സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./HSS

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 17 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpsangy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വള്ളിക്കുന്ന് ഗ്രാമത്തിയിൽ മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. 1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ പ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 23 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 241 ആൺകുട്ടികളും 358പെൺകുട്ടികളും ഉൾ പ്പെടെ 599 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.