സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്‌ത്ര ക്ലബ് വളരെ സജീവമായി നടന്നു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യശാസ്‌ത്ര ക്ലബ് വളരെ സജീവമായി നടന്നു വരുന്നു. എല്ലാ ആഴ്ചയും നടക്കുന്ന ക്ലബിൽ ക്വിസ് മത്സരം നടത്തി വരുന്നു. ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു.

ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ സ്കൂൾ അസംബ്ലി വളരെ വിപുലമായി നടന്നു.ലോകസമാധാനത്തെ കുറിച്ചും ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞയും കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. അന്നേ ദിവസം ദിനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് വിവരണം വായിക്കുകയും അതിൽ നിന്ന് ക്വിസ് മത്സരം നടത്തപെടുകയും ചെയ്തു. ഉത്തരം പറഞ്ഞവർക്ക് തത്സമയം സമ്മാനം നൽകുകയും ചെയ്തു.

ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് സ്വാതത്ര്യദിന ക്വിസ്, പതാക നിർമ്മാണം, പ്രസംഗം, ദേശഭക്തിഗാനം,ഗാന്ധി ചിത്രം വരക്കൽ എന്നീ മത്സരങ്ങൾ നടത്തുകയും മത്സരാർത്ഥികൾക്ക് ആഗസ്റ്റ് 15 ന് സമ്മാനം നൽകുകയും ചെയ്തു. ആഗസ്റ്റ് 15 ന് കാഞ്ഞിരംകുളം ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിന ക്വിസിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ജിസ്‌നി സി..ബി., ജെസ്‌ന എന്നിവരാണ്. സ്‌കൂളിന്ഓവറോൾ ട്രോഫി ലഭിക്കുകയും ചെയ്തു. സ്‌കൂൾ അസ്സംബ്ലിയിൽ പത്ര വായന നടത്തുകയും അതിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് സമ്മാനം നൽകുകയും ചെയ്‌തു വരുന്നു. കുട്ടികൾ അറിയാനും സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കാനും സാമൂഹ്യശാസ്ത്ര ബോധം വളർത്തുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബിന് കഴിയുന്നുണ്ട്.