സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്കൗട്ട്&ഗൈഡ്സ്-17
മാറ്റത്തിന്റെ പാതയിൽ മാർഗ്ഗദർശിയായ് പ്രസരിപ്പോടെ ഗൈഡിങ്ങ് പ്രസ്ഥാനം
1907-ൽ റോബർട്ട് സ്റ്റീഫൻസ് സ്മിത്ത് ബേഡൻ പവ്വൽ ആണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചത്. ജാതി,വർഗ്ഗ,വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തനമാണ് സ്കൗട്ട് & ഗൈഡ്. കായികവും ബൗദ്ധികവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തികളെന്ന പൂർണ്ണമായി വികസിപ്പിച്ച് വ്യക്തികളെന്ന നിലയ്ക്കും പ്രാദേശികവും അന്തർദ്ദേശീയവുമായ സമൂഹങ്ങളെന്ന നിലയിൽ ഇതിലെ അംഗങ്ങളെ വളർത്തിയെടുക്കുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം.ഈ സംഘടന രണ്ടു തത്വങ്ങളിൽ അധിഷ്ഠിതമാണ്.