ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./Primary

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 1 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}} .{{prettyurl|GOVT VHSS ERAVIPURAM}} <font size=6><center>അപ്പർ പ്രൈമറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

അപ്പർ പ്രൈമറി വിഭാഗം


ഗണിതോപകരണ നിർമാണ ശില്പശാല

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

വിവിധ ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.