നിച്ചിറകുകൾ (ആരതി പി 10B )

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം ലഭിച്ച മുൻ രാഷ്ട്രപതിയും ഇഹലോക കർമ്മം വെടിഞ്ഞ് വിശ്രാന്തിയിലേക്ക് മടങ്ങിയ ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പ്രശസ്തമായ ആത്മകഥയായ അഗ്നിച്ചിറകുകൾ ആണ് ഞാൻ വായിച്ചതു . തമിഴ്നാട്ടിൽ രാമേശ്വരത്തുള്ള ഒരു സാധാരണ കുടുംബത്തിലാണ് കലാം ജനിച്ചത് .സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഇന്ത്യക്കാരുടെ ബഹിരാകാശ സംരംഭങ്ങൾക്കും ,പ്രതിരോധ മേഖലക്കും നൽകിയ സംഭാവനകൾ ഏതൊരു ഇന്ത്യക്കാരനും അഭിമാനം ഉണർത്തുന്നതാണ് .ആന്തരികമായ ഒരു സന്യാസിയുടെതുപോലുള്ള തീഷ്ണതയും, ക്രിയാത്മകതയും നിറഞ്ഞ കലാമിന്റെ ജീവിതവിജയം അർപ്പിത മനസ്സിന്റെയും , ആത്മാർത്ഥതയുടെയും വിജയമാണ്. തികച്ചും സാധാരണമായ ഒരു ചുറ്റുപാടിൽ നിന്നുള്ള കലാമിന്റെ വളർച്ചയുടെയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടെ കഥയാണ് ഇവിടെ സ്പഷ്ടമാക്കുന്നത്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തിൽ ഇന്ത്യയ്ക്ക് അതി പ്രഗത്ഭ രാജ്യങ്ങളിൽ ഒന്നാവാൻ നാന്ദികുറിച്ച് SLV 3 ഉപഗ്രഹവിക്ഷേപണ വാഹനത്തിന്റെയും ,അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രതിരോധ ശക്തി യുടെ തലത്തിലേക്ക് രാജ്യത്തെ ഉയർത്തിയ പൃഥ്വി, അഗ്നി, തൃശൂൽ ,ആകാശ് എന്നീ മിസൈലുകളുടെ രൂപകൽപ്പന ,നിർമാണം ,വിക്ഷേപണം എന്നീ എല്ലാ ഘട്ടങ്ങളിലും നേതൃത്വം നൽകിയ കലാമിന്റെ ജീവിതാനുഭവങ്ങൾ ഇന്ത്യയിലെ ശാസ്ത്രസഞ്ചയത്തിനും , സാധാരണക്കാരുടെ സമൂഹത്തിനും ഒരുപോലെ പ്രയോജനകരവും ആവേശവും നൽകുന്നു .അബ്ദുൽകലാം ഏറെ മമത പുലർത്തിയിരുന്ന അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ,ആത്മവിശ്വാസവും പകരും വിധം അദ്ദേഹത്തിൻറെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നു ഈ കൃതിയിൽ. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് ജീവിതത്തിൽ ഉയർന്ന പദവികൾ അലങ്കരിച്ച് തനിക്ക് താഴെയുള്ളവരെ മുൻനിർത്തി അവരുടെ പ്രശ്നങ്ങളിൽ പങ്കുചേർന്നു ജീവിതം സഫലമാക്കി മടങ്ങിയ വ്യക്തിത്വത്തെ ഞാനെന്നും കൃതജ്ഞതയോടെ നോക്കികാണുന്നു .ജീവിത പാഠങ്ങൾ പകർന്നു തരുന്ന പ്രചോദനമേകുന്ന ഒരു തുറന്ന പുസ്തകമാണ് കലാം

ആടുജീവിതം ( ശ്രെയ എസ് ആർ 10C)

യുവസാഹിത്യകാരനായ ബന്യാമിന്റെ അതി മനോഹരമായ ഒരു നോവലാണ് 'ആടുജീവിതം . ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ പച്ചയായ അനുഭവമാണ് ഈ നോവലിൽ ഇതിവൃത്തം. നാൽപ്പത്തിമൂന്നു ഖണ്ഡങ്ങളായി പറന്നു കിടക്കുന്ന ഈ നോവലിലെ കേന്ദ്ര കഥ പാത്രമാണ് നജീബ് . മനുഷ്യസഹനത്തിന്റെ ഒരു ഇതിഹാസ കഥ തികച്ചും ലളിതമായ ഭാഷയിൽ കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നത് . സങ്കീർണമായ ഒരു കഥാഘടന ഈ നോവലിനില്ല . ബത്തായിലെ ഒരു പോലീസ് സ്റ്റേഷന് മുന്നിൽ കൂട്ടുകാരനായ ഹമീദുമൊത്തു നിൽക്കുന്ന നജീബിനെയാണ് നോവലിന്റെ ആദ്യഭാഗത്തു നമുക്ക് കാണാൻ കഴിയുന്നത്. റിയാദ് വിമാനത്താവളത്തിൽ വച്ചു നജീബിനെയും ഹക്കീമിനെയും ഒരു അർബാബ് കടത്തിക്കൊണ്ടു പോയി. മാതൃഭൂമിയുടെ നടുവിലുള്ള വിജനതയിൽ ആട്ടിൻ പറ്റത്തിൽ എത്തിക്കുന്നു പിന്നീടുള്ള നജീബിന്റെ ജീവിതം അതികഠിനമായിരുന്നു. മാതൃഭൂമിയുടെ മണൽ പരപ്പിൽ ഒരുപറ്റം ആടുകൾക്കൊപ്പം അതിലൊരുആടായി കാലമോ ദൈർഖ്യമോ തിരിച്ചറിയാകാത്ത സഹനത്തിന്റെ നെല്ലിപ്പലക കണ്ടു അവൻ കഴിച്ചുകൂട്ടി. എല്ലാപ്രതീക്ഷകളും തകർത്തെറിഞ്ഞു ഒരു തുള്ളി വെള്ളത്തിന് പോലും നിരന്തര പ്രഹരം വിലകൊടുക്കേണ്ടി വന്നു ,ആടിന്റെ വില പോലും ഇല്ലാത്തവനാണ് ആട് ജീവിതത്തിലേക്കിറങ്ങി ചെന്ന് അതിലൊന്നായി രക്ഷതേടുന്നത്. ഒരു മനുഷ്യായുസിന്റെ മുക്കാൽ പങ്കും നജീബ് ആ മസറയിൽ അനുഭവിച്ചുതീർത്തു. രക്ഷ പെടാൻ പല തവണ നോക്കിയെങ്കിലും സാധിച്ചില്ല. ഒടുവിൽ പല പ്രതിബന്ധങ്ങളെയും തരണം ചെയ്തു മണലാരണ്യത്തിലൂടെ രക്ഷ നേടാൻ ശ്രമിക്കുന്നു. ക്ഷീണിതനായി വഴി വക്കിലിരുന്ന നജീബിനെ ഒരു നല്ല മനുഷ്യൻ ദാഹ ജലം നൽകുകയും 'കുഞ്ഞിക്ക ' എന്ന സ്നേഹ സമ്പന്നനായ മനുഷ്യന്റെ അടുത്തെത്തിക്കുകയും ചെയ്യുന്നു. കുഞ്ഞിക്കയുടെ ശ്രമഫലമാണ് നജീബിന് സ്വന്തം നാട്ടിലെത്താൻ കഴിഞ്ഞത്. ചുരുക്കത്തിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ടുകൊണ്ടു അക്കരപ്പച്ച തേടിപ്പോകുന്ന ഓരോ വ്യക്തിയും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ആടുജീവിതം . ഈ നോവൽ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോരവാർക്കുന്ന ജീവിതം തന്നെയാണ്

ബാലിദ്വീപ് ( ശ്രെയ എസ് ആർ 10C)


ജ്ഞാനപീഠം ജേതാവും സഞ്ചാര സാഹിത്യകാരനുമായ ശ്രീ .എസ് .കെ പൊറ്റക്കാടിന്റെ മനോഹരമായ ഒരു യാത്രാവിവരണമാണ് 'ബാലിദ്വീപ്'. സഞ്ചാരികളുടെ സ്വർഗം എന്ന് അറിയപ്പെടുന്ന ബാലിദ്വീപിലേക്കു അദ്ദേഹം നടത്തിയ യാത്രയും അവിടെ കണ്ട നയനാനന്ദകരമായ കാഴ്ചകളും വളരെ തന്മയത്വത്തോടെ അദ്ദേഹം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു. കേരളത്തിന്റേതായ പ്രകൃതിവിലാസങ്ങളും പഴയ കേരളസംസ്കാര പ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാസമ്പ്രദായങ്ങളും അങ്ങനെ തന്നെ ഇന്നും കണ്ടെത്താവുന്ന ഒരു കൊച്ചു നാടാണ് ബാലിദ്വീപ് . ലോകത്ത് ഇന്ത്യക്കു പുറത്തു ഇന്നും നിലനിന്നുവരുന്ന ഒരേ ഒരു പ്രാചീന ഹൈന്ദവ രാജ്യമാണ് ബാലിദ്വീപ്. ബലിക്കാരും കേരളീയരും ഒരു പഴയ സംസ്കാര വടവൃക്ഷത്തിന്റെ വിദൂര വർത്തികളായ രണ്ടു വേരുകളാണ്. ബലിക്കാരുടെ ലോകം ബാലിദ്വീപിൽ മാത്രം ഒതുങ്ങി നിൽക്കുന്നഒന്നാണ്. ബാഹ്യലോകത്തെ ക്കുറിച്ചും അവർക്കു ഒന്നും അറിഞ്ഞുകൂടാ. അറിയാൻ അവർകോട്ടും താത്പര്യവുമില്ല. വിദേശിയരായ സന്ദർശകർ ബലിയിൽ വരുന്നത് എന്തിനാണെന്നു പോലും അവർക്കറിയില്ല.എന്നാൽ ഇന്ദ്രപ്രസ്ഥവും ഗംഗയും ദണ്ഡകാരണ്യവും അവർ ബാലിദ്വീപിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവർ രാമായണത്തിന്റെയും ഭാരത്തിന്റെയും കാലങ്ങളിലേക്കു നീങ്ങി ജീവിക്കുന്നവരാണ്. നവീനവിദ്യാഭ്യാസം സിദ്ധിച്ച ബലിക്കർ പോലും വീട്ടിലിരിക്കുമ്പോൾ ത്രേതായുഗത്തിന്റെ അന്തരീക്ഷത്തിൽ ചിന്തിക്കുവരാണ്. കേരളത്തനിമ ഒട്ടും ചൂഴ്ന്നു പോകാതെ ഇപ്പോഴും നിലനിന്നു പോരുന്ന ഒരു രാജ്യമാണ് ബാലിദ്വീപ്. പാട്ടും കൂത്തും പൊട്ടിച്ചിരികളും കൊണ്ട് നെയ്തെടുത്തതാണ് അവരുടെ ജീവിതം. കേരളത്തെ പോലെ തെങ്ങിൻ തോപ്പുകളുടെ ഭംഗി ബാലിദ്വീപിനെയും അനുഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ആ തെങ്ങിൻ തോപ്പുകളിലൂടെ അപ്പങ്ങളും നറുമലരുകളും കൂമ്പാരമാക്കി വെച്ച കൂണിന്റെ ആകൃതിയിലുള്ള മരത്തട്ട് തലയിലേറ്റി നൃത്തഭംഗിയാൽ നീങ്ങി വരുന്ന കന്യകമാരെ കേരളത്തിൽ കാണില്ല. കുന്നിൻ ചരിവുകളിലെ നെൽ വയൽ തട്ടുകളിൽ നിന്നുള്ള നീരൊഴുക്കിന്റെ നിത്യ സംഗീതവും കേരളത്തിൽ കേൾക്കാനില്ല. ചുരുക്കത്തിൽ കേരളത്തിന്റെ ഒരു തനി പതിപ്പ് തന്നെയാണ് ബാലിദ്വീപ്. പ്രകൃതിയുടെ വിലാസഭംഗിയാൽ ജീവിതം നിറപ്പകിട്ടുള്ളൊരു ഉത്സവമായി നിത്യവും കൊണ്ടാടുന്ന നിഷ്കളങ്കരായ ഒരു ജനതയാണ് ബാലിദ്വീപിന്റെ സമ്പത് .

നീർമാതളം പൂത്തകാലം (അൽ ജസീന 8 സി )

പ്രശസ്ത കവയിത്രി നാലപ്പാട്ട്‌ ബാലാമണിയമ്മയുടെയും പി.എം.നായരുടെയും മകൾ മാധവിക്കുട്ടി എഴുതിയ ഒരു പ്രശസ്ത സ്മരണകളിൽ ഒന്നാണ് നീർമാതളം പൂത്തകാലം എന്നത്.ഓർമകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്‌മൃതികളുടെ ഈ പുസ്തകം മലയാളീ എന്നെന്നും നെഞ്ചിലേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്‌മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്ത ഓർമകുറിപ്പുകളിൽ ഒന്ന് മാത്രമാണിത്.ഇങ്ങനെയുള്ള ഒരുപാടു പുസ്തകങ്ങൾ ഇനിയും ഏറെയുണ്ട്. വായിക്കുക .... വളരുക .......

മർമ്മാണി മൂസ (ആസിയ എസ എൻ 8c )


മികച്ച ബാലകൃത്തായ മുഹമ്മരമണന്റെ കൃതികളിലൊന്നാണ് 'മർമ്മാണി മൂസ'. കുടനന്നാകുക്കാരനാണദ്ദേഹം . അദ്ദ്ദേഹത്തിന്റെ വാപ്പ ഒരു മർമ്മാണി വിദഗ്ദ്ധനായിരുന്നു. കുട്ടിക്കാലത്തു പഠിച്ച മർമ്മാണിവിദ്യ മറ്റുള്ളവരെ ഉപദ്രവിക്കാനായിട്ടാണ് അദ്ദേഹം ഉപയോഗിച്ചത്.പിന്നീട് ഇതിനു ജയിൽശിക്ഷ അനുഭവിച്ചിറങ്ങിയപ്പോൾ ബന്ധുക്കളും സ്വത്തുകളും നഷ്ടമായി . അതോടെ പശ്ചാത്താപവിവശനായ അയാൾ പുതിയൊരു മനുഷ്യനായി മാറുകയും തൻ പഠിച്ച മർമ്മാണി വിദ്യ പരോപകാരത്തിനായും ഉപയോഗിച്ചു .പിന്നീട് ഉണ്ടായതു പിന്നീട് ഉണ്ടായതൊരു അതിയകരമായവയാണ്.അദ്ദേഹത്തിന്റെ ഭാഷയും സ്വഭാവവും ഏവരെയും ആകർഷിക്കുന്നതാണ്. മൂസാക്കയുടെ മർമ്മാണിവിദ്യ ആ ദേശം മുഴുവൻ അറിയാനിടയായപ്പോൾ അദ്ദേഹത്തിന്റെ സമാധാനം പോയി .അവസാനം നാടു വിടേണ്ടിയും വന്നു.അനുഗൃഹീത ബാലസാഹിത്യകാരനായ ശ്രീ. മുഹമ്മരമണൻ രചിച്ച അതീവഹൃദ്യമായ നോവലാണ് ഇത്. സ്‌നേഹത്തിന്റെയും ദുഃഖത്തിന്റെയും പ്രയാസങ്ങളുടെയും ഇടയിൽ കഴിയുന്ന മൂസാക്കയുടെ ജീവിതം വളരെ രസകരമാണ് . കുഞ്ഞ്ഔസയും കാശിനാരായണനും ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്.

ടോട്ടോ-ചാൻ (തെസ്‌കോ കുറോയാനഗി )


തന്റെ ബാല്യകാലത്തെ ഓർമകളും അനുഭവങ്ങളുമാണ് 'ടോട്ടോ-ചാൻ'. എന്ന പുസ്തകത്തിലൂടെ തെസ്‌കോ കുറോയാനഗി വരച്ചുകാട്ടുന്നത് ടോട്ടോ-ചാൻ എന്നത് അവൾ തന്നെ അവൾക്കിട്ട പേരാണ്. എല്ലാവരെയും പോലെ തന്നെ ടോട്ടോ-ചാൻ കുട്ടിക്കാലത്തു വികൃതിതന്നെയായിരുന്നു.അവളുടെ ശല്യം സഹിക്കാതെ ആദ്യത്തെ സ്കൂളിൽ നിന്നും ടി.സിയും വാങ്ങി. ടോട്ടോ സ്കൂളിലേയ്ക്ക് വന്നത്. എന്നാൽ അവൾക്കു ചേരുന്ന സ്‌കൂൾ ഇതുതന്നെയായിരുന്നു. പിന്നെ വികൃതികൾ ഉണ്ടെങ്കിലും അവൾ നല്ലകുട്ടിയായി തന്നെ വളർന്നു. ജപ്പാനീസിലെ ഒരു ബെസ്ററ് സെല്ലറാണ് ആയിരത്തിത്തൊളയിരത്തിഎണ്പത്തിയൊന്നിൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്തകം തർജമാ ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് തെസ്‌കോ കുറോയാനഗിയായി വളർന്ന പഴയ ടോട്ടോ-ചാൻ അവളുടെ സ്കൂളിനെകുറിച്ചും കൂട്ടുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചും ഒരുപാട് വിശേഷങ്ങൾ നമ്മോടു പറയുന്നു. ശ്രദ്ധേയനായ കവി അൻവർ അലി ആണ് ഈ പുസ്തകം ഉജ്വലമായി മലയാളത്തിലേക്ക് ആക്കിയിരിക്കുന്നത്. വളരെ ലളിതവും തമാശയും അടങ്ങിയ ഈ പുസ്തകം മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ രസം നൽകുന്നു.

എൻമകജെ (സാബിത് മുഹമ്മദ് 10C)

പാരിസ്ഥിതികപ്രശ്നങ്ങൾ പരിധിയില്ലാതെ പെരുകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ ക്രൂരമായ ഇടപെടലുകൾ പ്രകൃതിയെ നശിപ്പിക്കുന്നു. എൻഡോസൾഫാന്റെ പരിണതഫലങ്ങൾ ഒരു ജനതയെ എപ്രകാരമെല്ലാം വേട്ടയാടുന്നു എന്ന് 'എൻമകജെ' വിശദീകരിക്കുന്നു .'എൻമകജെ' എന്നത് ഒരു നാടിന്റെ പേരാണ്. ഈ നോവൽ മുന്നോട്ടുപോകുന്നത് ഒരു പുരുഷന്റേയും സ്ത്രീയുടേയും സാനിധ്യത്തിലാണ്. തങ്ങളുടെ കഴിഞ്ഞകാലജീവിതത്തെ മറന്നുകൊണ്ട് ജീവിക്കുന്ന അസാധാരണരെന്ന് വിശ്വസിക്കുന്ന ഒരു സ്തീയിലൂടെയും പുരുഷനിലൂടെയും.എൻമകജെയിലെ ഭൂമിശാസ്ത്ര പശ്ചാത്തലം പലസ്ഥലങ്ങളിലായി വേർതിരിച്ച് പ്രത്യക്ഷപ്പെടുന്നു. ആരും കയറാൻ ധൈര്യപ്പെടാത്ത ജടധാരി മലയിൽ എല്ലാ ബന്ധങ്ങളേയും വേർപെടുത്തി മനുഷ്യരുമായി സമ്പർക്കമില്ലാതെ അവർക്കിടയിലേക്ക് എവിടെനിന്നോലഭിച്ച അനാഥക്കുഞ്ഞുമായി എത്തുന്നു. കുഞ്ഞിന്റെ ദേഹമാസകലം പുണ്ണ്. ഇതുമൂലം സ്ത്രീയും പുരുഷനും പിരിയുന്നു, വീണ്ടും അവർ ഒന്നിക്കുന്നു  ചികിത്സിച്ചു മാറ്റാമെന്ന് തിരുമാനത്തിൽ എത്തുന്ന അവർ അവിടുത്തെ വൈദ്യർ പഞ്ചിയെ സമീപിക്കുകയും ചെയ്യുന്നു. ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ശരീരവളർച്ചയുള്ള ആ കുഞ്ഞിന് അഞ്ചുവയസ്സെങ്കിലും കഴിഞ്ഞിരിക്കുമെന്നും ആ കുഞ്ഞിന്റെ രോഗം ചികിത്സിച്ച് മാറ്റാൻ കഴിയാത്ത ഒന്നാണെന്നും ജടാധാരി മലയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ മാറാരോഗങ്ങളും അവശരുമായ അനവധി ജനങ്ങൾ ഉണ്ടെന്നുള്ളതും അവർ മനസ്സിലാക്കുന്നു.ആ കുഞ്ഞിലൂടെ അതിന്റെ അസുഖത്തിലൂടെ 'എൻമകജെ' മുഴുവൻ, മനുഷ്യരുമായി ബന്ധമില്ലാതെ കഴിയുന്ന ഒരു സന്യാസി എന്നറിയപ്പെട്ട ആ മനുഷ്യന്റെ ജീവിതത്തെ അറിയുന്നു. ആ, കുഞ്ഞിലൂടെ അവർ തങ്ങളെത്തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. നീലകണ്ഠനും ദേവയാനിയും പിന്നീട് 'എൻമകജെ' യുടെ പ്രതീക്ഷയായിമായുന്നു. പ്രകൃതി സൗന്ദര്യത്താലും സാംസ്കാരിക തനിമയാലും വ്യത്യാസം പുലർത്തിയിരുന്ന 'എൻമകജെ' കേരളത്തിന്റെ ഭൂമിശാസ്ത്രഘടനയുടെ ഭാഗമായി തിരിച്ചറിയപ്പെടുന്നത് എൻഡോസൾഫാനെതിരേയുള്ള സമരപ്രകടനങ്ങളിലൂടെയാണ്.ആരെന്നും ഏതെന്നും അറിയാത്ത ഒരു പുരുഷനിലും സ്ത്രീയിൽനിന്നും ആരംഭിക്കുന്ന ഈനോവൽ പൊള്ളുന്ന ജീവിത കാഴ്ചകളെ വായനക്കാരന് കാണിച്ചു കൊടുക്കുന്നു. പ്രകൃതിക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പ്രകൃതി തീർച്ചയായും ഒരുകന്യക തന്നെയാണ്. അവളെ നശിപ്പിക്കാൻ നോക്കുമ്പോൾ വരുംതലമുറയുടെ ജീവിതം ദുരന്തരപൂർണമാകുന്ന ദയനീയ കാഴ്ചയാണ് 'എൻമകജെ' പങ്കുവക്കുന്നത്.

ടോട്ടോ-ചാൻ (മണ്ടൻ ഇവാൻ -കൗതുകം തോന്നിയ വഴി (അനുപമ.എസ് ക്ലാസ് 8.ബി)

ഞാൻ വായിക്കാനായി തിരഞ്ഞെടുത്ത പുസ്തകമാണ് മണ്ടൻ ഇവാൻ .ലിയോ ടോൾസ്റ്റോയ് എഴുതിയ ഈ പുസ്‌തകം വിവർത്തനം ചെയ്തിരിക്കുന്നത് രമാ ഭായ് ആണ് .രസകരമായ നുണുങ്ങു കഥകളുടെ കൂമ്പാരമാണ് സൈന്ധവ ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം. ഇവാൻ എന്ന വ്യക്തി ഒരു മരമണ്ടനാണ്. നല്ലൊരു കൃഷിക്കാരന് നാലു മക്കളാണ് ഉള്ളത്.മാർത്ത,സൈമൺ,ഇവാൻ,താരാസ് എന്നിവരാണവർ. മൂത്തു നരച്ച ഒരു പടുകിളവിയാണ് മാർത്ത എന്ന പറയുന്നതിലൂടെ അവർ അവിവാഹിതയാണെന്നും പറയാം. അത്യാഗ്രഹിയായ സൈമണും സുഖകരമായ ജീവിതം നയിക്കുന്ന താരനും കഷ്ടപ്പാട് അറിഞ്ഞിട്ടില്ല. രണ്ടാം അധ്യായത്തിൽ നമ്മുടെ ഭൂമിയിൽ തിന്മയും, അത്യാഗ്രഹവും, കാമവും പ്രേമവുമൊക്കെ ചൊല്ലാനെത്തിയ നരകാധിപൻ ആയ കുട്ടിച്ചാത്തന്റെ കഥയാണ് പറയുന്നത്.നമ്മുടെ നാട്ടിൽ എല്ലാവരും ഒരുമയോടെ,സ്നേഹത്തോടെ കൂട്ടുകൂടി നടന്നതൊന്നും കണ്ടു സഹിക്കാനാവാത്ത നാഗരാധിപൻ,തന്റെ ശിഷ്യരായ കുട്ടിച്ചാത്തന്മാരെ നമ്മുടെ ഹരിതസുന്ദരമായ, ഒരുമയുള്ള നാട്ടിലേക്ക് പറഞ്ഞയിക്കുന്നു. എന്നാൽ,അവരെന്തുചെയ്‌തിട്ടും,നമ്മുടെ നാട്ടിൽ തിന്മ എന്ന ഒന്ന് സൃഷ്ടിച്ചെടുക്കാൻ അവർക്കാകുന്നില്ല. അങ്ങനെ തിരികെമടങ്ങിപോകുന്ന കുട്ടിച്ചാത്തന്മാരെ നമുക്കി കഥയിൽ കാണാം. വീണ്ടും,അവർ മടങ്ങിയെത്തുന്നു .എന്നിട്ടു നമ്മുടെ നാട്ടിൽ പ്രേമവും കാമവും അക്രമക്രൂരതകളും പ്രകടിപ്പിക്കുന്നു. ജാതി മത ഭേദം അവർ ഇവിടെയുണ്ടാക്കുന്നു. അങ്ങനെ മനുഷ്യർ ജാതികളായി തിരിയുന്നതും ഇവിടെ കാണാം. പീഢനവും,ആസിഡ് മുഖതോഴിക്കുന്നതുമായ കാഴ്ചകൾ നമ്മുടെ നാട്ടിൽ കണ്ടപ്പോൾ ദൈവത്തിനു സങ്കടം ആയതും,നാഗരാധിപൻ സന്തോഷിച്ചതും പറയുന്നു.ഇന്നത്തെ നമ്മുടെ നാടിൻറെ അവസ്ഥ കഥകളിലൂടെ പറയുന്നു. എനിക്കീ പുസ്തകം ഏറെ ഇഷ്ടമായി .

പൂച്ചക്കുട്ടി (കാവ്യ കെ .എസ്, 9 ഡി )

വിശ്വപ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ലിയോടോൾസ്‌റ്റോയുടെ 'സ്‌റ്റോറി ഫോർ ചിൽഡ്രനിലെ കഥകൾ പുനരാഖ്യാനം ചെയ്ത അഞ്ജന ശശി എഴുതിയ 'പൂച്ചക്കുട്ടി' എന്ന കഥയാണ് ഞാൻ വായിച്ചത്. ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ 'വസ്യ, കാത്യ' എന്ന് പേരുള്ള രണ്ടു കുട്ടികളാണ് അവർക്കു വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബമാണ് ഉള്ളത്. അവരുടെ വീട്ടിൽ അവർക്കു കളിയ്ക്കാൻ കൂട്ടിനു ഒരു പൂച്ചകുട്ടിയുണ്ടായിരുന്നു. ഒരു ദിവസം പൂച്ചകുട്ടിയെ കാണാതായി. 'വസിക്കും കാത്യക്കും വളരെ സങ്കടമായി അവർ ഒരു ദിവസം ധാന്യപ്പുരക്കരികിൽ കളിക്കുന്നതിനിടെ 'മ്യാവു ' എന്ന കുഞ്ഞു സ്വരം കേട്ട്. നോക്കിയപ്പോൾ അവരുടെ കാണാതായ പൂച്ചക്കുട്ടി അവിടെ ഉണ്ട്. കൊടാതെ അതിന് അഞ്ചു കുഞ്ഞുങ്ങളും ജനിച്ചു. ഇത് കണ്ട 'അമ്മ പൂച്ച കുഞ്ഞുങ്ങൾ വലുതായപ്പോൾ അവരുടെ അപ്പോഴത്തെ ദാരിദ്ര്യം മാറ്റാൻ വേണ്ടി പൂച്ച കുഞ്ഞുങ്ങളെ മറ്റാർക്കോ കുറച്ചു പൈസക്ക് നൽകി. അതിനു മുൻമ്പേ അതിൽ നിന്ന് ഒരു പൂച്ചകുട്ടിയുടെ കുട്ടികളുടെ എടുത്തു. അവർ അതിനെ പൊന്നു പോലെ നോക്കി. എല്ലാ പ്രശ്നങ്ങളിൽനിന്നും അവർ ആ പോച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടു കുട്ടികൾക്കും പൂച്ച കുട്ടിയോടുള്ള സ്നേഹം അവർ അതിനോട് മനസ്സുതുറന്ന് കാണിക്കുന്നുണ്ട്. കഥയിൽ പിന്നെ ഒരു അപകടമാണ് വന്നെത്തിയത്. പൂച്ചകുട്ടിയെ ലോറിയിൽ നിന്ന് രക്ഷപ്പെടുത്താൻ നോക്കിയാ കാത്യ എന്ന പെൺകുട്ടിക് അപകടം പറ്റി. മാത്രമല്ല വസ്യ മരിച്ചുപോയി. പുച്ചകുട്ടിക്ക് അത് സഹിക്കാനായില്ല.താൻ കാരണമാണ് ആ അപകടം ഉണ്ടായതെന്ന് മനസിലാക്കിയ പൂച്ചക്കുട്ടി പിന്നെ അവരുടെ വീട്ടിൽ വീട്ടുകാർക്ക് തുണയായി കഴിയാമെന്നെ വിചാരിച്ചു. പക്ഷെ ആ പൂച്ചകുട്ടിയെ അവരുടെ 'അമ്മ അടിച്ചു ഒട്ടിച്ചു. കാരണം പൂച്ചക്കുട്ടി കാരണമാണ് അവരുടെ രണ്ടു മക്കൾക്കും ഈ അവസ്ഥ വന്നത്. എന്ന് അമ്മയുടെ മനസിലുമുണ്ടായിരുന്നു. കാത്യയ്ക്കു പിന്നെ താഴുന്നത് നടക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ സങ്കടം സഹിക്കാൻ കഴിയാത്ത ആ പൂച്ചക്കുട്ടി എവിടയോ പോയി. എവിട പോയെന്നോ , എന്തുപറ്റിയെന്നോ പിന്നെ ആർക്കും അറിയാൻ പറ്റിയിട്ടില്ല. എന്തായാലും വസ്യയും ആത്മാവും കാത്യയുടെ പ്രാർഥനയും ആ പൂച്ച കുട്ടിയ സുരക്ഷിത മായി നോക്കികൊള്ളുമെന്നും ഈ കഥയിൽ പറയുന്നുണ്ട് .

യാഥാർഥ്യമായി സ്വപ്നം (അനുപമ എസ് 7c )

എ. ബി. വി കാവിൽപ്പാട് എഴുതിയ യാഥാർഥ്യമായി സ്വപ്നം എന്ന റഷ്യൻ പുസ്തകമാണ് ഞാൻ വായിച്ചത്. നൈജിയ എന്ന പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രം. തളർന്നു കിടക്കുന്ന ഒരു അമ്മയും അവൾ താമസിക്കുന്ന ഒരു കുഞ്ഞു കുടിലാണ് അവൾക്ക് സ്വന്തം എന്ന് പറയാനുള്ളത്. അതി സുന്ദരിയായിരുന്നു. ആ പെൺകുട്ടി ഭംഗിയുള്ള ഉടുപ്പുകൾ തുന്നി ചന്തയിൽ കൊണ്ടു പോയി വിറ്റുകിട്ടുന്ന പണം കൊണ്ടാണ് തന്റെ വൃദ്ധമാതാവിനോടൊപ്പം അവൾ കഴിയുന്നത്. ഒരു ദിവസം തുന്നൽ പണി എല്ലാം കഴിഞ്ഞു ഏറെ വൈകിയാണ് ആ കുട്ടി ഉറങ്ങാൻ കിടന്നത് . അന്ന് അവളുടെ കഷ്ട്ടപാടെല്ലാം കണ്ട സ്വപ്നം ദേവത അവളെ സന്തോഷിപ്പിക്കാൻ സന്തോഷമുള്ളൊരു സ്വപ്നം അവൾക്കു കാണിച്ചു കൊടുത്തു. ആ സ്വപ്നത്തിൽ ഒരു രാജകുമാരനും, കൂടെ താൻ രാജകുമാരിയെ പോലെ വസ്ത്രം ഇട്ടു രാജകുമാരന്റെ കൂടെ നൃത്തം കളിക്കുന്നതും കണ്ടു. രാവിലെ തന്നെ അതുപോലെ ഒരു വസ്ത്രം തുന്നാൻ അവൾ തുടങ്ങി. പിന്നെ അങ്ങൂട്ടു നിരന്തരം രാജകുമാരന്റെ സ്വപ്നമാണ് അവൾ കണ്ടുകൊണ്ടിരിക്കുന്നത്. പിന്നെ അവളുടെ ജീവിതത്തിൽ പല സങ്കടം നിറഞ്ഞ സന്ദർഭങ്ങളും അവൾക്കു കടക്കേണ്ടി വന്നു. ഒരു ദിവസം അവൾ കാട്ടിൽ കൂടെ നടന്നു സ്വപ്നത്തിൽ കണ്ട നദിക്കരയിൽ എത്തി. അവിടെ അവളുടെ സ്വപ്നത്തിലെ രാജകുമാരൻ വേട്ട കഴിഞ്ഞു തളർന്നു മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. ആ വിശ്രമത്തിൽ അവൻ ഉറങ്ങി. രാജകുമാരന്റെ സ്വപ്നത്തിൽ സ്വപ്ന ദേവത നൈജിയെ കാണിച്ചു കൊടുത്തു. നദിക്കരയിൽ നിന്ന് വെള്ളം കുടിക്കുന്ന രാജകുമാരിയെയാണ് സ്വപ്നം കണ്ടത്. അവളെ തിരക്കി രാജകുമാരൻ നദിക്കരയിൽ എത്തി. രണ്ടു പേരും കണ്ടു മുട്ടി. രണ്ടു പേർക്കും ഇത് യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. രാജകുമാരിയെ കണ്ടതോടെ രാജകുമാരൻ അവളെ കുതിരയുടെ മുകളിൽ കേറ്റിയിരുത്തി. രാജകൊട്ടാരത്തിൽ കൊണ്ട് പോയി. രഞ്ജിക്കും രാജാവിനും നൈജിയ എന്ന സുന്ദരിക്കുട്ടിയെ ഇഷ്ട്ടപ്പെട്ടു. വൈകാതെ തന്നെ അവരുടെ വിവാഹം കഴിഞ്ഞു. നൈജിയയുടെ അമ്മയെ കൊട്ടാരത്തിൽ കൊണ്ട് വരുകയും ചെയ്തു.

പാത്തുമ്മയുടെ ആട് (ആർദ്ര ആർ (6 ബി )

ഇന്ന് വായനാദിനം. ആ ദിനത്തിന്റെ മഹത്വം പുതു തലമുറയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വീടിനടുത്തുള്ള വായനശാലയിൽ നിന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാകൃത്തിന്റെ ബൂക്കുമായി ഞാൻ വീട്ടിലെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന മനോഹര കഥ ഞാൻ വായിക്കാൻ ഇരുന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കത്ത് ജനിച്ചു.അദ്ദേഹത്തിന്റെ പ്രധാനകൃതികൾ പ്രേമലേഖനം , ബാല്യകാലസഖി , ശബ്ദങ്ങൾ , ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് , ആനവാരിയും പൊൻകുരിശും എന്നിവയാണ്. 1982-ൽ പദ്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പാത്തുമ്മയുടെ ആട് എന്ന അദ്ദേഹത്തിന്റെ കൃതി നാട്ടിൻപുറവും അവിടത്തെ സാധാരണ ജനജീവിതവും വരച്ച്‌ കാട്ടുന്നു. ബഷീറിന്റെ വീട്ടിൽ നടക്കുന്ന ഓരോ ദിവസത്തെയും സംഭവങ്ങൾ വളരെ രസകരമായി അദ്ദേഹം ഈ നോവലിൽ വിവരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ഈ കഥ വായിക്കും തോറും വളരെ രസകരമായി തോന്നുന്നു. ബഷീർ അദ്ദേഹത്തിന്റെ അമ്മയെയും സഹോദരങ്ങളെയും ഈ നോവലിൽ കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. പാത്തുമ്മയുടെ ആടിന്റെ മേഡ് രാവിലെ തുടങ്ങി എന്ന ആരംഭ വാക്യത്തിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ ഭാഷ പ്രയോഗവും , ഫലിതവും മനസിലാക്കാൻ സാധിച്ചു. ഈ കഥയിൽ അദ്ദേഹം തന്റെ സഹോദരി പാത്തുമ്മയെ പ്രധാനകഥാപാത്രം ആക്കുന്നതോടൊപ്പം പാത്തുമ്മയുടെ ആടിനെയും വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. കഥാകൃത്തും സഹോദരപുത്രരും കൂടി പുഴയിൽ കുളിക്കാൻ പോകുന്നത് വളരെ രസകരമായി തോന്നി. ലൈലയും, അബിയും , പാത്തുക്കുട്ടിയും ,സൈദു മുഹമ്മദും ഒക്കെ എന്നെ കൗതുകത്തോടെ അടുത്ത പേജുകൾ വായിക്കാൻ പ്രോത്സാഹിപ്പിച്ച കഥാപാത്രങ്ങളാണ്. ഇതാരുടെ ആട് ?എന്തൊരു സ്വാതന്ത്ര്യമാണ് കാണിക്കുന്നത് എവിടെയെല്ലാം കയറുന്നു ! എന്തെല്ലാം ചെയുന്നു ! എന്നിട്ട് ആരും ഒന്നും മിണ്ടുന്നില്ല. കേൾപ്പോരും കേൾവിക്കാരുമില്ലാത്ത വീട് ! ഇതൊരു ഗ്രാമീണന്റെ സാധാരണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ഇത്തരം കാഴ്ചകൾ ഗ്രാമപ്രദേശത്ത് നമ്മുക്ക് കാണാൻ കഴിയും . വായിക്കുമ്പോൾ ചിരിയുണർത്തുന്ന ഭാഗങ്ങൾ ഈ കഥയിൽ ധാരാളം ഉണ്ട്. കഥാകൃത്തിന്റെ പെട്ടിപ്പുറത്തു നിന്ന് ബാല്യകാലസഖി, ശബ്ദങ്ങൾ എന്നീ പുസ്തകങ്ങളുടെ കോപ്പികൾ ആടുതിന്നുന്നത് അദ്ദേഹം വളരെ നർമ്മത്തോടെ എഴുതിയിട്ടുണ്ട്.പത്തുമ്മയുടെ ആട് എന്ന കഥ ആദ്യാവസാനം വരെ യാതൊരു മുഷിച്ചിലും കൂടാതെ എന്നെ വായിക്കാൻ പ്രേരിപ്പിച്ചു .കഥാസന്ദർഭത്തെ ഹൃദ്യമാക്കുന്ന ചില പ്രയോഗങ്ങൾ സ്റ്റൈലാക്കി ചവച്ചു തിന്നുകയാണ് ഉള്ളടത്തിപാറു ഇങ്ങനെയുള്ള പ്രയോഗങ്ങളൊക്കെ എത്രമാത്രം ഉചിതമായിരിക്കുന്നു .വായിക്കുമ്പോൾ ചിരിയുണർത്തുകയും ചിന്തിപ്പിക്കുകയും അചെയ്യുന്ന ഒട്ടനവധി സന്ദർഭങ്ങൾ ഈ കഥയിൽ കാണാൻ സാധിക്കും .നിഷ്ക്കളങ്ക സ്നേഹത്തിന്റെയും ,സാഹോദര്യത്തിന്റെയും സത്യസന്ധത നമുക്കി കഥയിൽ കാണാൻ കഴിയും