സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്
ladybug}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥിനികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, ഗ്രാഫിക്സ്,റോബോട്ടിക്സ്,മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി,പ്പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം.പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
* മല്ലപ്പള്ളി പ്രദേശത്തിന് തിലകകുുറിയായി ജാതിമതഭേദമന്യ ഏവർക്കും വിജഞാനത്തിന്റെ ആദ്വാക്ഷരങ്ങൾ പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. * മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. * വിവിധ പരിശീലനങ്ങൾ ,വിദഗ്ദരുടെ ക്ലാസുകൾ ,ക്വാംപുകൾ തുടങ്ങിയവയും ഉണ്ട്. * വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് ലിഡേർസിനെയും തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ ടിൻഷ തോമസ്സിനെയും ,രണ്ടാം ഗ്രൂപ്പിൽ ഭവ‍്വ പ്രസാദിനെയും, മൂന്നാം ഗ്രൂപ്പിൽ ജാക്വീലിൻ സജിയെയും , നാലാം ഗ്രൂപ്പിൽ ആകാംക്ഷ പി കോശിയെയും, അഞ്ചാം ഗ്രൂപ്പിൽ ഹന്ന മേരി റെന്ജിയെയും, ആറാം ഗ്രൂപ്പിൽ നാദില സക്കീറിനെയും ലീഡറുമാരായി തിരഞ്ഞെടുത്തു.
ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 37009 |
യൂണിറ്റ് നമ്പർ | LK/2018/37009 |
അധ്യയനവർഷം | 2018-19 |
അംഗങ്ങളുടെ എണ്ണം | 40 |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
റവന്യൂ ജില്ല | പത്തനംതിട്ട |
ഉപജില്ല | മല്ലപ്പള്ളി |
ലീഡർ | ഹന്നാ മേരി റെന്ജി |
ഡെപ്യൂട്ടി ലീഡർ | ഗൗരിപ്രിയ എ |
കൈറ്റ് മിസ്ട്രസ് | അനു എം അലക്സാണ്ടർ |
കൈറ്റ് മിസ്ട്രസ് | ബിനി മാത്വു |