ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/Activities
വായനാദിനം 2018 ( ജൂൺ 19)
വായനാദിനം 2018 ( ജൂൺ 19) നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിനെ നേതൃത്വത്തിൽ ജൂൺ 19വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് സിന്ധു .എസ്. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ ആയിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും പുസ്തകം വായിക്കേണ്ട ആവശ്യകതയെക്കുറിച്ച് എല്ലാ ക്ലാസ് മുറികളിലും സോഷ്യൽസയൻസ് ക്ലബ് അംഗങ്ങൾ ലഘുലേഖ അവതരിപ്പിക്കുകയും ചെയ്തു. ചരിത്ര പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥികളും മറ്റു കുട്ടികളും ചേർന്ന് ശേഖരിക്കുകയും സാമൂഹ്യശാസ്ത്ര ലൈബ്രറിക്ക് തുടക്കം കുറിക്കുകയും ചെയ്തു. എല്ലാവർഷവും വായനാദിനത്തിൽ കുട്ടികൾ ആയിരക്കണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് ക്ലാസ് ലൈബ്രറി രൂപീകരിക്കാൻ ഉണ്ട്. കുട്ടികളുടെ പിറന്നാളിന് അവർ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവനയായി നൽകാനുള്ള പ്രവർത്തനത്തിനും ഈ വർഷം തുടക്കം കുറിച്ചു. സോഷ്യൽസയൻസ് ക്ലബ് അംഗങ്ങളോടൊപ്പം അധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങായിരുന്നു ഈ വർഷത്തെ വായനാ ദിനാചരണം.കവി നീലേശ്വരം സദാശിവനെ നേതൃത്വത്തിലാണ് എല്ലാവർഷവും വായനാദിന ചടങ്ങുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നത് .
ലഹരിവിരുദ്ധ ദിനാചരണം 2018(ജൂൺ 26 )
വായനാദിനം 2018 ( ജൂൺ 19) 2018ലെ ലഹരിവിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ നെടുവത്തൂർ ഈശ്വര വിലാസം ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിനെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൊട്ടാരക്കര എക്സൈസ ഡിപ്പാർട്ട്മെൻറ് റോബർട്ട് സാറിൻറെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത് കുട്ടികൾക്ക് പുതിയൊരു അറിവായിരുന്നു. ലഹരിയുടെ മോശം വശങ്ങളിൽനിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനു വേണ്ടി അവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് ലഹരിയെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റേണ്ട ആവശ്യകത ഊന്നിക്കൊണ്ട് പാവനാടകം സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊട്ടാരക്കര എക്സൈസ് ഡിപ്പാർട്ട്മെൻറ് മേധാവി റോബർട്ട് ഉദ്ഘാടനംചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ കൃതജ്ഞത രേഖപ്പെടുത്തി .
വിദ്യ ബിഗ് റഫറൻസ് (2018)
നെടുവത്തൂർ ഈശ്വരവിലാസം സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ ഓരോ വർഷവും തുടർന്നുവരുന്ന റഫറൻസ് പുസ്തകങ്ങളിലേക്ക് ആവശ്യമായ വസ്തുതകൾ ശേഖരിക്കുന്ന പ്രക്രിയ ഈ വർഷവും തുടർന്നുവരുന്നു. വിദ്യ ബിഗ് റഫറൻസ് എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥത്തിലേക്ക് കുട്ടികളിൽ നിന്നും പത്ര പതിപ്പുകൾ സ്വീകരിച്ച റഫറൻസ് ഗ്രന്ഥം ആക്കി സ്കൂൾ ലൈബ്രറിക്ക് മുതൽക്കൂട്ടാക്കി മാറ്റുകയാണ് ക്ലബ്ബിൻറെ ഈ പ്രവർത്തനത്തിന് ലക്ഷ്യം. സോഷ്യൽസയൻസ് ക്ലബ് ലെ വിദ്യാർഥികൾ പതിപ്പുകൾ ശേഖരിച്ച് ബൈൻഡ് ചെയ്ത് റഫറൻസ് ഗ്രന്ഥം ആക്കി മാറ്റുന്നു. രണ്ടുവർഷം മുമ്പ് ക്ലബ്ബ് നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രവർത്തനം ഈ വർഷവും സജീവമായി തന്നെ മുന്നോട്ടുപോകുന്നു.ഈവർഷത്തെ ചടങ്ങുകൾ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ വിദ്യാ റഫറൻസിൽ പത്ര പതിപ്പുകൾ ജൂൺ മാസത്തിൽ തന്നെ ശേഖരിച്ചുതുടങ്ങി
ജനസംഖ്യാദിനം 2018 (2018)
ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് സ്കൂളിൽ സംഘടിപ്പിച്ചു. ക്വിസ്, പോസ്റ്റർ തുടങ്ങിയ മത്സരങ്ങൾ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് പാരിതോഷികം വിതരണം ചെയ്തു.ജനസംഖ്യയും പാരിസ്ഥിതിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനാചരണം 2018ഓഗസ്റ്റ് 6 ,9
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷത്തെ ഹിരോഷിമ,നാഗസാക്കി ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ലോക മനസാക്ഷിയെ ഞെട്ടിച്ച ഹിരോഷിമ നാഗസാക്കി ദുരന്തം ആയിരം സഡാക്കോ കൊക്കുകൾ ഒരുക്കി കുട്ടികൾ ഓർമ്മ പുതുക്കി. എല്ലാവർഷവും ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കുകളെ ഉണ്ടാക്കി കുട്ടികൾ ഹിരോഷിമാ ദിനം ആചരിക്കാറുണ്ട്. ഈ വർഷവും രേഷമ ദിനാചരണത്തിൽ കുട്ടികൾ ആയിരം സഡാക്കോ കൊക്കുകൾ ഒരുക്കി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പ്രസംഗം, ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, വീഡിയോ പ്രദർശനം, തുടങ്ങിയ മറ്റ് പ്രവർത്തനങ്ങളും സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ് നേതൃത്വത്തിൽ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷം 2018
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം മഴ തടസ്സപ്പെടുത്തിയ എങ്കിലുംസോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നേതൃത്വത്തിൽ ലഘുവായ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര ക്വിസ്, സ്വാതന്ത്ര്യസമര സേനാനികളുടെ സമര സേനാനികളുടെ ചരിത്രം തയ്യാറാക്കൽ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസ സദ്യ നടത്തുകയും ചെയ്തു
വന്യജീവി വാരാഘോഷം
എല്ലാവർഷവും സോഷ്യൽ സയൻസ് ക്ലബ്ബിനെ നേതൃത്വത്തിൽ ഈശ്വര വിലാസം ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന വന്യജീവി വാരാഘോഷം ഈ വർഷവും വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ സോഷ്യൽ സയൻസ് ക്ലബ്ബ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനമായി. കഴിഞ്ഞവർഷം വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്തത് പ്രശസ്ത പരിസ്ഥിതി പാമ്പ് സംരക്ഷകനായ വാവാ സുരേഷ് ആയിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനം സമൂഹത്തിൻറെ ഏറെ പ്രശംസ പിടിച്ചു പറ്റി. ഈ വർഷവും പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷം നടത്താനാണ് ക്ലബ്ബിൻറെ തീരുമാനം
സാമൂഹ്യശാസ്ത്ര ബ്ലോഗ്, സാമൂഹ്യ ശാസ്ത്ര ലാബ്
സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ ഈശ്വര വിലാസം ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര വിദ്യാർഥികൾക്കായി ആരംഭിച്ച സാമൂഹ്യ ശാസ്ത്ര ബ്ലോഗ് ഈ വർഷവും പുതുമയോടെ അവതരിപ്പിച്ചു. ഈ സ്കൂളിലെ സമൂഹശാസ്ത്ര വിദ്യാർഥികൾക്കായി ഇൻറർ നെറ്റിലൂടെ സാമൂഹ്യശാസ്ത്രം പഠിക്കുന്നതിനായി രണ്ടുവർഷം മുമ്പാണ് സമൂഹശാസ്ത്ര blogger ആരംഭിച്ചത് . ഈ സ്കൂളിലെ മാത്രമല്ല കേരളത്തിലെമ്പാടുമുള്ള സാമൂഹ്യശാസ്ത്ര വിദ്യാർഥികൾക്ക് സാമൂഹ്യ ശാസ്ത്രം നെറ്റിലൂടെ പഠിക്കുന്നതിനുള്ള സൗകര്യമാണ് ബ്ലോഗിലൂടെ ഒരുക്കി കൊടുത്തിരിക്കുന്നത്. ക്ലാസ് റൂമിൽ വിനിമയം ചെയ്യുന്ന പാഠഭാഗങ്ങൾ വിദ്യാർഥികൾക്ക് ഇൻറർനെറ്റിൽ സഹായത്താൽ എവിടെയിരുന്നും വേണമെങ്കിലും പഠിക്കാൻ കഴിയും. ഈ വർഷം കൂടുതൽ അധ്യായങ്ങൾ ഉൾപ്പെടുത്തുവാനും പാഠഭാഗങ്ങൾ ഉൾപ്പെടുത്തുവാനും ഉള്ള ശ്രമം സോഷ്യൽസയൻസ് ക്ലബ്. സോഷ്യൽ സൈൻസ് സബ്ജക്ട് കൗൺസിൽ, ലിറ്റിൽ കൈറ്റ് ക്ലബ് എന്നിവയുടെ സഹായത്താൽ സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സെർവർ ആക്കി ബ്ലോഗിൻറെ പ്രവർത്തനം സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു,എസ്.എസ് ഗുരു ബ്ലോഗ് എന്നാണ് ബ്ലോഗിൻറെ പേര്,വിലാസം www.ssgurublog.blogspot.in സ്കൂളിലെ സ്മാർട്ട് റൂം കേന്ദ്രീകൃതം ആക്കി സോഷ്യൽ സയൻസ് ലാബ് സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്കാവശ്യമായ സാമൂഹ്യ ശാസ്ത്ര പഠന വിഭവങ്ങൾ, പുസ്തകങ്ങൾ, മാപ്പുകൾ, മോഡലുകൾ, പ്രധാന ദൃശ്യങ്ങൾ എന്നിവ ലാബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലബ് നേതൃത്വത്തിലാണ് ലാബ് സംഘടിപ്പിച്ചിട്ടുള്ളത്
ഓൺലൈൻ പോർട്ടൽ 2018
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സാമൂഹ്യശാസ്ത്ര വിദ്യാർഥികളെ സഹായിക്കാനായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വത്തിൽ ഓൺലൈൻ പോർട്ടൽ സ്കൂളിലെ കമ്പ്യൂട്ടർ ലാബ് കേന്ദ്രീകൃതമായ പ്രവർത്തനമാരംഭിച്ചു. വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഇൻറർ നെറ്റിലൂടെ ഓൺലൈനായി പഠിക്കാം. സ്കൂളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ഓൺലൈനായി നെറ്റിൽ അപ്‌ലോഡ് ചെയ്യുകയും പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ ദൃശ്യമാകുകയും മറ്റ് പഠനസഹായികൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഓൺലൈൻ പോർട്ടലിന് മേന്മ. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകർ, ക്ലബ്ബംഗങ്ങൾ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ, എന്നിവരാണ് ഓൺലൈൻ പോർട്ടലിൽ വിഭവങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. സ്കൂളിൽ നടക്കുന്ന ക്ലബ്ബിനെ നേതൃത്വത്തിലുള്ള ഈ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു