ഉള്ളടക്കത്തിലേക്ക് പോവുക

നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 14 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)

ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(06.06.2018)

കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ആധുനിക തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രയിനറായാ ശ്രീ സോണി പീറ്റർ സാർ നേതൃത്വം നൽകി.








ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018)

കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ആശ പി മാത്യു ടീച്ചർ ക്ലാസുകൾ എടുത്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസുകൾ എടുത്തു









സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് [ 21-07-18]

                    സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച്  ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി  ക്രമങ്ങളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക്  ബോധ്യം  വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.



ഏകദിന പരിശീലന ക്യാമ്പ് (രണ്ടാം ഘട്ടം)

04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോടക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.





ഡിജിറ്റൽ മാസിക നിർമ്മാണം

19/01/2019 ബഷീർ ദിനത്തിൽ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നിർവഹിക്കുന്നു

|

2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ അഭിമുഖം ഏറെ ഹൃദ്യമായിരുന്നു.2019 ജനുവരി 19 ബഷീർ ദിനത്തിൽ 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.


വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്തിലുള്ള പങ്കാളിത്തം

05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിക്‌ടേഴ്‌സ് ചാനലിലൂടെ കഥകളി കാണിക്കുന്നു

|

വിക്ടേഴ്സ് ചാനലിൽകൂടി വിക്ഞാന പ്രദമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.







മാതാപിതാക്കളുടെ കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 30/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ രക്ഷാകർത്തകൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു

വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു. കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയണ്ട ഒരു സംഭവമാണ്. സ്കൂൾ ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.


ഭിന്നശേഷി സാക്ഷരത ക്ലാസ്

എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : 31/01/2019 ... ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ 4 മണി മുതൽ 5 മാണി വരെ ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസുകൾ നടത്തുന്നു

വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും.