സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
30-01-2019Anilkb

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽകൈറ്റ്സ്

വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഥലകളിൽ പരിശീലനം നൽകുന്നു.40കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും സ്റ്റോറിബോർഡ് തയ്യാറാക്കുകയും ചെയ്തു. അതിനുശേഷം കുട്ടികളെ inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു .തുടർന്നുള്ള ക്ലാസ് നയിച്ചത് ആരക്കുഴ സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ .സജിൽ വിൻസെന്റ് ആണ്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമെന്നു സാർ പരിശീലനം നൽകി.



ലിറ്റിൽകൈറ്റ്സ് ക്ലാസുകൾ



ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സെൻമേരീസ് എച്ച്.എസ്.എസിലെ അദ്ധ്യാപകനും ഐറ്റി കോഡിനേറ്ററുമായ ശ്രീ.സജിൽ വിൻസെന്റ് നിർവഹിക്കുന്നു
ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ആനിമേഷൻ ചിത്രങ്ങൾ തയ്യാറാക്കുന്നു.

‌‌|-

ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ആനിമേഷൻ ചിത്രങ്ങൾക്കു ശബ്ദങ്ങൾ നൽകുന്നു