എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.എച്ച്.എസ്സ് കാഞ്ഞിരമറ്റം
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന അകലക്കുന്നം പഞ്ചായത്തിൽ പ്രശോഭിക്കുന്ന അനശ്വര കലാലയമാണ് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്കൂൾ ഇവിടെ പണിതുയർത്തി 1923 -ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരമറ്റം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കുശേഷം 2008-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം എന്നപേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം. ചരിത്രം
പ്രകൃതിരമണീയവും പ്രശാന്ത സുന്തരവുമായ കാഞ്ഞിരമറ്റം ഗ്രാമത്തിന് അറിവിൻറെ പൊൻപ്രഭ വിതറുന്ന അക്ഷയ ജ്യോതിസ്സ് - ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ . ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ തോമസ്സ് കുര്യാളശ്ശേരിൽ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തൻ ഉണർവ്വ് പ്രദാനം ചെയ്തു. അദ്ദേഹത്തിൻറെ അഭിലാഷ പ്രകാരം ബഹു. ചാവേലിൽ ചാണ്ടിയച്ചന്റെ നേതൃത്വത്തിൽ 1923 ജൂൺ മാസത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. 1929-ൽ ഇത് ഒരു മലയാളം മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1947- ൽ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമയി ഈ സ്ക്കുൾ ഇംഗ്ലിഷ് സ്ക്കൂളായി ഉയർത്തപ്പെട്ടു.വി.കൊച്ചുത്രേസ്യാ ഈ സ്കൂളിന്റെ പ്രത്യേക മദ്ധ്യസ്ഥയാണ് ഭൗതികസൗകര്യങ്ങൾ
ലിറ്റിൽ കൈറ്റ്സ്2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യദിനാചരണംപ്രവേശനോത്സവംജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി പരിസ്ഥിതി ദിനംജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .
സ്കൂൾ പിറ്റിഎപിറ്റിഎ പൊതുയോഗം
14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
ക്ലബ്ബുകളുടെ ഉദ്ഘാടനം
ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'
എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.
വിദ്യരംഗം കലാസാഹിത്യവേദി
എൽ.എഫ്.ജി.എച്ച്.എസ്സ്, കാഞ്ഞിരമറ്റം/വിദ്യാരംഗം ഐ.റ്റി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
ഗണിതശാസ്ത്ര ക്ലബ്ബ്കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി. ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്,കുട്ടികളുടെ വൈജ്ഞാനികവും കലാപരവുമായ കഴിവുകൾ വികസ്സിപ്പിക്കുന്നതിനായി സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
കോഴിവളർത്തൽ വിദ്യലയത്തിലൂടെസ്കൂൾ ലീഡേഴ്സ്2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ
പച്ചക്കറി കൃഷി - 2018-2019കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്കു ചെയ്യുക
ലിങ്കിൽ ക്ലിക്കു ചെയ്യുക
മനോരമ നല്ലപാഠം
വീട്ടുമുറ്റത്ത് കോഴിവളർത്തൽ സ്കൂളിലൂടെ -സ്കൂളിലെ 50 കുട്ടികൾക്ക് 5 കോഴികൾ വീതം നൽകി കുട്ടികളിൽ പ്രകൃതിയോടും, മൃഗങ്ങളോടുമുള്ള സ്നഹം വളർത്താൻ സഹായിക്കുന്നു. കൂടുതൽ ചിത്രങ്ങൾക്ക് ലിങ്ക് കോഴിവളർത്തൽ പദ്ധതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്കായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ മനോരക്ക് കൈമാറുന്നു. ആഗസ്റ്റ് ആറാംതിയതി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി കോട്ടയത്തു വച്ചുനടത്തപ്പെട്ട അദ്ധ്യാപക
2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ
വാർഷികം - 67 മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന
കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ ലിറ്റിൽഫ്ളവർ സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ നടത്തപ്പെട്ടു. പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ നയിക്കുന്നു.
14/072017 ന് മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു. വീഡിയോ ദൃശ്യങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/yLSBI0X2RLk 2017-2018 Hi-Tech Class RoomJuly 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ് പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ് പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചു. ഇലക്ട്രിക്ക് വർക്കുകൾ 10 ന് അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന് പൂർത്തിയായി. പാഠ്യേതര പ്രവർത്തനങ്ങൾക്ലബ്ബ് പ്രവർത്തനങ്ങൾ. സ്കൗട്ട് & ഗൈഡ്സ്. 2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവർ . 1. സാഞ്ചലി റ്റി അബ്രാഹം റെഡ്ക്രോസ്കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയർ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളിൽ പ്രവർത്തിക്കുന്നു.8,9,10,ക്ലാസ്സിൽനിന്നായി 60 കുട്ടികൾ ഈ സംഘടനയിൽ പരിശീലനം നേടുന്നു. ക്ലാസ് 10 ലെ 15 കുട്ടികൾ C level പാസ്സാവുകയും S.S.L.C പരീക്ഷയിൽ grace മാർക്കിന് അർഹരാവുകയും ചെയ്തു.
DCL.KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു. DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്. കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.
അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ adart club ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ തല യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തിൽ എല്ലാക്ലാസ്സിലും മാഗസിൻ നിർമമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന് സമ്മാനങ്ങൾ നൽകിവരുന്നു. മികച്ച് ആർട്ടിക്കിൾ, ചിത്രങ്ങൾ ഇവ സ്കൂൾ മാഗസ്സിനിൽ ഉൾപ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂൾ മായസ്സിൻ പ്രസദ്ധീകരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു. റിഡേഴ്സ് ക്ലബ്-വായനാക്കുട്ടംറിഡേഴ്സ് ക്ലബ്-വായനാക്കുട്ടം നേതൃത്വത്തിൽ എല്ലാക്ലാസ്സിലും ദീപിക ദിനപത്രം നൽകുന്നു. കുട്ടികളിലെ വായനശീലം വളർത്തുവാൻ ലൈബ്രറിപുസ്തകങ്ങൾ നൽകുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. എക്കോ & എനർജി ക്ലബ്.അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നു. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ചെയ്തു. P.T.A അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.
കായിക പരിശീലനംതായ്ക്കോണ്ടോയിൽ 36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു. ജില്ലാ , സംസ്ഥാന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവച്ച് SSLC പരീക്ഷയിൽ GRACE MARK ന് യോഗ്യത നേടി. സ്കൂൾ തല കായികമേളയിൽ 300 -ൽ പരം കുട്ടികൾ പങ്കെടുത്തു. സബ് -ജില്ലാ, ജില്ലാതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ ഉന്നതവിജയും നേടുകയുണഅടായി. വിജയികളായ കുട്ടികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു. ജീവിത പ്രശ്നങ്ങളെ ,പ്രതിസന്ധികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
MUTHOLY SSLC കുട്ടികൾക്കായി നടത്തിയ പരീക്ഷാമുന്നൊരുക്ക
സെമിനാർ
വിനോദയാത്ര 2017
ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു. കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്ത |