എ ബി വി എച്ച് എസ് എസ്, മുഹമ്മ/ഗ്രന്ഥശാല

ഈ സ്കൂൾ വര്ഷം മെച്ചപെട്ട ലൈബ്രറി ആരംഭിക്കുവാനും ഓരോ ക്ലാസ്സ് മുറിയിലും അടച്ചുറപ്പുള്ള അലമാരകൾ വെക്കുന്നതിനും ,കുട്ടികളുടേയും അദ്ധ്യാപകരുടേയും പിറന്നാള് പുസ്തകം സമ്മാനമായി കൊടുത്തുകൊണ്ട് ക്ലാസ് ലൈബ്രറി വിപുലീകരിക്കാം എന്ന് തീരുമാനിച്ചു .മാനേജ്മെന്റും പി ടി എ തുടങ്ങിയവരുടെ സഹായ സഹകരണവും ലഭിച്ചു.കുട്ടികൾക്കായി ക്ലാസ്സ്‌റൂം വായനാമുറി ഒരുക്കുന്നതിനുവേണ്ടി ഓരോ ക്‌ളാസ്സ്‌റൂമിലും കപ്ബോർഡ് ചെയ്യാന് തീരുമാനിച്ചു .പ്രധാന വായനാമുറിക്കു വേണ്ടി പുസ്തകങള് നമ്പര് ഇട്ട് രെജിസ്റ്ററില് കയറ്റുകയും മാനേജ്‌മന്റ് പുതിയ ഒരു അലമാര തന്നതില് പുസ്തകങ്ങൾ തരം തിരിച്ചുവെക്കുകയും ചെയ്തു