ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
42021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42021
യൂണിറ്റ് നമ്പർLK/2018/42021
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർസ്നേഹ എം എസ്
ഡെപ്യൂട്ടി ലീഡർആരതി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയറാം പി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡിസീല സുൽത്താന എസ്
അവസാനം തിരുത്തിയത്
29-01-201942021


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ്-ഉപജില്ലാതല ക്യാമ്പ്

ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ രണ്ടു ദിവസം നടക്കുന്ന ഉപജില്ലാതല ക്യാമ്പിനായി തിരഞ്ഞെടുത്തിരുന്നു.ഗവ.മോഡൽ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും ആറ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തിരുന്നു.ആദ്യത്തെ ദിവസം കുട്ടികളെയെല്ലാം ഒരുമിച്ചിരുത്തി ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഇതിനായി കുട്ടികളെ അഞ്ചു ഗ്രൂപ്പ്കളായിതിരിച്ചാണ് ആക്ടിവിറ്റി ചെയ്തത്. ഐ ഡി മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെ ചിത്രങ്ങളായിരുന്നു ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത്.ഇതിനുശേഷം ചിത്രങ്ങളുടെ പശ്ചാത്തലം ഒഴിവാക്കാം എന്ന പുതിയ ആക്ടിവിറ്റിയിലേക്ക് കടന്നു. അനിമേഷൻ,സ്ക്രച്ച് ഇവയ്ക്ക് ആവശ്യമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിനും അവയെ .png ഫോർമാറ്റിലേക്ക് മാറ്റുന്നതിനുമുള്ള പരിശീലനം ലഭിച്ചു.അനിമേഷനുകൾ തയ്യാറാക്കുന്നതിന് png ഫോർമാറ്റിലുള്ള സുതാര്യ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് ആവശ്യം.ഇത്തരം ചിത്രങ്ങൾ ജിമ്പ് ഉപയോഗിച്ച് തയ്യാറാക്കാം.അടുത്ത കാരിക്കേച്ചർ എന്ന വിഭാഗത്തിലേക്കാണ് നമ്മൾ കടന്നത്. അതിൽ ഒരാളുടെ തല (മനുഷ്യന്റെയോ,മൃഗത്തിന്റെയോ)വെട്ടി മാറ്റി മറ്റൊരാളുടെ തല ആ സ്ഥാനത് വെച്ച പുതിയ രൂപം നിർമ്മിക്കുന്ന പ്രക്രിയയാണിത്.സൈബർ മര്യാദകളെക്കുറിച്ച് ഇന്റർനെറ്റും മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുത്തലുകളെക്കുറിച്ച വിദഗ്ദ്ധരായ അധ്യാപകരായ ഷാജികുമാർ സർ,ഡിസീല ടീച്ചർ,വിനോദ് സർ തുടങ്ങിയവർ ക്ലാസ് എടുക്കുകയും ചെയ്തു .ഹൈടെക് ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പ്രധാന റിസോഴ്സ്‌കളാണ് മൾട്ടീമീഡിയ ഫയലുകൾ. ശബ്ദവും ചിത്രവും ചലച്ചിത്രഫയലുകളും തുടങ്ങി ധാരാളം റിസോഴ്സ്‌കൾ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കേണ്ടിവരും.ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് വീഡിയോ കാണാം എന്ന പരിശീലനം നൽകിയത്.അന്നേദിവസം ഉച്ചക്കുശേഷം അനിമേഷനുള്ള കുട്ടികളെയും പ്രോഗ്രാമിങ്ങിനുള്ള കുട്ടികളേയും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി ഇരുത്തി.അനിമേഷന്റെ വർണ്ണ വിസ്മയമാർന്ന ലോകം ഇന്ന് കുട്ടികളുടെ വിരൽത്തുമ്പിൽ ഒതുങ്ങിയിരിക്കുന്നു. ജിമ്പ്,ഇങ്ക് സ്‌കേപ്പ് തുടങ്ങിയ graphics software കളുടെ സഹായത്തോടെ അനിമേഷന്ആവശ്യമായ ചിത്രങ്ങൾ ഞങ്ങൾ തയ്യാറാക്കി. Tupi tube desk ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കുകയും ചെയ്തു.കൂടാതെ തയ്യാറാക്കിയ അനിമേഷനിൽ പശ്ചാത്തല ശബ്ദം നൽകുന്നതിനായി ഓഡാസിറ്റി ഉപയോഗിച്ച് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ചേർക്കുകയും ചെയ്തു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിന്റെ സഹായത്തോടെ ഇവയെല്ലാം കൂട്ടിച്ചേർത്ത് അനിമേഷൻകൾ തയ്യാറാക്കുകയും ചെയ്തു.ഇതിന്റെ തുടർച്ച എന്ന നിലയിൽ അനിമേഷന്റെ കൂടുതൽ സാദ്ധ്യതകൾ ഞങ്ങളെ പരിചയപ്പെടുത്തുകയും കൂടുതൽ മെച്ചപ്പെട്ട അനിമേഷനുകൾ തയ്യാറാക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു. തയ്യാറാക്കിയ വീഡിയോയിലെ ടൈറ്റിലുകൾ കൂടുതൽ ആകർഷകമാക്കുന്നതിനായി Blender software ഉപയോഗിച്ചു.ജില്ലാതല ക്യാമ്പിലേക്ക് പങ്കെടുക്കുന്നതിനായി ഞങ്ങളിൽ മികച്ച അനിമേഷൻ ചെയ്ത കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.തിരഞ്ഞെടുക്കപ്പെട്ടതിൽ രണ്ട് വിദ്യാർത്ഥികൾ ഞങ്ങളുടെ വിദ്യാലയത്തിലെ ലിറ്റിൽ കിറ്റസിലെ അംഗങ്ങളായിരുന്നു.ശ്യാംകൃഷ്ണൻ,ആരതി എസ് എസ് എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അനിമേഷൻ,പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്സെഷനുകളായിട്ടാണ് class തിരിച്ചിരുന്നത്.ഞങ്ങടെ വിദ്യാലയത്തിൽ നിന്നും അനിമേഷൻ ആയി നാല് കുട്ടികളെ തിരഞ്ഞെടുത്തപ്പോൾ പ്രോഗ്രാമിങ്ങിനായി രണ്ട് കുട്ടികളെയും തിരഞ്ഞെടുത്തിരുന്നുഞങ്ങൾക്ക് പ്രോഗ്രാമിങ്ങിന്റെ ക്ലാസ് എടുത്തത് വിനോദ് സർ ആയിരുന്നു.മികവാർന്ന ക്ലാസ്സായിരുന്നു അത്. പ്രോഗ്രാമിങിന്റെ പ്രാധാന്യത്തെക്കുറിച്ചും അതെങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുമെന്നും സർ മനസ്സിലാക്കി തന്നു.മാത്രമല്ല മൊബൈൽ ആപ്പും പരിചയപ്പെടുത്തി തന്നു.പ്രോഗ്രാമിങ്ങിനായി നമ്മൾ scratch -2 എന്ന software ആണ് പരിചയപ്പെട്ടത്.കേരളത്തിന്റെ പ്രളയത്തെക്കുറിച്ച് Flood എന്നൊരു പുതിയ game ഞങ്ങൾ നിർമ്മിച്ചു.പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ നാവികസേന രക്ഷപ്പെടുത്തുന്നതിനെ game-ന്റെ രൂപത്തിൽ തയ്യാറാക്കുകയാണ് ചെയ്തത്.തുടർന്ന് മൊബൈൽ ഗെയിം എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തിയ ശേഷം മൊബൈൽ ഫ്ലാഷ് എങ്ങനെ ഉൾപ്പെടുത്താമെന്ന്പറഞ്ഞു തരുകയും സ്വന്തമായി അത് നമ്മൾ ചെയ്യുകയും ചെയ്തു. ഈ രണ്ട് ദിന ക്യാംപിൽ നിന്ന് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.വിദഗ്ധ അധ്യാപകരുടെ പരിശീലനത്താൽ വളരെ ഉയർന്ന രീതിയിലുള്ള പഠന പ്രവർത്തനങ്ങളാണ് നമ്മളിലേക്ക് കൈമാറിത്തന്നത്.


ഡിജിറ്റൽ മാഗസിൻ 2019

             മഴച്ചിന്ത് 
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 9580 സ്നേഹ എം എസ് 9B
2 10723 ആരതി പി 9A
3 8986 സ്വാതി ജെ നായർ 9B
4 9639 ശാരി എസ് വി 9A
5 9706 അപർണ ബി സുനിൽ 9A
6 10502 ആദർശ്.എ 9A
7 11472 അഖിൽ ആർ 9A
8 11473 ശ്യാം കൃഷ്ണൻ 9A
9 11416 ശ്രീരാഗ് ജെ എസ് 9A
10 11579 വൈഷ്ണവി വി 9C
11 10434 അഭിജിത് എ എസ് 9C
12 9555 ദേവിക എസ് എസ് 9D
13 11389 ദേവു എസ് 9D
14 11463 ആകാശ് എസ് 9D
15 9788 സിദ്ധാർഥ് എസ് . 9D
16 11026 വിഷ്ണു എസ് 9E
17 11549 അമർനാഥ് സി എസ് 9E
18 10095 ആരതി എസ് എസ് . 9F
19 12008 ബാസിത് മുസ്തഫ 9F
20 10850 അഹമ്മദ് എ ജെ . 9D