എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ്

 
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുനേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് .അനിമേഷൻ ക്ലാസുകൾ യൂണിറ്റിൽ നടത്തുന്നുണ്ട് . 21/07/2018 ശനിയാഴ്ച സൈബർ സെൽ പത്തനംത്തിട്ടയിൽ നിന്ന് ശ്രീ. അരവിന്ദാക്ഷൻ നായർ പി ബി സൈബർ സുരക്ഷയും സൈബർ സെക്യുരിറ്റിയെും കുറിച്ഛ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോടക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

ലക്ഷ്യങ്ങൾ

                
                  * വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും
                          സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
                 *വിവരവിനിമയ   വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ
                          യുക്തിയും  ഘടനയുംപരിചയപ്പെടുത്തുക.                                                                                                                     
                  *വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ  ആക്കുക.


'


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്


സബ് ഡിസ്ട്രിക്ട് ക്യാമ്പ്

സബ് ഡിസ്ട്രിക്ട് ക്യാമ്പ്


ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ


ഐറ്റി മേള

ഐറ്റി മേളയിൽ' ഡിജിറ്റൽ പൈന്റിങ്ങിൽ 4 വർഷങ്ങളായി അക്ഷയ എം നായർ ജില്ലാ തലത്തിൽ 1ാം സ്‌ഥാനവും സ്റ്റേറ്റ് തലത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുന്നു .നിരവധി കുട്ടികൾ മേളയിൽ പങ്കെടുത്തു വരുന്നു