സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

സെൻറ് ഹെലെൻസിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് 2016-ൽ ആണ്.സീനിയർ വിഭാഗങ്ങളിലായി 80 കേഡറ്റുകൾക്ക് പരിശീലനം കൊടുക്കുന്നുണ്ട്.എസ്.പി.സി പ്രവർത്തന കലണ്ടർ പ്രകാരം ബുധൻ, ശനി ദിവസങ്ങളിലാണ് പരേഡും അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നത്.പൂവാർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ശ്രീമതി .സി.ഒ യുടെയും നേതൃത്വത്തിൽ പോലീസ് ഓഫീസർമാരായ ശ്രീ. ശ്രീ ശ്രീമതി എന്നിവരുൾപ്പെടുന്ന ടീമാണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്. സ്കൂൾതലപ്രവർത്തനങ്ങൾക്ക് ശ്രീമതി ജീനെറ്റ് (CPO) ശ്രീമതി ജെസ്സി (ACPO) എന്നിവർ നേതൃത്വം കൊടുക്കുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികളിൽ മൂല്യബോധവും,നേതൃത്വ പാടവവും സേവന താല്പര്യവും വളർത്തിയെടുക്കുവാൻ ഇതിലൂടെ കഴിയുന്നുണ്ട്.

പ്രവർത്തനങ്ങൾ