ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/HSS
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹയർ സെകൻഡറി വിഭാഗം
2005 ൽ ഹയർ സെകൻഡറി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹയർ സെകൻഡറി ബാച്ച് 2007 ൽ പുറത്തിറങ്ങി. 2005ൽ സ്‍കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ബാച്ചുകളുള്ള (ഒമ്പത് ബാച്ചുകൾ)വിദ്യാലയങ്ങളിൽ ഒന്നാണിത്. ഹയർ സെകൻഡറിക്ക് ആധുനിക സൗകര്യങ്ങളോടെ കെട്ടിടങ്ങൾ ഉണ്ട്. 21 അധ്യാപകരും ലാബ് അസിസ്റ്റന്റും ഹയർസെകൻഡറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഫാക്കൽറ്റികൾ ഉണ്ട്. ജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബ് നമ്മുടെ സ്‍കൂളിന്റേതാണ്. ഫിസിക്സ്, കെമിസട്രി, ബോട്ടണി, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് അടങ്ങിയ ലാബ് കെട്ടിടം ഒക്ടോബർ 26 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയുതു..
കോഴ്‍സുകൾ
- 01 - സയൻസ് (മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (രണ്ട് ബാച്ച്)
- 38 കൊമേഴ്‌സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സാമ്പത്തികശാസ്ത്രം, പൊളിട്ടിക്കൽ സയൻസ്)(ഒരു ബാച്ച്)
- 39 കൊമേഴ്‌സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സാമ്പത്തികശാസ്ത്രം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ)(മൂന്ന് ബാച്ച്)
- 11 ഹൂമാനിറ്റീസ് (ഹിസ്റ്ററി, സാമ്പത്തികശാസ്‌ത്രം, രാഷ്ട്രതന്ത്രം, സോഷ്യോളജി) (മൂന്ന് ബാച്ച്)
- Second Language: 1 - മലയാളം, 3 - അറബിക്, 6 - ഉറുതു