ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ വികസന സമിതി
കോയിക്കൽ സ്കൂൾ വികസന സമിതി
കോയിക്കൽ സ്കൂളിൽ വളരെ നല്ലരീതിയിൽ തന്നെ സ്കൂൾ വികസനസമിതി പ്രപർത്തിച്ചു വരികയാണ്. ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന നൂതനപദ്ധതിയുടെ സാക്ഷാത്കാരത്തിനായി വിപുലമായ ഒരു വികസനസമിതിക്കാണ് രൂപം നല്കിയിരിക്കുന്നത്. ജനപ്രതിനിധികളെയും സ്കൂളിനോട് ആഭിമുഖ്യം പുലർത്തുന്നവരെയും അഭ്യുദയകാംക്ഷികളെയും പൂർവ്വവിദ്യാർത്ഥികളെയും ഒരുമിച്ചു ചേർത്ത് ഒരു കമ്മറ്റി കൂടിക്കൊണ്ടാണ് സ്കൂൾ വികസനസമിതിക്ക് രൂപം നല്കിയിരിക്കുന്നത്.