സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കൃഷിച്ചൊല്ലുകൾ

കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും.

കുംഭത്തിൽ നട്ടാൽ കുടത്തോളം. മീനത്തിൽ നട്ടാൽ മീൻകണ്ണിയോളം. പൂയം ഞാറ്റുവേലയിൽ പുല്ലുപോലും പൂവണിയും. മുരിങ്ങയുണ്ടെങ്കിൽ മരുന്നു വേണ്ട. ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു. കുംഭച്ചേന കുടത്തോളം. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും. മണ്ണറിഞ്ഞ് വിത്തിടുക. വിതച്ചതേ കൊയ്യൂ. വിത്താഴം ചെന്നാൽ പത്തായം നിറയും വിത്തിലറിയാം വിള വിത്ത് കുത്തി ഉണ്ണരുത്. വിത്തുഗുണം പത്തുഗുണം. ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി അത്തം കറുത്താൽ ഓണം വെളുത്തു കന്നിയിലെ വെയിൽ കരിമ്പോല ഉണക്കും. തുലാപത്തു കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം ഒന്നു ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത് വിത്ത് വിറ്റ് വിരുന്നൂട്ടരുത് വിത്തൊളിപ്പിച്ചാൽ കുത്തുപാളയെടുക്കും ഒക്കത്തിൽ വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി ചെയ്യാം നവര നട്ടാൽ തുവരയുണ്ടാവുമോ വിളയും വിത്ത് മുളയിലറിയാം ഏറെ വിളഞ്ഞാൽ വിത്തിനാകാ ചോതി പെയ്താൽ ചോറുറച്ചു. ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം വിത്തുഗുണം പത്തുഗുണം വിത്താഴം ചെന്നാൽ പത്തായം നിറയും വേലി തന്നെ വിളവുതിന്നുക വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു ഇരുന്നുണ്ടവൻ രുചിയറിയില്ല കരിമ്പിനു കമ്പുദോഷം കർക്കിടമാസത്തിൽ പത്തുണക്കം വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം