സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗോത്രവിദ്യാ, സ്കൂൾ ജാഗ്രതാ സമിതി
ഗോത്രവിദ്യ, സ്കൂൾ ജാഗ്രതാസമിതി
ഗോത്ര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഗവൺമെൻറും വിദ്യഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ഗോത്രവിദ്യ പദ്ധതിയിൽ, നോഡൽ ഓഫീസേഴ്സ് പരിശീലന പരിപാടികളിൽ സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലിയിൽ നിന്നും നോഡൽ ഓഫീസർ ആയ ശ്രിമതി. ക്ലിസീന ടീച്ചർ പങ്കെടുക്കുകയും ബി.ആർ.സി തലത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ സ്കൂളിൽ പ്രാവർത്തികമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ
- ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടി മാസത്തിലൊരിക്കൽ മീറ്റിംഗ് നടത്തുന്നു. ആദ്യ മീറ്റിംഗിൽ വച്ച് സ്റ്റുഡൻസ് കൗൺസലേഴ്സിനെ തെരഞ്ഞെടുത്തു. സ്റ്റുഡൻസ് കൗൺസലേഴ്സ് 1. ആകാശ് ഷിനോജ്, 2. അനീഷ് റ്റി.പി.
- ക്ലാസ്സുകളിൽ നന്നായി പഠിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു
- കഥ, നോവൽ, ചിത്രകഥാപുസ്തകങ്ങൾ എന്നിവ വായിക്കാൻ അവസരമൊരുക്കുന്നു. നന്നായി വായിക്കുന്നവരെ അനുമോദിക്കുകയും, അല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നു.
- കുട്ടികളുടെ നൈസ൪ഗ്ഗിക കഴിവുകളെ വള൪ത്തുന്നു.
'ഗോത്രവിദ്യ'
സെന്റ് തോമസ് എ.യു.പി എസ് മുള്ളൻകൊല്ലി 2018-19 വർഷത്തെ 'ഗോത്രവിദ്യ'യുടെ പ്രവർത്തനങ്ങൾ
മണ്ണിന്റെ മണമറിയുന്ന പ്രകൃതിയെ സ്‌നേഹിച്ച് ജീവിച്ച ഒരു വിഭാഗം ജനങ്ങൾ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തുവാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഇന്ന് സജീവ സാന്നിധ്യമായികൊണ്ടിരിക്കുന്നു. ഗോത്രവിഭാഗത്തിൽ പെട്ട കുട്ടികൾ പണിയ , അടിയ , കാട്ടുനായ്‌ക്ക , കുറുമ , കൊണ്ടുവാടി തുടങ്ങിയവരാണ് മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി എസിൽ പഠിക്കുന്നത്. ഹെഡ്‌മാസ്‌റ്റർ ശ്രീ ബിജു മാത്യു സാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ സ്റ്റാഫ് മീറ്റിങ്ങിൽ നോഡൽ ഒാഫീസർ ആയി ശ്രീമതി ക്ലിസ്സീന ഫിലിപ്പിനെ തിരഞ്ഞെടുത്തു. മെന്റർ ടീച്ചറായ ശ്രീമതി നീതു സുരേഷിന്റെ സഹകരണവും പ്രവർത്തനങ്ങളും സ‌്കൂളിൽ വളരെ സജീവമാണ് എന്നു പറയുന്നതിൽ സന്തോഷമുണ്ട്. ഗോത്രവിഭാകം കുട്ടികളെ വിളിച്ചുകൂട്ടുകയും അവരിൽ പഠനത്തിൽ മികച്ചുനിൽക്കുന്ന കുട്ടികൾ, കലകളിൽ മികച്ചു നിൽക്കുന്ന കുട്ടികൾ എന്നിവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. കുട്ടികളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു. അവരുടെ പേരുകൾ താഴെ ചേർക്കുന്നു. ശ്രീജിത്ത് എം.എം ഗിരീഷ് ആർ
ഗോത്രവിഭാഗം കുട്ടികൾക്കായുള്ള സ്‌കൂൾ തല പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു
ഗോത്ര ഫെസ്‌റ്റ്
ഗോത്രവിഭാഗം കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതോടൊപ്പം അവരുടെ തന്നത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുസമൂഹത്തിൽ പരിചയപ്പെടുത്തുന്നതിനും അതുവഴി ആ കലകളെ പ്രോത്സാഹിസ്‌ത്ര ക്ലബ്ബിൽ വിവിധ തരം ചുമതലകൾ നൽകി. അധ്യാപകർ- റാണി പി.സി, അൻസ ജെയ്സൺ വിദ്യാർത്ഥികൾ - ആൽബിൻ, ആതിര പ്പിക്കുന്നതിനും വേണ്ടി ഗോത്ര ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചു. പ്രത്യേക പരിശീലന പരിപാടികൾ വിദ്യാലയത്തിൽ ആരംഭിച്ചു.
കോളനി സന്ദർശനം, സഹായം നൽകൽ, ഗോത്ര ഫെസ്റ്റ് അവതരണം
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ കോളനികൾ സന്ദർശിച്ച് പ്രൊമോട്ടർമാരുടെയും സാമൂഹ്യസേവന വകുപ്പ് ഉദ്യോഗസ്ഥരുടെയും പി.റ്റി.എയുടെയും നേതൃത്വത്തിൽ കോളനികളിൽ സൗഹൃദം നിലനിർത്തുവാനും സഹായം ആവശ്യമുളളവർക്ക് സഹായങ്ങൾ നൽകുവാനും ഗോത്രഫെസ്റ്റ് നടത്തിയ പരിപാടികൾ അവതരിപ്പിക്കുവാനും തീരുമാനിച്ചു.