കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഫോട്ടോ കഥ പറയുന്നു - ആർ.പ്രസന്നകുമാർ
-
വീട്ടുകാരാ ... ഞാനൊന്നു കുളിച്ചോട്ടെ. വെയിലത്ത് ടാറിട്ട റോഡിലൂടെയുള്ള നടത്തം കഠിനം തന്നെ... -
ഹാവൂ ... അനുമതി കിട്ടി. ഇനി വിസ്തരിച്ചൊന്നു കുളിക്കുക തന്നെ. പൈപ്പ് എങ്കില്‍ പൈപ്പ്. ങ്ഹാ ... എന്തൊരു തണുപ്പ്! ...ആദ്യം സ്വല്പം കുടിക്കട്ടെ... -
.... ഈ രാമന് ചേട്ടന്റെ ഓരോ കാര്യങ്ങള്‍...? കുളിക്കണമെങ്കില്‍ 360 ഡിഗ്രി തിരിയണമത്രെ. ഉം തിരിയുക തന്നെ... -
...ഹാവൂ, 90 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. തിരിഞ്ഞാലെന്താ ... എന്തൊരു സുഖം! -
വീണ്ടും 90 ഡിഗ്രി തിരിഞ്ഞു. എന്റെ ദേഹത്ത് നന്നായി വെള്ളം കോരി ഒഴിക്കണേ... കണ്ടോ, എനിക്കറിയാം. എന്നെ പറ്റിക്കുകയാ... -
ങ്ഹാ... 180 ഡിഗ്രി തിരിഞ്ഞു കഴിഞ്ഞു. എന്നിട്ടും ശരീരം തണുത്തില്ല. നല്ലതുപോലെ വെള്ളം കോരി ഒഴിക്കട്ടെ... ഇപ്പോ തിരിയുന്നില്ല....! -
തിരിഞ്ഞു കളയാം... അല്ലേലും വലിയവര്‍ വേണമല്ലോ ക്ഷമിക്കാന്‍....! -
ഇപ്പോ 270 ഡിഗ്രി ആയി... ഹായ് മുന്നിലൊരു അടിപൊളി ചുവപ്പു കാര്‍...? ..... ഒന്നു കിട്ടിയിരുന്നെങ്കില്‍ ..........! പപ്പടമാക്കാം ...............! (എന്റെ ജയന് ചേട്ടാ............!) -
ഹാവൂ ... 360 ഡിഗ്രി ആയി. പഴയ സ്ഥാനത്തു തന്നെ വന്നു. ങ്ഹാ... നല്ലതുപോലെ നനഞ്ഞെന്നു തോന്നുന്നു. -
വീട്ടുകാരാ .... നന്ദി. ...വെള്ളത്തിനും തണലിനും... -
ഇടച്ചങ്ങല മുറുക്കുകയാണ്. പേടിക്കണ്ട... ഈ പാവം മനുഷ്യരുടെ കാര്യമേ... ഞാനൊന്നു മസില് പിടിച്ചാല്‍ ഏതു ചങ്ങലയും പൊട്ടും! -
മുറുക്കി കഴിഞ്ഞു ...ങ്ഹാ പരിചയപ്പെടുത്താന്‍ മറന്നു പോയി. എന്റെ പുറത്തിരിക്കുന്നത് രാമന് ചേട്ടനും താഴെ നില്‍ക്കുന്നത് ലക്ഷമണന് ചേട്ടനുമാണ് കേട്ടോ ...ചെല്ലക്കിളികള്‍! -
ങ്ഹാ ... രാമന് ചേട്ടന്റെ ചന്തി നോവാതിരിക്കാന്‍ ചാക്ക് വിരിക്കുകയാണ്. ഉം ... എന്റെ രോമത്തിനു പോലും എന്തൊരു ശക്തി! -
രാമന് ചേട്ടന് എന്റെ പുറത്തിരിക്കാന്‍ താല്പര്യമില്ലെന്നു തോന്നുന്നു. നല്ല വെയിലല്ലേ...? എന്നാ വേണ്ട... നമുക്കു മൂവര്‍ക്കും കാല്‍നടയായി പോകാം...അല്ല പിന്നേ... -
ഇപ്പോഴാ ശ്രദ്ധിച്ചത് ... ഈ ചെക്കന് ഏതാ?കുളിസീന്‍ കാണാന്‍ വന്നിരിക്കുകയാ ... നല്ല കാര്യം! -
രാമന് ചേട്ടന് ഗേറ്റ് തുറക്കാന്‍ പോയി. .... എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. കൊമ്പുയര്‍ത്തി ഒരു റ്റാ റ്റാ വീട്ടുകാര്‍ക്ക് കൊടുത്തു കളയാം....
സ്കൂള്‍ മാനേജര്‍ മുകളില്‍ വീട്ടില്‍ ശ്രീ. രാധാക്രഷ്ണപിള്ളയുടെ 'വിഷ്ണു' എന്ന ആനയുടെ നീരാടുമ്പോഴുള്ള വ്യത്യസ്ഥഭാവങ്ങള്‍.
ക്യാമറയില്‍ ഒപ്പിയെടുത്ത്, അടിക്കുറിപ്പ് തയ്യാറാക്കിയത് - ആര്.പ്രസന്നകുമാര്‍. SITC