ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെപ്തംബർ 2018
5/9/2018 അധ്യാപക ദിനാചരണം
ആഗസ്ത് 2018
31/8/2018 പഠനോപകരണ സമാഹരണം
30/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം
സ്കൂളിൽ സ്ഥലപരിമിതി അനുഭവപ്പെടുന്നുണ്ടെങ്കിലും അത് മറികടക്കുന്നതിന് ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
18/8/2018 ഓണക്കിറ്റു വിതരണം
19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം
17/8/2018 ദുരിതാശ്വാസപ്രവർത്തനങ്ങൾ
കേരളം പ്രളയക്കെടുതിയിലാതയിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ നടന്ന പ്രളയദുരകിതാശ്വാസ വിഭവ സമാഹരണത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ 11 മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തുടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു.
തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയുമാണ്.
15/8/2018 സ്വാതന്ത്ര്യദിനം
14/8/2018 ഫോറസ്ട്രി ക്ലബ് പ്രവർത്തനം
ജൂലൈ 2018
14/7/2018 സെമിനാർ
ജൂൺ 2018
26/6/2018 ലഹരി വിരുദ്ധ ദിനം
21/6/2018 യോഗാ ദിനം
19/6/2018 വായനാദിനം
5/6/2018 ലോക പരിസ്ഥിതി ദിനം
ഏപ്രിൽ 2018
13/4/2018 മികവുത്സവം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള മികവുത്സവം 2018 ഏപ്രിൽ 13 നു് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് കേന്ദ്രങ്ങളിൽ നടന്നു. ഏറം ജംഗ്ഷനിലും തഴമേൽ ജെറിയാട്രിക് ക്ലബ്ബിലും ആയി കുട്ടികൾ മികവിന്റെ തെളിവുകൾ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.
ജൂലൈ 2016
01/07/2016 ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടി
ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയിൽ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയിൽ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പൻസംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തിൽ പ്രക്ഷേപണം ചെയ്തത്.
വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി,പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നൽകി.
സ്നേഹവീട്
രോഗചികിത്സാ സഹായങ്ങൾ
ശുചീകരണപ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
നവംബർ 2016
8/9/2016ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം
പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. എം എൽ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളിൽ ഫണ്ട് അനുവദിക്കുകയും വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂൾ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നൽകി. സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തിൽ അനുമോദിച്ചു. 2016 സെപ്തംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ, എ നൗഷാദ് അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമർപ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അർപ്പിച്ചു.
അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗ്ഗീസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീർ ഹുസൈൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പി ആർ ഹരി കുമാർ , സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ. ആർ , സ്കൂൾ ചെയർമാൻ ശ്രീ മാസ്റ്റർ ഷക്കീർ അബ്ദുൾ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാർഗി പി ആർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു..
ആഗസ്റ്റ് 2016
8/8/2016 കലയുടെ കാൽചിലമ്പേറി
ഒക്ടോബർ 2015
10/10/2015 പ്രവൃത്തിപരിചയശില്പശാല
6/6/2015 സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
ജൂലൈ 2016
04/07/2012 വിക്കിക്ലബ്ബ് രൂപവൽക്കരണം
04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു. [കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]