എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.എച്ച്.എസ്സ് കാഞ്ഞിരമറ്റം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
കാഞ്ഞിരമറ്റം കാഞ്ഞിരമറ്റം പി.ഒ, , കോട്ടയം 686 585 , കോട്ടയം ജില്ല | |
സ്ഥാപിതം | 29 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 8921855438 |
ഇമെയിൽ | lfhskanjiramattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''33083''' (33083 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''കോട്ടയം''' |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ലിസ്സിയമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
07-05-2019 | 33083lfhs |
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം.
ചരിത്രം
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തൻ ഉണർവ്വ് പ്രദാനം ചെയ്‌തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ്
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 15 ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.
- വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ആൺകുട്ടികൾക്കായി 12ഉം ,പെൺകുട്ടികൾക്കായി 20 ബാത്ത്റൂമുകൾ ക്രമീകരിച്ചിരിക്കുന്നു.
- വിശാലമായ വായനമുറി
- സയൻസ് ലാബ്, ഗണിതലാബ്,
- 6 ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കിയിരിക്കുന്നു.
- സമഗ്രപോർട്ടൽ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു.
- ഈ അദ്ധ്യാനവർഷത്തിൽ എല്ലാക്ലാസ് മുറികളും വരാന്തയും ബാത്ത്റൂം ടൈൽസ് ഇട്ടു.
- ആഴ്ചയിൽ ഒരു ദിവസം കരാട്ടെ, യോഗാ ഇവയുടെ ക്ലാസ്സുകൾ കുട്ടികൾക്കു നല്കി വരുന്നു
ലിറ്റിൽ കൈറ്റ്സ്
2019-2020 ലെ സ്കൂൾ പ്രവർത്തനങ്ങൾ
2019 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടിയവർ
2019 മാർച്ചിലെ SSLC പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയവർ
2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ
2018-2019 ലെ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ
2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യു
2017-2018 Hi-Tech Class Room
July 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ് പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ് പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചു. ഇലക്ട്രിക്ക് വർക്കുകൾ 10 ന് അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന് പൂർത്തിയായി.
ലിങ്കിൽ ക്ലിക്ക് ചെയ്യു
Hi-Tech classroom
വീഡിയോ കാണാൻ URL ക്ലിക്ക് ചെയ്യൂ
https://youtu.be/cHmmT_T-0Is
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൗട്ട് & ഗൈഡ്സ്.
2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവർ .
1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോൻ
3. സാന്ദ്രമോൾ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വർഗ്ഗീസ്
8.ദേവിക സിബികുമാർ
32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേർ രാജ്യപുരസ്കാർ നേടി. 8 പേർ രാഷ്ട്രപതി പുരസ്ക്കാർ നേടി. രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് 25 മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി പരീക്ഷയിൽ ലഭിക്കും.
റെഡ്ക്രോസ്
കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയർ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളിൽ പ്രവർത്തിക്കുന്നു.8,9,10,ക്ലാസ്സിൽനിന്നായി 60 കുട്ടികൾ ഈ സംഘടനയിൽ പരിശീലനം നേടുന്നു. ക്ലാസ് 10 ലെ 15 കുട്ടികൾ C level പാസ്സാവുകയും S.S.L.C പരീക്ഷയിൽ grace മാർക്കിന് അർഹരാവുകയും ചെയ്തു.
-
ഗൈഡിങ്ങ്
-
guiding
-
redcross
- കെ.സി. എസ് . എൽ
DCL.KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു. DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്. കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.
- അഡാർട്ട് ക്ലബ്
അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ adart club ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ തല യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
- ക്ലാസ് മാഗസിൻ.
ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തിൽ എല്ലാക്ലാസ്സിലും മാഗസിൻ നിർമമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന് സമ്മാനങ്ങൾ നൽകിവരുന്നു. മികച്ച് ആർട്ടിക്കിൾ, ചിത്രങ്ങൾ ഇവ സ്കൂൾ മാഗസ്സിനിൽ ഉൾപ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂൾ മായസ്സിൻ പ്രസദ്ധീകരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം നേതൃത്വത്തിൽ എല്ലാക്ലാസ്സിലും ദീപിക ദിനപത്രം നൽകുന്നു. കുട്ടികളിലെ വായനശീലം വളർത്തുവാൻ ലൈബ്രറിപുസ്തകങ്ങൾ നൽകുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവർത്തിക്കുന്നു.
എക്കോ & എനർജി ക്ലബ്.
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നു. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ചെയ്തു. P.T.A അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.
- കായികക്ലബ്ബ്
കായിക പരിശീലനം
തായ്ക്കോണ്ടോയിൽ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു. ജില്ലാ , സംസ്ഥാന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവച്ച് SSLC പരീക്ഷയിൽ GRACE MARK ന് യോഗ്യത നേടി. സ്കൂൾ തല കായികമേളയിൽ 300 -ൽ പരം കുട്ടികൾ പങ്കെടുത്തു. സബ് -ജില്ലാ, ജില്ലാതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ ഉന്നതവിജയും നേടുകയുണഅടായി. വിജയികളായ കുട്ടികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു. ജീവിത പ്രശ്നങ്ങളെ ,പ്രതിസന്ധികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദർ ജനറൽ (2003 - 2009), മദർ പ്രെവിൻഷ്യൽ(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സർ - അൽഫോൻസാ കോളേജ് പാലാ
- റവ. ഫാദർ എബ്രാഹം വെട്ടിയാങ്കൽ സി.എം. ഐ - പ്രൊ വൈസ് ചാൻസലർ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂർ
- ടോം നെടുംതകിടി - എഞ്ചിനീയർ
- സിമി ബാലകൃഷ്ണൻ- അഡ്വക്കേറ്റ്
- ശ്രിമതി. റസി പയസ് ഇഞ്ചിക്കാലായിൽ - ഈ സ്കൂൾ പൂർവ്വഅദ്ധ്യപിക
- ഡോ.സിജോ പി മാത്യു പഴയതോട്ടം
- ഡോ.സിബിൻ പി മാത്യു പഴയതോട്ടം
- ജിൻസ് പി മാത്യു പഴയതോട്ടം -- എഞ്ചിനീയർ
- 02/1/2018- JCI
MUTHOLY SSLC കുട്ടികൾക്കായി നടത്തിയ പരീക്ഷാമുന്നൊരുക്ക
സെമിനാർ
വഴിയൊരുക്കം വഴിയൊരുക്കം
- 20/11/2017- സ്കൂൾ പഠനയാത്ര 2017
വിനോദയാത്ര 2017
CLASS 9 കുട്ടികൾക്കായി നടത്തിയ പഠനയാത്രയിൽ 45 കുട്ടികൾ പങ്കെടുത്തു കുടക്, മൈസൂർ എന്നീ സ്ഥനങ്ങളിലെ കാഴ്ചകൾ കണ്ട് 23 ന് തിരിച്ചെത്തി
- 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
- കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ് *അഡാർട്ട് ക്ലബ്ബ്, *വിദ്യാരംഗം കലാസാഹിത്യവേദി, *സയൻസ് ക്ലബ്ബ്, *സോഷ്യൽസയൻസ് ക്ലബ്ബ്, *ഗണിതക്ലബ്ബ്,*ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു. കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്ത
മുൻസാരഥികൾ
− − − − − − − − − − − − − − − − − − − − − − −മുൻസാരഥികൾ
−
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. − |
1923 - 50 S.A.B.S -Sisters, Pala
−
|
1950 - 51
− |
സി.മേരി ഫ്രാൻസിസ് S.A.B.S
− − |
1951 - 60
− |
സി. മേരി ജരാർഭ് S.A.B.S
− − |
1960 - 64
− |
സി. ആവുരിയ S.A.B.S
− − |
1964 - 68
− |
സി. പസേൻസിയ S.A.B.S
− − |
1968 - 79
− |
സി. ട്രീസാ മാർട്ടിൻ S.A.B.S
− − |
1979 - 82
− |
സി. ടെറസീന S.A.B.S
− − |
1982- 83
− |
സി. ഫെബ്രോണിയ S.A.B.S
− − |
1983 - 88
− |
സി. മരിയറ്റ് S.A.B.S
− − |
1988 - 89
− |
സി. ബെഞ്ചമിൻ റോസ് S.A.B.S
− − |
1989 - 93
− |
സി. ലെയോണില S.A.B.S
− − |
1993 - 96
− |
സി. ക്രിസ്റ്റഫർ S.A.B.S
− − |
1996 - 97
− |
സി. ജോസിറ്റ S.A.B.S
− − |
1997 - 98
− |
സി. തെരേസാ മാർട്ടിൻ C.M.C
− − |
1998 - 99
− |
സി. റ്റെസ്സി മരിയ S.A.B.S
− − |
1999- 02
− |
സി. ജാൻസി S.A.B.S
− − |
2002 - 04
− |
സി. ആൻസി വെള്ളാപ്പള്ളി S.A.B.S
− − |
2004- 08
− |
സി. ആനീസ് പറത്താനം S.A.B.S
− − |
2008- 2011
− |
സി. ലിസ്സി മുഖാലയിൽ S.A.B.S
− − |
2011-2013
− |
ശ്രീമതി. തെരേസാ തോമസ്
− − |
2013-
− |
സി.ലിസിയമ്മ ജോസഫ് S.A.B.S
− − |
−
−
വഴികാട്ടി
−
− വിക്കീമാപ്പിയായിൽ Lttle Flower school കാണാൻ ലിങ്കിൽക്ലിക്ക്ചെയ്യുക
−
http://wikimapia.org/#lang=en&lat=9.634005&lon=76.691743&z=19&m=b
− lat=9.633843&lon=76.691541&z=19&m=b&show=/17252951/ml/ LITTLE-FLOWER-H-S-KANJIRAMATTOM]
− {{#multimaps:9.633843,76.691541 | width=600px | zoom=16 }}
−
−