ഗവ എച്ച് എസ് എസ് അഞ്ചേരി/ആനിമൽ ക്ലബ്ബ്-17
ഡയറി ക്ലബ്
സ്കൂളിൽ ഡയറി ക്ലബ് പ്രവർത്തിക്കുന്നു. റിട്ട.അസിസ്റ്റന്റ് ഡയറക്ടർ എൻ.എൻ.ഗോപി പശു പരിപാലനം, പാലുല്പാദനം, നല്ല പാൽ തിരിച്ചറിയുന്ന വിധം എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. ഡയറി ഫാമിങ്ങ്, പാലുല്പാദനം, ആടുവളർത്തൽ എന്നിവയെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്തു.പാൽ പാലുല്പന്നങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നു. ഡയറി ഫാം സന്ദർശിക്കുന്നു.ചോക്ളേറ്റ് പനീർ എന്നിവ സ്കൂളിൽ തയ്യാറാക്കി.ചേർപ്പിൽ വച്ച് നടത്തിയ ക്വിസ്സ് മൽസരത്തിൽ പങ്കെടുത്തു.മൃഗസംരക്ഷണ ദിനം ആചരിച്ചു.
ഗോവർദ്ധിനി
ശതാബ്ദി ആഘോഷത്തിന്റെ പത്തിന പരിപാടികളിൽ ഒന്നായിരുന്നു. ഗോവർദ്ധിനി അതിന്റെ ഭാഗമായി സ്‌കൂളിലെ ഒരു കുട്ടിക്ക് പശുവിനെ നൽകി. അതിന്റെ കുഞ്ഞിനെ സ്‌കൂളിലേക്ക് നൽകണമെന്നായിരുന്നു പൈക്കുട്ടിയെ അടുത്ത കുട്ടിക്ക് നല്കാമെന്നുമായിരുന്നു പദ്ധതി . നല്ലപാഠം പ്രവർത്തനത്തിന് ഗവണ്മെന്റ് സ്‌കൂളുകളിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ സമ്മാനമായി കിട്ടിയ തുക കൊണ്ട് സ്‌കൂളിലെ രണ്ട് കുട്ടികൾക്ക് ആട്ടിൻ കുട്ടികളെ നൽകി.