ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


റിപ്പബ്ലിക്ക്ഡേ സെലിബ്രേഷൻ @അവനവഞ്ചേരി

റിപ്പബ്ലിക്ക്ഡേ സെലിബ്രേഷൻ അവനവഞ്ചേരി

ലഹരി വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

ലഹരി വിരുദ്ധ ദിനാചരണം

ദേശീയ ഊർജ്ജ സംരക്ഷണ ദിനം-Best Energy Saver'

ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് അവനവഞ്ചേരി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തിന് ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ബുദ്ധിപൂർവ്വം വൈദ്യുതി ഉപയോഗിച്ചു കൊണ്ട് വീട്ടിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും അത് രേഖപ്പെടുത്തി വയ്ക്കുന്നതിലൂടെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന ആളെ കണ്ടെത്തി സമ്മാനം നൽകാനുമുള്ള 'Best Energy Saver' എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എനർജി സേവിംഗ് കാർഡ് കുട്ടികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു


Best Energy Saver' എന്ന പദ്ധതിയുടെ ഉദ്ഘാടനം....


കേരളപ്പിറവി ദിനാചരണം

ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ ബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.
കേരളപ്പിറവി ദിനാചരണം