ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

ജില്ലാ നീന്തൽ ചാമ്പ്യൻമാർ-2018
ജില്ലാ നീന്തൽ ചാമ്പ്യൻമാർ-2018

മഹാത്മാവിന്റെ നൂറ്റി അൻപതാം ജൻമദിനം സമുചിതമായി ആചരിച്ചു

ഗാന്ധി ജയന്തി ദിനത്തിൽ സ്ക്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു . ക്യാംപസ് സൗന്ദര്യവൽക്കരണം , ജൈവ കൃഷി എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വയം ഭക്ഷണം പാചകം ചെയ്തു . സ്വാശ്രയ ഗ്രാമ മെന്ന രാഷ്ട്രപിതാവിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനു തകുന്ന പ്രവർത്തനങ്ങളുമായി ഈ NSS യൂണിറ്റ് തുടർന്നും മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും

മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു

അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ ജേണലിസം വിഭാഗം കുട്ടികൾ, വയനാട് മാനന്തവാടിയിലുള്ള മാറ്റൊലി റേഡിയോ നിലയം സന്ദർശിച്ചു. ജേണലിസം പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ കുട്ടികൾ സ്റ്റുഡിയോയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച് റെക്കോഡ് ചെയ്തു. കേട്ടുകേൾവിയുള്ള കമ്യൂണിറ്റി റേഡിയോ നിലയത്തെപ്പറ്റി അവിടുത്തെ ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഫാ.മനോജ് വിശദമായ ക്ലാസ്സെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി.

അഗതിമന്ദിരത്തിലേയ്ക്ക്

അഗതിമന്ദിരം സന്ദർശനം
അഗതിമന്ദിരം സന്ദർശനം

അരീക്കോട് ഹയർ സെക്കൻ്ററി സ്കൂൾ ഹ്യുമാനിറ്റിക്സ് വിഭാഗം കുട്ടികൾ വയനാട് ജില്ലയിലെ 'തണൽ' എന്ന പേരിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരം സന്ദർശിച്ചു.പ്രായമായവരേയും രോഗികളേയും സംരക്ഷിക്കുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ ഫണ്ട് സമാഹരണരീതി നടത്തിപ്പ് എന്നിവയെപ്പറ്റി പഠിക്കാനാണ് ,സോഷ്യൽ വർക്ക് കരിക്കു കത്തിൻ്റെ ഭാഗമായി അഗതിമന്ദിര സന്ദർശനം നടത്തിയത്. കുട്ടികൾ സമാഹരിച്ച സഹായ നിധി അഗതിമന്ദിരത്തിന് നൽകുകയും ചെയ്തു.പഠനയാത്രയ്ക്ക് അദ്ധ്യാപകരായ അഭയദേവ് ,നൗഷാദ് റഹീം.ഷഹൽ കെ.കെ, ഷെമിദാസ് എന്നിവർ നേതൃത്വം നൽകി

നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ്

നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ്
നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ്

നേത്രദാനം മഹാദാനം ബോധവത്ക്കരണ ക്ലാസ്സ് -ആരോഗ്യവകുപ്പ് ഊർങ്ങാട്ടിരി കമ്മ്യൂണിസെന്ററിന്റെ നേതൃത്വത്തിൽ നടന്നു.പ്രധാനാധ്യാപകൻ കെ.എസ് ചന്ദ്രസേനൻ ഉദ്ഘാട്ടം ചെയ്തു.ആരോഗ്യ പ്രവർത്തകരായ കെ. ഹുസൈൻ, ബിജീഷ് ക്ലാസ്സെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നേത്രദാന പ്രതിജ്ഞയെടുത്തു.

വൃദ്ധദിനം ഒക്ടോബർ 1-2018

വയോ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ പെരുകുന്ന വൃദ്ധസദനങ്ങളുടെ ഗ്രാഫ് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും അമ്മമാർ ഉറങ്ങേണ്ടത് വൃദ്ധസദനങ്ങളിൽ അല്ലെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.സ്കൂളിൽ ആദ്യകാലത്ത് ജോലി ചെയ്തിരുന്ന ഓഫിസ് ജീവനക്കാരായ ചന്ദ്രേട്ടനേയും ( സൂര്യ നഗർ ) സമീപവാസിയായ വെളളാരി ഹുസൈൻ ഹാജിയേയും പെന്നാട അണിയിട്ട് അദരിച്ചു. സീനിയർ അധ്യാപികമാരായ കെ.പി.സുശീല ,ലിസമ്മ ജോസഫ് എന്നിവരാണ് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചത്.അഞ്ച് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മൂന്ന് പേർക്ക് ശാരീരിക അസുഖങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. സ്കൂളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സ്കൗട്ട് & ഗൈഡ് എന്നിവർ മുന്നൊരുക്കങ്ങൾ നടത്തി. ഗൈഡൻസ് & കൗൺസിംഗ് അധ്യാപിക കെ.ബി ജൂലയാണ് വൃദ്ധരെ ആദരിക്കുന്ന ചടങ്ങ് - ആശയം അവതരിപ്പിച്ചത്. ഭ്രമാത്മക ലോകത്ത് മൂല്യങ്ങൾ കൈവിടാതെ മികച്ച സമൂഹസൃഷ്ടിക്ക് കിട്ടകൾ മുന്നിട്ടിറങ്ങണമെന്ന് സ്വാഗത ഭാഷണത്തിൽ ടി.സുരേഷ് ബാബു അഭ്യർത്ഥിച്ചു.റോസ് ലി മാത്യം, വി.സിദ്ധിഖ്, കെ.പി.സുശീല തുടങ്ങിയവർ പ്രസംഗിച്ചു.

സ്കൂൾ പാർലമെൻറ് യോഗം1/10/2018

സ്കൂൾ പാർലമെൻറ് ഇന്ന് സ്കൂളിൽ ചേർന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ ഡ റി എന്നിവിഭാഗങ്ങളിലെ തെരഞ്ഞെടുത്ത ലീഡർമാരുടെ ആദ്യ യോഗ മ യി രു ന്നു ഇത്. പ്രതിനിധികൾ ചേർന്ന് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു. ആദിത്യൻ- സി, അനുശ്രീ.പി.എ ന്നി വ രാ ണ് മത്സര രംഗത്തണ്ടായിരുന്നത് .വോട്ടിംഗിലൂടെ അനുശ്രീയെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു.സി. ആദിത്യനാണ് ഡെപ്യൂട്ടി ലീഡർ.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് .പി .മുഹമ്മത്, ഇ.സോമൻ, എം. ഷീന, കെ.പി. സുശീല, ലിസമ്മ, ഹയർ സെക്കൻഡറി അധ്യാപകരായ ഷക്കീബ് കീലത്ത്,നൗഷാദ് റഹീം,ഷിഹാബുദ്ദീൻ. എന്നിവർ പ്രസംഗിച്ചു.

പ്രസംഗ പരിശീലന കളരി -26/9/2018

പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു - ബോബി മുക്കം ക്ലാസ്സെടുത്തു.സ്കൂളിലെ യു.പി. ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു, ബോബി - മുക്കം പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനോദ്ഘാടനം സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന നിർവഹിച്ചു. സകൂളിലെ ഇംഗ്ലീഷ് ക്ലബാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത് .ജോളി ജോസഫ് പ്രസംഗിച്ചു.

ഫിലിപ്പ് മമ്പാട് ഇന്ന് സ്കൂളിൽ വന്നിരുന്നു.2018 സെപ്തംബർ 25.

"സ്നേഹപൂർവം അമ്മക്ക് " എന്ന സുഗതകുമാരി ടീച്ചറുടെ കത്ത് മനസ്സിലേക്ക് ഓടിയെത്തി.... കൗമാരത്തിന്റെ ഭ്രമാത്മക ലോകത്ത് ആഴങ്ങളിലേക്ക് നിപതിക്കുന്നവർക്ക്.....ആസക്തികൾ ചൂട്ടുക്കറ്റ പിടിച്ച കാട്ടുവഴിയിൽ ജീവിതം ഹോമിക്കുന്നവർക്ക്.... ദിശാബോധം നഷ്ടപ്പെട്ട പായ് വഞ്ചി കൂട്ടങ്ങൾക്ക്..... ജീവിതത്തിന്റെ ഇനിപ്പും ചവർപ്പും മാതൃത്വത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചപ്പോൾ 3 മണിക്കൂർ എത്രയോ ചെറിയ കാലയളവായി. ഇളകി മറയുന്ന അൺ കൗമാരങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്തു.അനുഭവകഥകൾ ഉൽപ്രേരകമായി അവതരണം പകർന്നാടിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കുറ്റിപ്പുറം ചേച്ചിയുടെ മകന്റെ ദയനീയ ചിത്രം സ്ക്രീനിൽ ദീർഘനേരം " മനപ്പൂർവം" സ്ഥാനം പിടിച്ചു .പിറവിയുടെ വേദനയും മാതൃത്വത്തിന്റെ മഹത്വവും നിറക്കൂട്ടണിഞ്ഞ് തകർത്താടി.മത്സ്യം വിറ്റ് മകനെ പോറ്റിയ ഉമ്മക്ക് ഇംഗ്ലീഷ് കൊട്ടാരം തന്നെയും ഉപ്പക്ക് വേണ്ടി ഈസ്റ്ററിന്ത്യ കമ്പനിയും വിലക്ക് വാങ്ങിയ "പാവം പയ്യന്റെ "ചിത്രം ചുട്ടുപൊള്ളുന്ന വെയിലിനപ്പുറം കുളിരോർമയായി. ശ്രീ ശങ്കരന്റെ വരികൾ ഉദ്ധരിച്ച് വ്യാഖ്യാനിക്കുമ്പോൾ..... വിജ്ഞാനത്തിന്റെ ഉത്തുംഗശൃംഗവും മാതൃത്വത്തിന്റെ ഉത്തുംഗശൃംഗവും ഉദ്ദീപ്തമായി....... സർ പറഞ്ഞുനിർത്തുമ്പോൾ, ഒരു മിനുട്ട് കണ്ണടച്ച് ഉരുവിട്ട വാക്കുകൾ നെഞ്ചോടു ചേർത്ത് ഒരു പുതിയ പന്ഥാവിലൂടെ യാത്രയ്ക്കൊരുങ്ങുകയായിരുന്നു അവർ.... നന്ദി സർ...... ഒരായിരം നന്ദി. --- സുരേഷ്. അരീക്കോട്.

പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്

പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്

2018 ആഗസ്റ്റിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സ്കൂളിൽ ഏകദിന ഫണ്ട് ശേഖരണം നടന്നു.സ്കൗട്ട് & ഗൈസ് ട്രൂപ്പുകൾ ധനശേഖരണത്തിന് നേതൃത്വം നൽകി. ടി. സഫിയ.റോസ്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. ടി. സുരേഷ് ബാബു ,വി .സിദ്ധീഖ് എന്നിവരും ധനശേഖരണ പരിപാടിയിൽ പങ്കെടുത്തു.

നോട്ടുപുസ്തകത്തിലും......... പ്രളയം

2018.... ആഗസ്റ്റ്, പ്രളയം തീർത്ത ദുരന്തത്തിൽ കേരളം മരമിച്ചു നിന്ന ദിനങ്ങൾ. സുരക്ഷിതത്വം മുൻനിർത്തി വിദ്യാലയങ്ങൾക്കും അവധിയായ കാലം.ദുരന്തത്തെ കൂട്ടായ്മ കൊണ്ട് നേരിട്ട കേരളവും കേരളത്തിന്റെ മത്സ്യ തൊഴിലാളികളും സേനാ വിഭാഗങ്ങളും രചിച്ചത് പുതിയ കേരളം.29-8-2018 ന് സ്കൂൾ തുറന്നപ്പോൾ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും ദീർഘനിശ്വാസങ്ങൾ വിദ്യാർഥികൾക്ക് പകർന്നത് പുതുപിറവിയുടെ ആത്മവിശ്വാസം -അവർ തങ്ങളുടെ നോട്ടുപുസ്തകത്തിൽ - പ്രളയത്തിന് ഒരു പേജ് മാറ്റി വെച്ചു.

ബേഡൻ പവ്വൽ വ്യായാമമുറകളിൽ പരിശീലനം

സ്കൗട്ട് & ഗൈഡ് വിദ്യാർഥികൾക്കായി ബേഡൻ പവ്വലിന്റെ ആറ് വ്യായാമമുറകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. കട്ടികൾക്ക് മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് വ്യായാമമുറകൾ .ജില്ലാ കമ്മീഷണർ കെ.കേശവൻ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.

ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.

IED റിസോഴ്സ് അധ്യാപിക സ്വനോ ഭായ്.പ്രവൃത്തി പരിചയം അധ്യാപിക മഞ്ജുഷ എന്നിവർ ചേർന്ന് ഭിന്നശേഷിക്കാരായ കട്ടി കൾക്ക് ഒറിഗാമി പരിശീലനം നൽകി. നോട്ട് പുസ്തക നിർമാണവും പരിചയപ്പെടുത്തി.റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ചന്ദ്രസേനൻ ,പി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.

ലോക മുലയൂട്ടൽ വാരം 2018

മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സ്വന്തം കവിതകളുമായി

ആഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു.കെ.ബിജുല ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ടീനേജ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.- അമ്മ അമൃതം - എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിത മത്സരം നടത്തി. 9 എ ക്ലാസ്സിലെ അനന്യ കെ.കെ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച പോസ്റ്റ്റുകളുടെ പ്രദർശനവും നടന്നു.

2018 സെപ്തംബർ അഞ്ച് ദേശീയ അധ്യാപക ദിനം - ക്വിസ് മത്സരം.

അധ്യാപക ദിനം-ക്വിസ്

അധ്യാപക ദിനത്തിന്റെ ഭാഗമായി യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനം

2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കീകളും JRc,സ്കൗട്ട്, ഗൈഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കെ.പി.സുശീല. ടി. സുരേഷ് ബാബു.പി-എൻ.കലശൻ, കെ .പി.മുബശിർ, ബി .എഡ്. അധ്യാപ വിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

പ്രവേശനോത്സവം

പുതിയസ്കൂൾ മാസ്റ്റർ പ്ലാൻ

2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 12 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചു. നിപ്പപനി ബാധയെത്തുടർന്ന് മലബാർ മേഖലയിലെ സ്കൂളുകൾക്ക് ജൂൺ 11 വരെ അവധിയായിരുന്നതിനാലാണ്.അധ്യയന വർഷത്തെ പ്രവേശനോത്സവം താമസിച്ചത്.

കുട്ടനാടിനൊരു കൈത്താങ്ങ്

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ഒരു കേയ്സ് (120 പുസ്തകങ്ങൾ)നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ചതകൊണ്ടാണ് പുസ്തകം വാങ്ങിയത്.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. പി. പ്രസന്ന, വി.സിദ്ധീഖ്, റോസ്ലി മാത്യു.ടി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു

മാലിന്യമുക്ത കാമ്പസ്

പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതോടൊപ്പം സ്വന്തം ക്ലാസ്സ് മുറികളും വെടിപ്പാക്കും.

വിത്തു പേന വിതരണം

പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് വിത്തുപേനകൾ വിതരണം ചെയ്തു

സാബിവാക്ക- 2018

ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് - സാബിവാക്ക- 2018 സന്തോഷ് ട്രോഫി താരം Y P മുഹമ്മദ് ഷരീഫ് കിക് ഓഫ് ചെയ്തു

വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച സംഘടിപ്പിച്ച ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ് - സാബിവാക്ക- 2018 സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക് ഓഫ് ചെയ്തു

സുബ്രതോ ഫുട്ബോൾ കോച്ചിങ്ങ് ആരംഭം

വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ സബക്ത്രോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ

പദ്ധതി രൂപരേഖ

വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.ഫസ്റ്റ് എയ്ഡിനെകുറിച്ചും കുട്ടികളെ ബോധവൽക്കരണം നടത്തി.

സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം

ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.

ഭവനസന്ദർശനം

വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.

മഴവെളളകൊയ്ത്ത്

നിറഞ്ഞുതുളുമ്പിയ മഴക്കുഴി

പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട് സ്ക്കൂൾ അങ്കണത്തിലെ മഴനീർക്കുഴിയിൽ ജലം സംഭരിക്കുന്നു.ഗൃഹാതുരമായ ഒാർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ഉണർവിന്റെയും കാലമാണ്.

ജൈവവൈവിധ്യ ഉദ്യാനം

കുട്ടികളുടെ മനസ്സിൽ നിന്നും പടയിറങ്ങിപ്പോയ പ്രകൃതിയെ അവർക്ക് തിരിച്ച് നൽകുന്നതിനോടൊപ്പം ഭൂമിക്ക് അതിന്റെ യൗവ്വനം തിരിച്ചുനൽകാനുള്ള സാർത്ഥകമായ പരിശ്രമം നാം തുടങ്ങി കഴിഞ്ഞു.പ്രകൃതിയെ ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുത്താൻ കഴിയുംവിധം നമ്മുടെ വിദ്യാലയാന്തരീക്ഷം മാറ്റുന്നതിനായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മിതിയും സംരക്ഷണവും കേരളമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രസക്തി വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ് തരിശുഭൂമിയായിക്കിടന്ന അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ ഹരിതാഭമാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങളായി വൃക്ഷങ്ങളും ചെടികളും പരിപാലിച്ചു പോരുന്നു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ'എന്റെ മരം' ,' മണ്ണെഴുത്ത് ' എന്നീ പദ്ധതികളുടെ തുടർച്ചയായി കേരള സർക്കാരിന്റെ സങ്കല്പത്തിലുള്ള ജൈവവൈവിധ്യ ഉദ്യാനം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും..

കാരുണ്യ പദ്ധതി

സ്കൂളിലെ നിർധനരും അവശരുമായ കുട്ടികളെ സഹായിക്കാനും ഉച്ചഭക്ഷണവും മെഡിക്കൽ സഹായവും ലഭ്യമാക്കുവാനും വേണ്ടി 'കാരുണ്യ' എന്ന പേരിൽ ഒരു സഹായനിധി സ്കൂളിൽ വ്യവസഥാപിതമായി പ്രവർത്തിച്ചു വരുന്നു. അധ്യാപകർ നൽകുന്ന മാസാന്ത വരിസംഖ്യയും മറ്റു സഹായ മനസ്കരുടെ സംഭാവനകളുമാണ് ഈ സഹായ നിധിയെ മുന്നോട്ട് നയിക്കുന്നത്