ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnbghss48050 (സംവാദം | സംഭാവനകൾ) (''''ലിറ്റിൽ കൈറ്റ്സ്''' 13 -02 -2018 ൽ പ്രസിദ്ധീകരിച്ച സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ്

13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു.ആരാധ്യ ഏക ദിന പരിശീലനം 3/07/2018 ഐ ടി അറ്റ് സ്കൂളിലെ മഹേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു.

എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു.

ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന അദ്ധ്യാപക ട്രെയിനിങ് 7/7/2018 ൽ വണ്ടൂർ വി.എം സി യിൽ വച്ചു നടന്നു.