ശങ്കര യു. പി. എസ്. ആലങ്ങാട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ശങ്കര യു. പി. എസ്. ആലങ്ങാട് | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2018 | Sunirmaes |
ചരിത്രം
വിദ്യാലയതിന്റെ ആരംഭം 1968 ജൂൻ മുപ്പത് ആണ്. കിഴക്കെൻ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ
വിദ്യ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താൻ. അതുകൊണ്ട് അന്നത്തെ എം എൽ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂൾ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിൻറെ അടിസ്ഥാനത്തിൽ ആലേങ്ങാട് ഗ്രാമത്തിൽ ഒരു പ്രൈമറിസ്കൂൾ തുടങ്ങാൻ അന്നത്തെ സർക്കാർ ഉത്തരവിട്ടു.മൂന്ന് ടീച്ചർമാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
പതിനേഴ് ക്ലാസ്സ്‌മുറികൾ,ഒരു സ്റ്റാഫ് റൂം , ഓഫീസ്റൂം, ആൺകുട്ടികൾക്കു അഞ്ച് ടോയ്ലറ്റ്,പെൺകുട്ടികൾക്ക് അഞ്ചു ടോയ്ലലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി,കമ്പ്യൂട്ടർ ലാബ്,
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ,സാന്ത്വനം പദ്ധതി,പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകൾ,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്കാളിത്തം,കായികം,കലാമേളകൾ,ചെണ്ടമേളം
മുൻ സാരഥികൾ
കെ അനിയൻ മാസ്റ്റർ( 1968-1998),കെ ആർ സരോജിനി ടീച്ചർ (1998-2002),എ സ്വർണ്ണകുമാരി ടീച്ചർ(2002-2005)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ്,ഫിനാൻസ് ഓഫീസർ ശ്രീ മനോഹരൻ,
നേട്ടങ്ങൾ .അവാർഡുകൾ.
ദേശീയ അവാർഡ് നേടിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ അനിയൻ മാസ്റ്റർ ,ചേർപ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂൾ ,ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ ബെസ്റ്റ് സ്കൂൾ ,സാമൂഹ്യ ശാസ്ത്ര മേളയിൽ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട് ഫസ്റ്റ് ,സംസകൃതോത്സവത്തിൽ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ല തലം മുതൽ സംസ്ഥാന തലം വരെ നേട്ടങ്ങൾ ,സ്കൌട്ട് ആൻഡ് ഗൈഡ് ദ്വിതീയസോപാൻ പരീക്ഷയിൽ മികച്ച വിജയം ,കായിക മേളയിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും മികച്ച വിജയം