ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്വയംരക്ഷാ പരിശീലനം
കരാട്ടേ പരിശീലനം
ആറ്റിങ്ങൽ കരാട്ടേ ടീമിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം...
സ്വയംരക്ഷാ പരിശീലനം
അവനവഞ്ചേരിയിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട... കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ 'നിർഭയ'യുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പുറമേ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബഹു. ഡി.വൈ.എസ്.പി. ശ്രീ.അശോകൻ, വനിതാ സെൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീമതി സിസിലി കുമാരി എന്നിവർ നേതൃത്വം നൽകി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട.... കേരള പോലീസിന്റെ നേതൃത്വത്തിൽ സ്വയംരക്ഷാ പരിശീലനം