എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളുരുത്തി പുലവാണിഭം

എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ എല്ലാ വർഷവും നടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മേളയാണ് പള്ളുരുത്തി പുലവാണിഭ മേള. അധഃസ്ഥിത സമൂഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേകമായ വിളംബരപ്രകാരം പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇതിലൂടെ ആചരിക്കുന്നത്. ഈ വിളംബരത്തിലൂടെ അവർണർക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തു. വർഷത്തിൽ ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. അക്കാലത്ത് കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന ജാതിക്കാർ തൊഴുവാനായി ദിവസങ്ങളോളം യാത്ര ചെയ്തു ഇവിടെ എത്തിച്ചേർന്നിരുന്നു. യാത്രാച്ചെലവുകൾക്കായി അവർ തങ്ങൾ നിർമ്മിച്ച ഉല്പന്നങ്ങൾ ക്ഷേത്ര പരിസരത്തെത്തി വിറ്റഴിച്ചിരുന്നു. എന്നാൽ സവർണ്ണരായവർ ഈ വാണിഭത്തെ പുലവാണിഭം എന്ന് ആക്ഷേപിച്ചു വിളിച്ചു. ഈ ആക്ഷേപം പിന്നീട് അവർണ്ണർ അംഗീകാരമായി കണ്ട് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച എന്നും ഇതാചരിക്കുന്നു.

നൂറ്റാണ്ടുകളായി ധനുമാസത്തിൽ അവസാനത്തെ വ്യാഴാഴ്ച അഴകിയകാവ് ക്ഷേത്രത്തിനു മുന്നിലായാണ്‌ പുലവാണിഭം നടക്കുന്നത്‌..ഈ മേളയ്ക്കായി കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്‌ ജില്ലകളിൽ നിന്നു വരെ വ്യാപാരം നടത്തുവാനും ഉല്പന്നങ്ങൾ വാങ്ങുവാനും ജനങ്ങൾ എത്തുന്നു. വാണിഭദിനത്തിന്റെ ദിനങ്ങൾക്കു മുൻപു തന്നെ കച്ചവടക്കാർ ഇവിടെ എത്തുകയും വാണിഭം കഴിഞ്ഞും ആഴ്ചകളോളം രാപകൽ മാറ്റമില്ലാതെ ഇവിടെ കച്ചവടം നടത്തുകയും ചെയ്യുന്നു.

ലോഹ ഉൽപന്നങ്ങളായ, കത്തി, വാക്കത്തി, മൺവെട്ടി, വിവിധതരം പണിയായുധങ്ങൾ, നടീൽ വസ്തുക്കൾ, വിവിധയിനം ഭക്ഷ്യ വസ്തുക്കൾ കരിങ്കല്ല്‌ ഉൽപന്നങ്ങളായ ആട്ടുകല്ല്‌, അമ്മിക്കല്ല്‌, ഉരൽ, കൂടാതെ കുട്ട, വട്ടി, മുറം, പായ, മൺപാത്രങ്ങൾ എന്നിവ ഇവിടെ വിറ്റഴിക്കുന്നു. റോഡുഗതാഗതം ദുർബലമായിരുന്ന കാലത്ത് വിവിധ ദേശവാസികൾ തങ്ങളുടെ അദ്ധ്വാനഫലം തോണികൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിൽ കയറ്റി ആഘോഷമായി ഇവിടെ എത്തിച്ചേർന്നിരുന്നെന്ന് ചരിത്രരേഖകൾ പറയുന്നു. (വിക്കിപീഡിയ ലേഖനം)

പാട്ട്താലപ്പൊലി




രസകരമായ പദപ്രയോഗങ്ങൾ

ശരിയായ പദം ഉപയോഗിക്കുന്ന പദം
ഞങ്ങൾ ഞങ്ങ
നിങ്ങൾ നിങ്ങ
നമ്മൾ നമ്മ
അങ്ങോട്ട് അങ്ങാട്ട്
ഇങ്ങോട്ട് ഇങ്ങാട്ട്