ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്
41090-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41090 |
യൂണിറ്റ് നമ്പർ | LK/2018/41090 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ലീഡർ | അംജദ്.എൻ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ബിലാൽ . എഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അംമ്പിളി . എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധന്യ . എസ് |
അവസാനം തിരുത്തിയത് | |
30-01-2019 | Kannans |
കുട്ടിക്കൂട്ടം 2018-19 അദ്യായനവർഷം ലിറ്റിൽ കൈറ്റ്സ് (ഐ.റ്റി ക്ലബ്ബ്) പ്രവർത്തനം ആരംഭിച്ചു .
ആദ്യക്ലാസ്
38 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി .ആദ്യക്ലാസ്സ് കൊല്ലം ഉപജില്ലാ co-ordinator കണ്ണൻ സാർ നയിച്ചു.
ഉദ്ഘാടനം
13.07.2018 ഉച്ചക്ക് 3 മണിക്ക് ലിറ്റിൽ കൈറ്റ്സ് (ഐ.ടി.) ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം കൊല്ലം ഉപജില്ല മാസ്റ്റർ ട്രെയ്നർ ശ്രീകണ്ണൻ സാർ നിർവ്വഹിച്ചു. PTAപ്രസിഡന്റ് ശ്രീ ഷെരീഫ് കുട്ടി അധ്യക്ഷത വഹിച്ചു. എച്ച്.എം ശ്രീമതി മിനി പ്രൻസിപ്പാൾ ആശംസ അർപ്പിച്ചു. PTA, MPTA അംഗങ്ങൾ സന്നിഹിതരായിരുന്നു. സ്കൂൾ പ്രവേശനോത്സവത്തിന്റെ കുട്ടികൾ തയ്യാറാക്കിയ വിടിയോ യോഗത്തിൽ പ്രദർശിപ്പിച്ചു.
ഉദ്ഘാടനം ചിത്രങ്ങൾ
പരിശീലനം
എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
കൈറ്റ് ലീഡർ ആയി അംജദ് എൻ- ഉം ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ബിലാലും തെരഞ്ഞെടുക്കപ്പെട്ടു.
പരിശീലനവിശദാംശങ്ങൾ
കൈറ്റ് മിസ്ട്രസ്
അംമ്പിളി . എസ്
ധന്യ . എസ്
അംഗങ്ങൾ
ഏകദിന ക്യാമ്പ്
ഏകദിന ക്യാമ്പ് ഓഗസ്റ്റ് 4-ാം തീയതി ശനിയാഴ്ച്ച സംഘടിപ്പിച്ചു . സ്കൂൾ ഐടി കോർഡിനേറ്റർ ഉമ ടീച്ചർ അനിമേഷൻ വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ കുട്ടിക്കൈറ്റുകൾക്ക് പരിശീലനം നൽകി.പ്രസ്തുത പരിശീലനത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസ്സിസ്റ നിർവ്വഹിച്ചു പൂർണ്ണമായും ഹരിത നിയമാവലി പലിച്ച് കൊണ്ടാണ് പരിശീലനത്തിന്റെ സംഘാടനം . ഇടവേള സമയത്ത് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെ സ്കൂൾ മുറ്റത്ത് തുളസി പാടം നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ വീഡിയോ സമാപന സംമ്മേളനത്തിൽ പ്രദർശിപ്പിച്ചു.