ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ട്രാഫിക് ക്ലബ്

ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ട്രാഫിക് ക്ലബിന്റെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. ആറ്റിങ്ങൽ സബ് ഡിവിഷന്റെ കീഴിൽ ട്രാഫിക് ക്ലബ് ആരംഭിക്കുന്ന മൂന്നു സ്കൂളുകളിൽ ഒന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.ആർ.എൽ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. ശ്രീ.സുനിൽ എ.ഒ. ക്ലബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ട്രാഫിക് സബ് ഇൻസ്പെക്ടർ ജയേന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ ആർ.എസ്.അനിൽ, പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, ക്ലബ് കോ-ഓർഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

ട്രാഫിക് ക്ലബ്

ഐ ടി ക്ലബ്

ആറ്റിങ്ങൽ ഉപജില്ലാ തല IT ക്വിസ് മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ജെ.എൻ.മുഹമ്മദ് സാബിത്

ജെ.എൻ.മുഹമ്മദ് സാബിത്

നല്ലപാഠം ക്ലബ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് നൻമയുടെ നല്ല പാഠം പകർന്ന് നൽകിയ ശ്രീമതി സിന്ധുവിന് നല്ലപാഠം ക്ലബ്ബിന്റെ ആദരം.

സ്കൂളിലേക്ക് വരുന്ന വഴി കളഞ്ഞുകിട്ടിയ പണവും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് സ്കൂളിലെത്തിക്കുകയും സ്കൂളിൽ നിന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കൈമാറിയ പേഴ്സ് യഥാർഥ ഉടമയ്ക്ക് ലഭിക്കാനിടയാക്കുകയും ചെയ്ത സത്യസന്ധതയുടേയും നൻമയുടേയും മാതൃകാ പ്രവർത്തനത്തിനാണ് സ്കൂൾ ശ്രീമതി സിന്ധുവിനെ ആദരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി സിന്ധു കുട്ടികൾക്ക് ഇഷ്ടപ്പെട്ട 'സിന്ധു ആൻറി'യാണ്. കുട്ടികൾക്ക് മാതൃക കാട്ടിയ ശ്രീമതി സിന്ധുവിനെ ഹെഡ്മിസ്ട്രസ് എം.ആർ.മായ പൊന്നാടയണിയിച്ചാദരിച്ചു.