സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ
ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ആലപ്പുഴ രൂപതയുടെമേല്‍നോട്ടത്തിലാണ്' ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വട്ടയാല്‍ ഇടവക വികാരിയായിരുന്ന ഫാദര്‍ സേവ്യര്‍ മരിയ ഡിക്രൂസ്' 1904-ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍.പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " നല്‍കി .
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-01-2010 | Stmaryshsvattayal |
ചരിത്രം
വട്ടയാല്‍ ഇടവക ജനങ്ങള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യര്‍ മരിയ ഡിക്രൂസ് 1904-ല്‍ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിച്ചതാണീസ്കൂള്‍.കൈതവന ഗോപാലപ്പണിക്കര്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍. 1909 ആഗസ്റ്റ് 5 നുസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 2-6-1955-ല്‍അപ്പര്‍ പ്രൈമറി സ്കൂളായിത്തീര്‍ന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. ആര്. പി . കുുഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസര്‍ രക്ഷകര്‍ത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
1. സ്മാര്‍ട്ട് ക്ലാസ്സ് റൂം 2.കെട്ടിട സമുച്ചയം ( റൗണ്ട് ടേബിള്‍ ആലപ്പുഴ) 3. ലൈബ്രറി 4. സയന്‍സ് ലാബ് 5. കംപ്യൂട്ടര്‍ ലാബ് 6. പ്ലേ ഗ്രൗണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കായിക പരിശീലനം
- ഗണിത മാഗസിന്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
. സയന്‍സ് ക്ലബ്ബ് . ഗണിത ശാസ്ത്രക്ലബ്ബ് . സോഷ്യല്‍ സയന്‍സ് ക്ലബ്ബ് . ഇക്കോ ക്ലബ്ബ് . കൈരളി ക്ലബ്ബ് .ചിത്രരചനാക്ലബ്ബ്
മാനേജ്മെന്റ്
ആലപ്പുഴ രൂപതാ സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയര്‍ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പര്‍ പ്രൈമറി സ്കൂളും, 15 ലോവര്‍ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി രക്ഷാധികാരിയായും, വെരി റവ. ഫാ. സേവ്യര്‍ കുടിയാംശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍ ലോക്കല്‍ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി . ലെറ്റീഷ്യ പി. വിയുടെ മേല്‍നോട്ടത്തില്‍ 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
1. കൈതവന ഗോപാലപ്പണിക്കര്‍ 2. ശ്രീരാമകൃഷ്ണപിള്ള 3. എ . എം .പീറ്റര്‍ 4. ഗൃഗരി നടീപ്പറമ്പില്‍ 5. പനഞ്ചിക്കല്‍ ജോസഫ് 6. പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സീസ് 7. എം. സി . ഡാനിയേല്‍ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കര്‍ 12. ആര്‍. പി. കുഞ്ഞുകുഞ്ഞ് 13 . മേരി ജസീന്ത s. v. c 14. കെ.എം. മേരി 15. സി. ജെ. സോഫിയാമ്മ 16.റ്റി. കെ. പുഷ്പം 17. ലതിക . ഇ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ശ്രീമതി. മിനി ആന്റണി I.A.S 2. ശ്രീ. പി.പി. ചിത്തരഞ്ജന്‍ (മുന്‍സിപ്പല്‍ ചെയര്‍മാന്‍ - ആലപ്പുഴ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.485636" lon="76.334467" zoom="14" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.479625, 76.329575
St.Mary's H.S Vattayal
</googlemap>
</googlemap>
|
|