ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
07:22, 27 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (' <big>അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സും.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെയും കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ഗ്രന്ഥശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ആറ്റിങ്ങൽ സർവ്വ ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ പ്രാദേശിക പ്രതിഭാകേന്ദ്രമാണ് ബ്രദേഴ്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിക്കപ്പെട്ടത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.മോഹനന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരിയും നിർവ്വഹിച്ചു. ബി.ആർ.സി. പരിശീലകൻ ബി.ജയകുമാർ പദ്ധതി വിശദീകരണം നൽകി. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, നഗരസഭാ കൗൺസിലർ ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗം എസ്. മിനി, ജില്ലാ ലേബർ ഓഫീസർ വിനോദ്കുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, എസ്.എം.സി.ചെയർമാൻ വിജയൻ പാലാഴി, പി.റ്റി.എ. വൈസ് പ്രസിഡന്റ് എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്. ഗീതാപത്മം, ബ്രദേഴ്സ് ലൈബ്രറി പ്രസിഡന്റ് ജി.ഗോപാലകൃഷ്ണ പിള്ള സെക്രട്ടറി കെ.ആർ.പ്രസന്നരാജ്, വിദ്യാ വോളന്റിയർ അഖിലേഷ്, അഭിജിത്ത് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ലൈബ്രറി പ്രസിഡന്റ് സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.