ഫലകം:സമൃദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 22 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ) ('''ആരോഗ്യരംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യരംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികൾ'

പ്രമോദ്കുമാർ,

PRAMODKUMAR


HSA(Physical Science)
രോഗ്യമെന്നത് ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് .ലോകാരോഗ്യ സംഘടന അത്തരത്തിലാണ് ആ രോഗ്യത്തി നെ നിർവചിച്ചിരിക്കുന്നത്.മെച്ചപ്പെട്ട ആയുർദൈർഘ്യവും കുറഞ്ഞ ശിശു-മാത്യമരണ നിരക്കും കേരളത്തെ ഇൻഡ്യലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച ആരോഗ്യാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.നിപ്പാവൈറസിനെ പ്രതി രോധിക്കുന്നതിലും വ്യാപനം തടയുന്നതിലും കേരളം വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി.എന്നിരുന്നാലും നാം അടിയന്തിരമായി ശ്രദ്ധിക്കേ ണ്ട ചില അടിസ്ഥാന ആരോഗ്യ വസ്തുതകളിലേയ്ക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.
1. നിർമ്മാർജനം ചെയ് ത പല രോഗങ്ങളും തിരിച്ചുവന്നതും പുതിയ പുതിയ രോഗങ്ങൾ ഉദയം ചെയ്യുന്നതും ജീവിതശൈലീരോഗങ്ങളുടെ വിളനിലമായി കേരളംമാറുന്നതും നമ്മെ ആശങ്കപ്പെടുന്നു.
2. മദ്യം മയക്ക്മരുന്ന് എന്നിവ കേരളീയ സമൂഹത്തിനെ ശാരീരികമായും മാനസികമായും സാമൂഹികമായും തളർത്തികൊണ്ടിരിക്കുന്നു.പുതുതലമുറയുടെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു പുകവലിയും മദ്യപാനവും
3. വർദ്ധിച്ചുവരുന്ന ആത്മഹത്യയും കേരളത്തിന്റെ മാനസിക ആരോഗ്യശോഷണത്തിന്റെ ചൂണ്ടുപലകയാണ്.
4. ജങ്ക് ഫുഡ്സിനും സോഫ്റ്റ് ഡ്രിങ്ക്സിനും മലയാളിപണയം വച്ചത് കേരളത്തിന്റെ തനതായ ആരോഗ്യശീലങ്ങളെയാണ്.ഇതിന്റെ തണലിൽ കിളിർത്തുവന്ന സൂപ്പർ സ്പെഷ്യാലിറ്റി സ്റ്റാർ ഹോസ്പിറ്റലുകൾ കേരളീയ മധ്യവർഗ്ഗത്തെ അവരുടെ സ്ഥിര ഉപഭോക്താക്കളാ ക്കി. ഇത് സാമ്പത്തിക കേരളത്തിന്റെ ആരോഗ്യം തകിടം മറിച്ചു.
5. ആരോഗ്യമെന്നത് ശുദ്ധമായകുടിവെള്ളം, ശുദ്ധവായു, വ്യത്തിയുള്ള വീടും പരിസരം എന്നിവയാണെന്ന് മലയാളി മറന്നു. മാലിന്യ സംസ്കരണത്തിന്റെ അഭാവവും മാലിന്യം വലിച്ചെറിയൽ സംസ്ക്കാരവും കയിവെള്ള സ്രോതസ്സുകളെയും വായുവിനെയും മണ്ണിനെയും മലിനമാക്കി.
6. നഗരവൽക്കരണവും ഉദാരവൽക്കരണവും പ്ലാസ്റ്റിക് പോലുള്ള പ്രക്യതിവിരോധ വസ്തുക്കളെ സാർവ്വത്രികമാക്കി.പരിസ്ഥിതിനാശവും കാലാവസ്ഥാവ്യതിയാനവും കുടിവെള്ള സ്രോതസ്സുകളുടെ ദുരുപയോഗവും കൂടിച്ചർന്ന്, ചിക്കൻഗുനിയ,മലമ്പനി, ഡെങ്കിപ്പനി, എലി പ്പനി,ടൈഫോയിഡ്, തുടങ്ങിയ സാംക്രമിക രോഗങ്ങളെ ക്ഷണിച്ചുവരുത്തി.
7. വ്യായാമത്തിന്റെയും സമീക്യതാഹാരത്തിന്റെയും അഭാവം കൂനിന്മേൽകുരു എന്നതുപൊലെ കാര്യങ്ങലെ കുടുതൽ വിക്യതമാക്കുന്നു.
8. അന്ധവിശ്വാസികൾ പ്രതിരോധ വാക്സിനുകൾക്കെതിരെ മുഖംതിരിച്ചു നിൽക്കുന്നത് അവസ്ഥ കൂടുതൽ വിക്യതമാക്കി.
9. സ്റ്റാർ ഹോസ്പിറ്റലുകളുടെ കുത്തൊഴുക്കിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ചെറിയക്ലിനിക്കുകളും നിലനിൽക്കാൻ ബുദ്ധിമുട്ടിക്കൊ ണ്ടിരിക്കുന്നു.
10. വിഷരഹിത പച്ചക്കറിയും മൽസ്യവും മാംസവും മലയാളിക്ക് ഇന്നൊരു മരീചികയാണ്.
11. പരിസരശുചിത്വമെന്നാൽ ഗവൺമെന്റിന്റെ മാത്രം ബാധ്യതയെന്നാണ് നാം കാണുന്നത്. പരിസരമാലിന്യം വർദ്ധിപ്പിക്കുന്ന ഇൗച്ച, കൊതുക് ,എലി ,നായ്, എന്നിവയെ ഉന്മൂലനം ചെയ്യാൻ നാം വായ് തുറന്ന് നാക്ക് കീറി വാദിക്കുന്നു, സമരങ്ങൾ സംഘടിപ്പിക്കുന്നു. എന്നാൽ ഇവയെ വളർത്തുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനോ ഇവയെ പ്രതിരോധിക്കാനോ നാം ശ്രമിക്കുന്നില്ല.തീർച്ചയായും വാഗ്വാദങ്ങളല്ല നമുക്ക് വേണ്ടത്.മെച്ചപ്പെട്ട ആരോഗ്യ സംസ്ക്കാരം വളർത്തിയെടുക്കേണ്ടത് പ്രസംഗത്തിനപ്പുറമുള്ള നല്ല പ്രവർത്തിക ളിലൂടെയാണെന്ന് ഒാരോ മലയാളിയെയും ഒാർമ്മിപ്പിച്ചുകൊള്ളട്ടെ.

"https://schoolwiki.in/index.php?title=ഫലകം:സമൃദ്ധി&oldid=568853" എന്ന താളിൽനിന്ന് ശേഖരിച്ചത്