എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 1 പ്രവേശനോൽസവം
ഈശ്വരപ്രാർത്ഥനയോടുകൂടി 2018 അധ്യായന വർഷത്തിലെ പ്രവേശനോൽസവം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ നേത്യത്വത്തിൽ ആരംഭിച്ച യോഗത്തിൽ ബഹു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് വി.ഒ.ചുമ്മാർ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പ്രസ്തുതചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു. വിദ്യാലയ വികസന സമിതി തയ്യാറാക്കിയ സംഭാവന കൂപ്പൺ പി. ടി. എ പ്രസിഡണ്ട് വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീമതി ഷൈലജ ശ്രീനിവാസനു നൽകി ഉദ്ഘാടനം ചെയ്തു. U S S സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷബീർ ശുചിത്വം, ഭക്ഷണം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നാടൻപാട്ടു കലാകാരൻ മുരളി അടാട്ട്, പി. ടി. എ വൈസ് പ്രസിണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ദേവിക ആർ മേനോൻ കവിത ആലപിച്ചു. യോഗത്തിനുശേഷം "സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ സിന്ധുടീച്ചർ ബോധവൽക്കരണക്ലാസ്സെടുത്തു.
ആരോഗ്യ വകുപ്പിൻെ്റ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. പേന, പെൻസിൽ, കട്ടർ, എന്നിവയടങ്ങുന്ന കിറ്റ് നവാഗതർക്ക് വിതരണം ചെയ്തു. ഉച്ചക്കഞ്ഞി ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.
|
ഹൈടെക് ക്ലാസ്സ് റൂമുകൾ
ഹൈടെക്ആകുന്നതിന് പഴയ കെുട്ടിടം പൊളിച്ചു മേഞ്ഞു. 13 ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റ്, സ്പീക്കറുകൾ എന്നിവ കൈറ്റ് തൃശ്ശൂരിൽ നിന്നും ലഭിച്ചതനുസരിച്ച് 13 ക്ലാസ്സ് മുറികൾ ഹൈടെക് ആയി. ഹൈടെക് ക്ലാസ്സ് ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ നിർവ്വഹിച്ചു. ഹയർസെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആയിമാറി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇവയ്ക്കു പുറമേ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലേക്കു എൽ ഇ ഡി ടിവി, ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവയും ലഭിക്കുകയുണ്ടായി. ഐടി ലാബിലേക്ക് 2 ലാപ്‌ടോപ്പുകളും ലിറ്റിൽ കൈറ്റ്സിലേക്കായി ഒരു പ്രൊജക്ടറും ലഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ നാലു കുട്ടികൾക്കും ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഓരോ അധ്യാപകർക്കും ക്യാമറ പരിശീലനം ലഭിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബി ആർ സി കോർഡിനേറ്റർ സിജി മാഡം, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്‌ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. വൃക്ഷത്തൈ വിതരണം നടത്തി. കുട്ടികൾ സംഘഗാനവും,പരിസ്ഥിതി കവിതയും ആലപിച്ചു, സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി.
ജൂൺ 19 - വായനാദിനം
ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാപക്ഷം എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രശസ്ത പ്രഭാഷകനും, നടനും, മണ്ണുത്തി കാർഷിക സർവകലാശാല ഉദ്യോഗസ്ഥനുമായ ശ്രീ നന്ദകിഷോർ വായനാദിനം ഉദ്ഘാടനം ചെയ്തു. "പുസ്തകഭിക്ഷ" എന്ന പരിപാടിയുടെ ഭാഗമായി 6 ബിയിൽ പഠിക്കുന്ന നന്ദനയുടെ മുത്തച്ചൻ ശ്രീ കൃഷ്ണൻ അവർകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. വിദ്യാർത്ഥികൾ തയ്യാറ്ക്കിയ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. തദവസരത്തിൽ ബഹു. പി ടി എ പ്രസിഡന്റ് പുല്ലാങ്കുഴൽ വായിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനികൾ കവിത, നാടൻ പാട്ട്, സംസ്കൃത ഗാനം എന്നിവ ആലപിക്കുകയും ചെയ്തു. വായന മത്സരം, പ്രസംഗാവതരണം, ഉപന്യാസ രചന, കാവ്യകേളി, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം
ജൂൺ-22 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു- എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള യോഗാഭ്യാസം ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്ത്വത്തിൽ യോഗ പരിശീലനം നടന്നു വരുന്നു.
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം
ജൂലൈ-20 അദ്ധ്യാപക രക്ഷാകർത്തൃദിനം പി. ടി. എ പ്രസിഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക തപപ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ.വൈസ് പ്രസിഡണ്ട് ലില്ലി റോസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഋതു കുമാരി പരിചരണം എന്ന പദ്ധതിയുടെ വിശദീകരണം ഡോ.രാഖി സുകുമാരൻ നിർവ്വഹിച്ചു. കുട്ടികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു
ചാന്ദ്രദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സയൻസ് ക്ലബ്ബ് ലീഡർ കുമാരി പുണ്യ പി ആർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ശാസ്ത്ര മേള
ജൂലൈ 27 ന് ശാസ്ത്ര മേള നടന്നു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ്‌ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്ര മേളയിൽ സി വി രാമൻ ഉപന്യാസ മത്സരത്തിൽ സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.ടീച്ചിങ് എയ്ഡ് മത്സരത്തിൽ ശ്രീമതി ബബിത ആർ സംസ്ഥാന തലത്തിൽ സമ്മാനാർഹയായി.
ഐ ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രിയങ്കയ്ക്ക് സബ്‌ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. വെബ് പേജ് ഡിസൈനിങിൽ ഗോപിക ഇ എസ്, മലയാളം ടൈപ്പിങിൽ റസിയ സിദ്ധാർത്ഥ കെ എസ്, മൾട്ടി മീഡിയ പ്രസന്റേഷനിൽ അർച്ചന എം എസ് എന്നിവർ സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനാർഹരായി.
ഗണിത ശാസ്ത്ര മേളയിൽ പ്രശ്നോത്തരി മത്സരത്തിൽ അനഘലക്ഷ്മി മൂന്നാം സ്ഥാനാർഹ.യായി.
പ്രവൃത്തി പരിചയ മേളയിൽ നെറ്റ് നിർമ്മാണത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്ദന സി വിയും ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവികയും ഫൈബർ വർക്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണപ്രിയയും ഹയർ സെക്കന്ററി വിഭാഗത്തിൽ ചിഞ്ചിനയും ബീഡ്സ് വർക്കിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ വർഷയും സംസ്ഥാന തലത്തിൽ എ ഗ്രേഡിനർഹരായി.
സ്വാതന്ത്ര്യ ദിനം
മഴയിൽ കുതിർന്ന സ്വാതന്ത്ര്യ ദിനാഘോഷം
കനത്ത മഴ മൂലം പതാകയുയർത്തൽ സ്കൂൾ വരാന്തയിൽ വെച്ചു നടന്നു. പ്രിൻസിപ്പാൾ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. കുട്ടികൾ വന്ദേമാതരവും ദേശഭക്തിഗാനവും ആലപിച്ചു. ബഹു. പി ടി എ പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബോധവത്ക്കരണ ക്ലാസ്സകൾ
- ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 9-ാം ക്ലാസ്സിലെ കുട്ടികൾക്ക്കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സൈക്യാട്രിസ്റ്റായ പ്രൊഫസർ കൊച്ചുത്രേസ്യ ക്ലാസ്സെടുത്തു. 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരീക്ഷാഭയം അകറ്റാൻ എന്ന വിഷയത്തിലും ക്ലാസ്സെടുത്തു
- ട്രാഫിക് ബോധവത്ക്കരണത്തിന്റെ ഭാഗമായി പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ. ശ്രീ ഒ.എ.ബാബു സാർ രക്ഷിതാക്കൾക്ക് ക്ലാസ്സെയുത്തു.
- പേരാമംഗലം പോലീസ് നിർഭയ എന്ന പേരിൻ ക്ലാസ്സ് സംഘടിപ്പിച്ചു.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അമല ഹോസ്‍പിറ്റലിലെ ഡോ: സിത്താര അഷറഫ് പഠന വൈകല്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുക്കുകയുണ്ടായി.
- 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു
- 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി.
- ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 4 ന് ഇന്ത്യൻ ബഹിരാകാശ പര്യവേഷണത്തെ കുറിച്ച് ഐ എസ് ആർ ഒ യിലെ ആനന്ദ് സർ, മഹേഷ് സർ എന്നിവർ ക്ലാസ്സെടുത്തു.
- ഹയർ സെക്കന്ററി വിഭാഗത്തിൽ മാതാപിതാക്കൾക്കായി മക്കളെ അറിയാൻ എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും റെമഡിയൽ എജ്യുക്കേറ്ററുമായ ശ്രീ ജയേഷ് കെ ജി ആണ് ക്ലാസ്സ് നയിച്ചത്.
- ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പ്ലസ് വൺ കുട്ടികൾക്കായി ബാംഗ്ലൂരിലെ NIMHANS എന്ന സ്ഥാപനത്തൽ നിന്ന് പരിശീലനം ലഭിച്ച ബ്രഹ്മകുളം അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപിക പ്രിയ ടീച്ചർ മെന്റൽ ഹെൽത്ത് ക്ലാസ്സ് നൽകി.
- കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോ: നീത സുരേന്ദ്രൻ ഋതു പദ്ധതിയുമായി സഹകരിച്ച് റീ പ്രൊഡക്റ്റീവ് ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് എടുത്തു. ഡോ: രാഗി ക്ലാസ്സിന് സജീവ പങ്കാളിത്തം വഹിച്ചു.
- ഇരിങ്ങാലക്കുടയിലെ കരിയർ കൺസൽട്ടന്റായ ശ്രീ ഷമീർ സി കെ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‍സ് വിഭാഗങ്ങൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് നൽകി.
- Entrepreneurial Internal Motivation Through Trans personal Psychology എന്ന വിഷയത്തിൽ ശ്രീ രാജേഷ് നവനീതം ക്ലാസ്സെടുത്തു. പ്രമുഖ സർവീസ് ഔണ്ടർപ്രണർ ശ്രീ ജിതേഷ് വിജയനുമായി അഭിമുഖം നടത്തി.
കരനെൽക്കൃഷി
ഞവരവിത്ത് ഉപയോഗിച്ച് സ്കൂളിന്റെ പരിസരത്ത് കരനെൽക്കൃഷി നടത്തി.തദവസരത്തിൽ ബഹു പി ടി എ പ്രസിഡന്റ് കർഷകവേഷം ധരിച്ച് തേക്കു പാട്ട് വിതപ്പാട്ട് എന്നീ നാടൻ പാട്ടുകൾ പാടി കാർഷിക സംസ്കാരത്തിന്റെ നന്മ പകർന്നു. ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ, വാർഡ് മെമ്പർ, കൃഷി ഓഫീസർ എന്നിവർ സന്നിഹിതരായിരുന്നു
അടുക്കളത്തോട്ടം
അടാട്ട് കൃഷിഭവന്റെ സഹായത്തോടെ നിനിധതരം പച്ചക്കറികൾ സ്കൂളിൽ പരിപാലിച്ചു വരുന്നു.ഇവ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുപയോഗിക്കുന്നു.650 കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിനാവശ്യമായ വിത്തുകൾ നൽകി. സ്കൂള്ലിലെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി അടാട്ട് പഞ്ചായത്ത് മികച്ച കൃഷി വിദ്യാലയമായി തെരഞ്ഞെടുത്തു. മാതൃഭൂമി സീഡിന്റെ പ്രോത്സാഹനസമ്മാനം തുടർച്ചയായി ഈ വിദ്യാലയത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ വീടിനു ചുറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന വിഭവങ്ങൾ ശേഖരിച്ചുകൊണ്ട് പോഷക സമൃദ്ധമായ വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷ്യമേള നടത്തി.
ജലസംരക്ഷണം
ജലസംഭരണം, മഴവെള്ള സംഭരണി, കിണർ റീചാർജ്ജിങ്, മഴക്കുഴികൾ എന്നീ പ്രവർത്തനങ്ങളിലൂടെ ജലസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിവരുന്നു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കാരണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി പ്രൊജക്റ്റ് തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികൾക്ക് അണു വിമുക്തമാക്കിയ വെള്ളം നൽകുന്നതിനായി അഞ്ച് വാട്ടർ പ്യൂരിഫയറുകൾ ഇവിടെ പ്രവർത്തിക്കുന്നു.കൂടാതെ തിളപ്പിച്ചാറിയ വെള്ളവും നൽകുന്നുണ്ട്.
മണ്ണിര കമ്പോസ്റ്റ്
കുട്ടികളിൽ മാലിന്യ സംസ്ക്കരണ ബോധം ഉണ്ടാക്കുന്നതിനായി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുയും ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റിൽ വളം നിർമ്മിച്ച് ജൈവ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
- ലൗ പ്ലാസ്റ്റിക്
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് കുട്ടികൾ വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും അത് കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു വരുന്നു.