എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്-17
2018-19 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 6/07/2018 ബുധനാഴ്ച നടന്നു. യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ അംഗമായി. കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗണിത ലൈബ്രറി, ഗണിത ക്വിസ്, ഗണിത ശാസ്ത്രമേള എന്നിവ ഇതിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ ഗണിത മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു വേണ്ട പരിശീലനവും നടന്നുവരുന്നു.ഗണിത ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥിനികൾക്കു നൽകി അവയെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കിച്ചുവരുന്നു. ദിനാചരണത്തിന്റ ഭാഗമായി ബ്ലെയ്സ് പാസ്ക്കൽ ദിനമായ ജൂൺ 19 നു ബ്ലെയ്സ് പാസ്ക്കലിനെയും ജോൺ ബർണാലി ദിനമായ ജൂലൈ 27 നു ജോൺ ബർണാലിയെയും അസംബ്ളിയിൽ വിദ്യാർത്ഥിനികൾക്കു പരിചയപ്പെടുത്തി.