ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരിസ്ഥിതി ക്ലബ്ബ്-17
സ്കൂൾ പരിസ്ഥിതി ക്ലബ് ഫലപ്രദമായി പ്രവർത്തിച്ചുവരുന്നു. 2018 ലെ പരിസ്ഥിതി ദിനാചരണം എൻ. എസ്സ്.എസ്സ് യൂണിറ്റിന്റെയും സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളുടേയും നേതൃത്വത്തിൽ ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള പ്രത്യേക അസംബ്ലിക്കു പുറമെ വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ നൽകി. പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി.
2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം
സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ുച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണം
2017 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ആശ്വാസ് 2017 ഉം സംയുക്തമായി സ്കൂൾ ക്യാമ്പസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, സിഗ്നേച്ചർ ക്യാമ്പെയിൻ, തെരുവ് നാടകം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സിഗ്നേച്ചർ ക്യാമ്പ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒപ്പുരേഖപ്പെടുത്തി പങ്കാളികളായി വിജയിപ്പിച്ചു.