സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്
26067-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26067 |
യൂണിറ്റ് നമ്പർ | LK/2018/26067 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
അവസാനം തിരുത്തിയത് | |
03-02-2019 | Swapna79 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു . ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസിഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ
ശ്രീ .ബൈജു , ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്, ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ് സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി , ലോക്കൽ മാനേജർ റവ.ഫാദർ.ജോയി ഓണാട്ട് ,ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് ,സ്കൂൾ ലീഡേഴ്സ് ,40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം സ്വിച്ച് ഓൺകർമ്മത്തിലൂടെ ഹെഡ് മിസ്ട്രസ് നിർവ്വഹിച്ചു.ശ്രീമതി ജോളി.കെ.വി എല്ലാവർക്കും സ്വാഗതംആശംസിച്ചു.സിസ്റ്റർ .ബിജി ജോൺ ലിറ്റിൽ കൈറ്റ്സിനെ പ്പറ്റി ചെറിയഒരുവിവരണം നടത്തി.10 മണിക്ക് ഏകദിന ക്ലാസ് സിസ്റ്റർ.ബിജിയുടെയും ,എം.ടി.സി ശ്രീമതി ലൗലിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.തുടർന്ന് എല്ലാ ബുധമാഴ്ചകളിലും ഒരുമണിക്കൂർ ക്ലാസുകൾ മൊഡ്യൂൾ പ്രകാരം നടത്തപ്പെടുന്നു.04/07/2018-ൽ അങ്കമാലി ഡിപോൾ കോളേജിലെ പ്രൊഫസർ ശ്രീ.പ്രവീൺ മുരളി
ആനിമേഷനെപ്പറ്റി ഒരു ദിവസത്തെ ക്ലാസ് നയിച്ചു.തുടർന്ന് 04/08/2018-ൽ ഏകദിനപരിശീലന ക്യാമ്പ് നടത്തി.