നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്


ഡിജിറ്റൽ മാഗസിൻ 2019

35026-ലിറ്റിൽകൈറ്റ്സ്
സർട്ടിഫിക്കറ്റ് ഓഫ് രജിസ്‍ട്രേഷൻ
സ്കൂൾ കോഡ്35026
യൂണിറ്റ് നമ്പർLK/2018/35026
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർഅലൻ ബാബു
ഡെപ്യൂട്ടി ലീഡർദേവിക.ജി.എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗീതാലക്ഷ്മി.എൽ
അവസാനം തിരുത്തിയത്
31-01-2019Lk35026
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2018-19

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു. കൈറ്റ് മാസ്റ്റേഴ്സ് ശ്രീ. സി.ജി. ജയപ്രകാശ്, ശ്രീമതി. പി.ദീപ എന്നിവരുടെ നേതൃത്വത്തിൽ, പ്രത്യേക അഭിരുചിപരീക്ഷയിലൂടെ എട്ടാം ക്ളാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പരിശീലനം നേടി. 2018-19 അധ്യയനവർഷം പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 16-06-2018 ൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. ബുധനാഴ്ചകളിൽ വൈകുന്നേരവും, മാസത്തിൽ ഒരു ശനിയാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകി വരുന്നു. ആനിമേഷൻ സിനിമ നിർമാണത്തിൽ ഒരു സ്കൂൾതല ഏകദിനപരിശീലനക്യാമ്പ് 4-8-18ൽ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കി. ദേവിക.ജി.എൻ, അലൻ ബാബു, കൃഷ്ണ.ആർ. അശ്വിൻ.എസ്. എന്നിവർ സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.

 കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ എന്നിവരും  ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
                മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ. നമ്മുടെ സ്കൂളിന്റെ ഇ-മാഗസിൻ പ്രകാശനത്തിന് തയ്യാറാവുന്നു.


കമ്പ്യൂട്ടർ ഗയിം നിർമ്മാണം


നടത്തിയ പ്രവർത്തനങ്ങൾ

 
സ്വന്തമായി ഒരു കമ്പ്യൂട്ടർ ഗയിം
 
പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം
 
ഏകദിന പരിശീലനക്യാമ്പ്4-8-18
 
പരിശീലന ക്ളാസ്സുകളിലെ ചില ദൃശ്യങ്ങളിലൂടെ
 
വിലയിരുത്തൽ.