ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രൈമറി വിഭാഗം


പ്രീ പ്രൈമറി വിഭാഗം

പ്രീ പ്രൈമറി പ്രവേശനോത്സവത്തിൽ നിന്നും

അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പി‍ഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് ഈ വിഭാഗം. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു.ഷീബാഗോപിനാഥ്,ബിന്ദു എന്നിവരാണ് പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ

=

പ്രവർത്തനങ്ങൾ 2018-- 2019

ലോവർ പ്രൈമറി വിഭാഗം

=

ലോവർ പ്രൈമറി അധ്യാപകരെ അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലെ ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു. 2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്. ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61 കുട്ടികൾ ഇവിടെ പഠിക്കുന്നു.

എൽ. പി. അധ്യാപകർ

സരോജിനി. ബി

ഗ്ലെൻ പ്രകാശ്. വി. എൽ

പ്രിയ. വൈ

സുരജകുമാരി. ആർ

വിഷ്ണുലാൽ. ബി. എസ്

ഷാലി റാണി. എസ്. എൻ

സുജിത. എസ്

ഷീല. എം

പ്രിൻസ് ലാൽ

സന്ധ്യാറാണി


2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ഒരു നേർകാഴ്ച

പ്രവേശനോൽസവം 2018 ജൂൺ 1

നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭം ആരംഭിക്കുന്നു. എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു. കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു. കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുർന്ന് പോരുന്നു.

വായനാവാരം 2018

        വായനാവാരത്തിന്റെ ഭാഗമായി പുസ്തക സമാഹരണം,ക്ലാസ്സ് ലൈബ്രറി ഒരുക്കൽ,പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങൾ പ്രൈമറി വിഭാഗത്തിൽ ഏറ്റെെടുത്ത് നടപ്പിലാക്കുകയുണ്ടായി.വായനാ മൂലകൾ സുസജ്ജമായ ക്ലാസ്സ് ലൈബേരറികളായി പ്രവർത്തിച്ച് വരുന്നു.ലൈബ്രേറിയന്മാരുടെ ഉത്തരവാദിത്തം നിറവേറ്റുന്നത്.കുട്ടികൾ തന്നെയാണ്.

പിറന്നാളിന് എന്റെലൈബ്രറിക്ക് ഒരു പുസ്തകം

       പിറന്നാൾ ദിനം ക്ലാസ്സ് ലൈബ്രറിക്ക് ഒരു പുസ്തകം സംഭാവന ചെയ്യുന്ന പ്രവർത്തനത്തിന് ഈ വർഷം തുടക്കം കുറിച്ചു.

ജൈവവൈവിധ്യ ഉദ്യാനം

      പ്രാഥമിക വിദ്യാഭ്യാസത്തിൽ പഠനപ്രവർത്തനങ്ങൾ നേരനുഭവമാക്കുന്നത് വഴി കുട്ടികൾക്ക് പഠനം രസകരവും ജീവിതനാനുഭവവുമായി തീരുന്നു.ഈ ലക്ഷ്യം സാർത്ഥകമാക്കുന്നതിനായാണ് ജൈവ വൈവിദ്ധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്.ഔഷധ സസ്യങ്ങൾ,അലങ്കാരച്ചെടികൾ,പൂച്ചെടികൾ തുടങ്ങി ജൈവവൈവിധ്ത്തിന്റെ ഒരു കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.നിലം ഒരുക്കൽ,തൈ നടീൽ,പരിപാലനം ,വളം ചേർക്കൽ,വെളളം ഒഴിക്കൽ, എന്നിവ കുട്ടികൾ തന്നെയാണ് ചെയുന്നത്.പരിസരപഠനത്തിൽ പഠനപ്രവർത്തനങ്ങൾ നല്കുുമ്പോൾ ഒരു പ്രധാന പഠനോപകരണമായി ജൈവവൈവിധ്യ പാർക്ക് മാറുന്നു.

വളർത്തു പക്ഷികൾക്കൊരു കൂടാരം

        പഠനപ്രവർത്തനത്തിൽ വളർത്തുപക്ഷി കളുടെ നിരീക്ഷണം കുട്ടികൾക്ക് നേരിട്ട് നടത്തുന്നതിനായി താറാവ് ,ടർക്കികോഴി(വാൻ കോഴി) എന്നിവ ജൈവവൈവിദ്ധ്യ പാർക്കിൽ പ്രത്യേക സൗകര്യമൊരുക്കി സംരക്ഷിച്ചുവരുന്നു.നാല് താറാവ ,നാല് ടർക്കികോഴി(വാൻ കോഴി) യും ഇവിടുണ്ട്.

ആരോഗ്യസംരക്ഷ​ണം

കേൾവി, കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

രക്ഷിതാക്കളുടെ സഹകരണം

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഉറപ്പു വരുത്തുന്നു. സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.

2018-19 പ്രവർത്തനങ്ങൾ

എൽ പി വിഭാഗത്തിന്റെ അസംബ്ലിയിൽ നിന്ന്

പ്രവേശനോത്സവം ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗത്തിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായാണ് നടക്കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.

ദിനാചരണങ്ങൾ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുന്നു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസിഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന , പോസ്റ്റർ നിർമ്മാണം മുതലായവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

ജൂൺ 17മരുവത്ക്കരണ വിരുദ്ധദിനം

മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു. ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് പ്രകാശ് സർ എടുത്തു.

ജൂൺ 19വായനാ ദിനം

വായനാ ദിനം
വായനാ ദിനവുമായി ബന്ധപ്പെട്ടു നടന്ന പുസ്തക പ്രദർശനം

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.







അമൃതം

എല്ലാ ദിവസവും അമൃതം എന്ന പേരിൽ പൊതു വിജ്ഞാന ക്ലാസ്സ് ഉച്ചയ്ക്ക് നടന്നു വരുന്നു.

ജൂലൈ 21ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

പഠനപ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളുട ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച വിവിധ തരം വീടുകൾ കൗതുകമായി. രണ്ടാം ക്ലാസ്സിലെ കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു. മൂന്നാം ക്ലാസ്സിലെ കുട്ടികൾ പരിസു പഠനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഇല, വേര്, എന്നിവ ചാർട്ടിൽ ഒട്ടിച്ചുള്ള പ്രദർശനം നടന്നു. നാലാം ക്ലാസ്സിൽ ഗണിതാധ്യാപകന്റെ നേതൃത്വത്തിൽ ക്ലോക്ക് നിർമ്മാണ പരിശീലനം നൽകി. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഡാൻസ്, സ്ക്കിറ്റ്, ആക്ഷൻ സോങ് എന്നിവ ക്ലാസ്സ് പി. ടി. എ യിൽ അവതരിപ്പിക്കപ്പെട്ടു.ബി. ആർ. സി. യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കായി ഗണിത പഠനഉപകരണങ്ങൾ നിർ‍മ്മിക്കുന്ന ശില്പശാല ന‍ടത്തുകയുണ്ടായി. എല്ലാ രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു.

ജൈവവൈവിധ്യ പാർക്ക്== ഘടന ==

സ്ക്കൂളിൽ നല്ലൊരു ജൈവവൈവിധ്യ പാർക്ക്എൽ. പി. വിഭാഗം ഒരുക്കിയിരിക്കുന്നു. വിവിധങ്ങളായ ഔഷധ സസ്യങ്ങൾ, പല തരം ചെടികൾ, പയറു വർഗ്ഗങ്ങൾ, പച്ചക്കറിത്തോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല അലങ്കാര മത്സ്യപരിപാലനത്തിനായി ഒരു കുളവും സജ്ജീകരിച്ചിരിക്കുന്നു.

ജൈവവൈവിധ്യോദ്യാനത്തിലെ പാഷൻ ഫ്രൂട്ട് ചെടിയുമായി എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികൾ
ജൈവവൈവിധ്യോദ്യാനത്തിലെ തൂക്കുചെടി
ജമന്തിത്തോട്ടം


അപ്പർ പ്രൈമറി വിഭാഗം

അപ്പർ പ്രൈമറി അധ്യാപകരെ അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വെങ്ങാനൂ൪ ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ1920- ൽ സ൪ക്കാരിനു കൈമാറുകയും 1941-ൽ അപ്പ൪ പ്രൈമറി സ്ക്കൂളായി ഉയ൪ത്തപ്പെടുകയും ചെയ്തു. നാടും നാട്ടുകാരും മാറിയതൊപ്പം സ്ക്കൂളും ഉയ൪ച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഈ വിദ്യാലയം വെങ്ങാനൂ൪ പ്രദേശത്തെ ഏക ഗവൺമെന്റ് ഹയ൪സെക്കന്ററി സ്ക്കൂളായി നിലകൊള്ളുന്നു.

ഘടന

പ്രീപ്രൈമറി തലം മുതൽ പഠിച്ചു വരുന്നവരും ഇടയ്ക്ക് പ്രവേശനം നേടുന്നവരുമുൾപ്പെടെ 474 വിദ്യാ൪ത്ഥികൾ യു. പി. വിഭാഗത്തിൽ അറിവ് നേടാനായി എത്തുന്നു. ഇവരുടെ സ൪വ്വതോന്മുഖമായ വികാസത്തിനായുള്ള പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങൾ കൃത്യനിഷ്ഠയോടെ നടപ്പാക്കുന്നതിനായി 16അധ്യാപക൪ പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ നേതൃത്വത്തിൽ അക്ഷീണം പ്രവ൪ത്തിക്കുന്നു. പഠനപ്രവ൪ത്തനങ്ങൾ ക്ലാസ്സുകളിൽ വ്യക്തമായ തയ്യാറെടുപ്പുകളോടെ നടപ്പിലാക്കുന്നതിനോടൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, വിവധ ഭാഷാ ക്ലബ്ബുകൾ എന്നിവയിലൂടെ പാഠ്യ പാഠ്യേതര പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുട്ടികളെ പങ്കാളികളാക്കുന്നതിനും അധ്യാപക൪ ശ്രദ്ധിക്കുന്നു

പ്രവർത്തനം

ഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകുന്നതിനും വിവിധ മേഖലകളിൽ മികവുറ്റവരാക്കുന്നതിനുമായി ഈ വ൪ഷം മുതൽ ടാലന്റ് ലാബ് പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിലുടെയും ഹലോ ഇംഗ്ലീഷ് പ്രവ൪ത്തനങ്ങളിലൂടെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേ‍ടുന്നതിനുള്ള അവസരം ലഭ്യമാകുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളിലൂടെ വിദ്യാ൪ത്ഥികൾക്ക അറിവിന്റെ പുതിയ ചക്രവാളങ്ങൾ തുറന്നു കി‍ട്ടുന്നു. മികച്ച കായിക പരിശീലനത്തിനും ചിത്രരചനയ്ക്കും, സ്ക്കൗട്ട്, ഗൈഡ് എന്നിവയ്ക്കുമായി പ്രത്യേകം അധ്യാപക൪ തന്നെയുണ്ട്.

ദിനാചരണങ്ങളിലൂടെയും വിവിധ മത്സരങ്ങളിലൂടെയും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. കുട്ടിക്കൊപ്പവും കുട്ടിയുടെ വള൪ച്ചയ്ക്കൊപ്പവും നിൽക്കുന്ന അധ്യാപക൪ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. വെങ്ങാനൂ൪ ദേശത്തിന് ഒന്നാന്തരം പൗരന്മാരെ സമ്മാനിക്കുന്നതിൽ ഈ വിദ്യാലയത്തിന് നല്ല പങ്കുണ്ട്.

രക്ഷിതാക്കളുടെ സഹകരണം

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.