ഗവ. എച്ച് .എസ്.ഇരുളത്ത്/ചരിത്രം
1961-ല്‍ അങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമന്‍കുട്ടി എന്നിങ്ങനെ ചില രക്ഷകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍നിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളി ക്കൂടമാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു.1962-ല്‍ മുള്ളന്‍ക്കൊല്ലി സ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം സൌജന്യമായി നല്‍കി.
ശ്രീ.കക്കോടന്‍ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമന്‍കുട്ടിഅയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി,
സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു. 1974-ല്‍ യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി.1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.
എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി 2008-ല്‍ 100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.