അക്ഷരനഗരമായ കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പെണ്‍കുട്ടികളുടെ വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണ് സെന്‍റ് ആന്‍സ്.

സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം26 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Jayasankarkb



ചരിത്രം

കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍ചൂളപ്പറമ്പില്‍ പിതാവാണ് 1921 - ല്‍ ഈ വിദ്യാലയംആരംഭിച്ചത്. അതിനുമുമ്പ് സെന്റ് ആന്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍, സെന്റ് ജോസഫ് ലോവര്‍ ഗ്രേഡ് ഇംഗ്ലീഷ് ഹൈസ്കൂള്‍എന്നീപേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തിലായിരുന്നുഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു. 1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു. അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളില്‍ മികവ് തെളിയിച്ച് അവാര്‍ഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില്‍ ഈ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍ തന്നെ. 5 മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1. സയന്‍സ് ക്ലബ് 2. ഹെല്‍ത്ത് ക്ലബ് 3. പരിസ്ഥിതി ക്ലബ് 4. ഗണിത ക്ലബ് 5. സാമൂഹ്യശാസ്ത്ര ക്ലബ് 6. ഐ.ടി ക്ലബ് 7. മനോരമ ബാലജനസഖ്യം 8.ചിരി ക്ലബ്


മാനേജ്മെന്റ്

കോട്ടയം കോപ്പറേററീവ് മാനേജ്മെന്റ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജൂണാ മേരി അവറാച്ചന്‍ - സംസ്ഥാന കലാതിലകം (2004-05)

വഴികാട്ടി