ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്
48022-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48022 |
യൂണിറ്റ് നമ്പർ | LK/2018/48022 |
അംഗങ്ങളുടെ എണ്ണം | 27 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | സൂര്യ ഗായത്രി. പി |
ഡെപ്യൂട്ടി ലീഡർ | ലുബൈബ്. ഇ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | യൂസുഫലി പറശ്ശേരി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പൗളി മാത്യു |
അവസാനം തിരുത്തിയത് | |
18-02-2019 | 48022 |
ലിറ്റിൽ കൈറ്റ്സ്
- കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 50 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 27 പേർ യോഗ്യത നേടി. നിലവിൽ 27അംഗങ്ങൾ കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് പൗളി മാത്യു വിൻെറയും കീഴിൽ പരിശീലനം നേടുന്നു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
SL. No | Name | Admin No. | Class & Div | Photo |
---|---|---|---|---|
1 | ദിൽഷാദ് പി സി | 11622 | 9 A | |
2 | ശീതൾ എം | 11637 | 9 A | |
3 | ഫിദ കെ | 11708 | 9 A | |
4 | ഷഹനാസ് പി | 11932 | 9 A | |
5 | സൂര്യഗായത്രി പി | 11982 | 9 A | |
6 | റിസ്വാൻ കെ | 11669 | 9 B | |
7 | അമീർ അബ്‌ദുള്ള കെ | 11682 | 9B | |
8 | ലുബൈബ് ഇ പി | 11753 | 9B | |
9 | മിൻഹാജ് കെ | 11850 | 9 B | |
10 | മുഹമ്മദ് നിംഷാദ് എം | 11850 | 9 B | |
11 | അൻഷിഖ് കെ കെ | 11924 | 9 B | |
12 | മുഹമ്മദ് അഫ്‌സൽ പി സി | 11946 | 9 B | |
13 | റിൻഷിന കെ | 11711 | 9 D | |
14 | അഫ്റ ഷെറിൻ എ പി | 11729 | 9 D | |
15 | മുഫീദ പി കെ | 11683 | 9 E | |
16 | ഗീതിക പി | 11707 | 9 E | |
17 | ഗായത്രി എസ് | 11789 | 9 E | |
18 | ജന്ന ജെബിൻ കെ | 11797 | 9 F | |
19 | ഷാമില സി കെ | 12292 | 9 F | |
20 | ഫാത്തിമ ഫസ്‌ന കെ | 11773 | 9 H | |
21 | ജസ്‌ല എ കെ | 11846 | 9 H | |
22 | റിബിൻഷാന കെ | 11851 | 9 H | |
23 | നഫ്‌ല പി ടി | 11852 | 9 H | |
24 | ഷഹീമ എ കെ | 11861 | 9 H | |
25 | ഫാത്തിമ സിറാജ കെ ടി | 11864 | 9 H | |
26 | ഇഹ്‌സാന പൊടുവണ്ണിക്കണ്ടി | 11918 | 9 H | |
27 | നിഹ്‌മ ഇബ്രാഹിം ടി | 11931 | 9 H |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം
- എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനത്തിന് നേതൃത്വം നൽകുന്നത് കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയും, കൈറ്റ്മിസ്‍ട്രസ് പൗളി മാത്യു വുമാണ്. എല്ലാ അംഗങ്ങളും നല്ല താൽപര്യത്തോടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നു.
ആനിമേഷൻ സിനിമാ നിർമാണ പരിശീലനം
- ലിറ്റിൽ കൈറ്റ്സിൻെറ ഏകദിന ക്യാമ്പിൻെറ ഭാഗമായി കുട്ടികൾക്ക് ആനിമേഷൻ സിനിമാ നിർമാണ പരിശീലനം നൽകി SITC അലിബാപ്പു സാർ പരിശീലനത്തിന് നേതൃത്വം നല്‌കി. കുട്ടികൾ വരച്ച ചിത്രങ്ങൾ ചലിച്ചപ്പോൾ അവരിലത് കൗതുകമുണർത്തി.Tupi tube desk, Odacity, Open shot video editor എന്നീ സോഫ്‌റ്റ് വെയറുകളുപയോഗിച്ച് ആനിമേഷൻ, ശബ്‌ദം റിക്കോഡ് ചെയ്യൽ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം
- സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികള്ക്കും സ്‌കൂൾ അസംബ്ളിയിൽ വെച്ച് SITC അലിബാപ്പു സാർ ഉദ്‌ബോധനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൻെറ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമായി.
ഡിജിറ്റൽ പെയിൻറിംഗ് മത്സരം
- സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.
ഡിജിറ്റൽ മാഗസിൻ
- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റുഡൻറ് എഡിറ്ററായി 6 അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു.
പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ 2019 "തളിർ" ക്ലിക് ചെയ്യുക.
ഡോക്യുമെൻേറഷൻ
- സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദുള്ള , ലുബൈബ് എന്നിവരാണ്.
ഹൈടെക് ക്ലാസ്റൂം പരിപാലനം
- ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്റൂം എങ്ങനെ പരിപാലിക്കാം എന്നതിനെകുറിച്ച് എല്ലാ ക്ലാസ് ലീഡർമാർക്കും പരിശീലനം നൽകി. HDMI Cable എങ്ങനെ കണക്റ്റ് ചെയ്യാം , Display Setting എന്നീ അടിസ്ഥാന കാര്യങ്ങളിലാണ് പരിശിലനം നൽകിയത്.
ഫീൽഡ് വിസിറ്റ്
- ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം.