സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ സാമൂഹ്യ അവബോധം ഉണ്ടാക്കുക, ചരിത്ര അവബോധം സൃഷ്‌ടിക്കുക എന്നിവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. ഇൗ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായി സെന്റ് തോമസ് എ.യു.പി സ്‌കൂളിലും സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം
ജൂൺ 8-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സീനിയർ അധ്യാപിക ഗ്രേസ്സി തോമസ് നിർവ്വഹിച്ചു. ക്ലബ്ബിന്റെ പ്രാധാന്യം ഹെഡ്‌മാസ്റ്റർ ബിജു മാത്യു കുട്ടികൾക്ക് വിവരിച്ച് കൊടുത്തു. ക്ലബ്ബിന്റെ കൺവീനർമാരായി അജ്ഞന ലാജി, മെൽബിൻ എം എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപകരായ ആന്റണി എം.എം, റിൻസി ഡിസ്സൂസ എന്നിവർ ക്ലബ്ബിന് നേതൃത്വം നൽകുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഒരുമിച്ച് പരിസരം ശുചീകരിച്ചു.
ജൂൺ 26
മയക്കു വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോസ്റ്റർ രചനാ മത്സരം നടത്തി. മയക്കുമരുന്നിന് അടിമകളായി രോഗം ബാധിക്കുന്നവരുടെ വീഡിയോൾ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ മുദ്രാവാക്യ മത്സരം നടത്തി.
ജൂലൈ 13
ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സിന് അധ്യാപികയായ ക്ലിസ്സീന ഫിലിപ്പ് നേതൃത്വം നൽകി.
ആഗസ്റ്റ് 6
ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്ലക്കാർഡ് മത്സരം നടത്തി.