ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ പി ടി എ
ദൃശ്യരൂപം
കഴിഞ്ഞ രണ്ട് വർഷമായി (2016-17,2017-18) പി ടി എ നടത്തിയ പ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്കായുള്ള ടോയിലറ്റുകളിൽ രണ്ട് ഇടങ്ങളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചു
- സ്കൂളിലെ ഖരമാലിന്യങ്ങൾ സംസ്ക്കരിക്കാൻ മണിക്കൂറിൽ അമ്പത് കിലോ സംസ്കരണശേഷിയുള്ള ഗ്രീൻ ഓക്സിഗാഡ് ഇൻസിനറേറ്റർ സ്ഥാപിച്ചു.
- സ്കൂളിലെ രണ്ടായിരത്തിൽപരം കുട്ടികൾക്കും അധ്യാപകർക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനും കുട്ടികൾക്ക് മാലിന്യമുക്തമായ ജലത്തിൽ ആഹാരം പാകംചെയ്യാനുമായി രണ്ട് വാട്ടർപ്യൂരിഫയറുകളും ജലത്തിന്റെ സുഗമമായ വിതരണത്തിന് പന്ത്രണ്ട് ടാപ്പുകളും സ്ഥാപിച്ചു.
- അവ ഗ്രിൽമറയിട്ട് സുരക്ഷിതമാക്കി.
- ഉച്ചഭക്ഷണ സമയത്തെയും ശുചിമുറികളിലെയും ജലക്ഷാമം പരിഹരിക്കാൻ രണ്ട് കുഴൽ കിണറുകളും രണ്ട് വാട്ടർടാങ്കുകളും സ്ഥാപിച്ച് ജലക്ഷാമത്തിന് ശാശ്വത പരിഹാരമാക്കി.
- വിശാലമായ കാമ്പൗണ്ടിൽ വിവിധ കെട്ടിടങ്ങളിലായാണ് സ്കൂളിലെ അമ്പത്തിനാല് ക്ലാസ്സ്മുറികൾ പ്രവർത്തിക്കുന്നത് എല്ലായിടത്തും വ്യക്തതയോടെ സ്കൂൾ ബെല്ലുകൾ കേൾക്കാത്തതും സ്കൂൾ അറിയിപ്പുകൾ എല്ലാകുട്ടികളിലും എത്തികാൻ പ്രയാസം അനുഭവപ്പുടുന്നതും എല്ലാക്ലാസ്സിലെയും കുട്ടികൾക്ക് (രണ്ടായിരത്തിൽപരംകുട്ടികൾ)ഒന്നിച്ച് അസംബ്ലിനടത്താൻ സൗകര്യമില്ലാത്തതിനാൽ ക്ലാസ്സുകളിൽനിന്ന് തന്നെ പൊതു അസംബ്ലി നടത്താനും കുട്ടികളുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ ഇടവേളയിൽ നടക്കുന്ന സ്കൂൾ റേഡിയോയിലെ പരിപാടികൾ എല്ലാക്ലാസ്സുകളിലെയും കുട്ടികൾക്ക് ലഭ്യമാക്കാനും പി ടി എ ക്ലാസ്സ് മുറികളിലും കോറിഡോറുകളിലുമായി അറുപത് സ്പീക്കറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.
- എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിക്കുകയും ലൈറ്റും ഫാനും സ്ഥാപിക്കുകയും ചെയ്തു.
- കൂടാതെ ക്ലാസ്സ്റൂം ഫർണ്ണീച്ചറുകളുടെ കുറവ് പരിഹരികികുന്നതിന് മാനേജ്മെന്റിനെ സാമ്പത്തികമായി സഹായിക്കുന്നു.
- സ്കൂൾ സൗന്ദര്യ വത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാനേജ് മെന്റിന്റെ സഹായത്തോടെ സ്കൂൾ ഓഫീസിന് മുൻവശം മനോഹരമായ ഗാർഡൻ സ്ഥാപിച്ച് പരിപാലിക്കുന്നു.
- ഒപ്പം ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിനോടകം ആറായിരത്തിലധികം രൂപയുടെ വൃക്ഷത്തൈകൾ വാങ്ങി നട്ടു പരിപാലിക്കുന്നു.
- സ്കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പി ടി എ സ്കൂൾ ഗേറ്റിൽ ഇരുപതുമാസമായി സെക്യൂറിറ്റിയെ നിയമിച്ച് ശമ്പളം നൽകുന്നു.
- ശുചിമുറി പരിപാലനത്തിന് സ്കൂൾ ജീവനക്കാർക്ക് പുറമേ ഒരു അധിക ജീവനക്കാരിയെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. ശുചിമുറി കൂടുതൽ ഗേൾസ് ഫ്രെണ്ടിലിയാക്കാൻ ഇതുവഴി സാധിക്കുന്നു. പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് നടപ്പിലാക്കിവരുന്ന കുമാരി പ്രോജക്ടിന്റെ പി ടി എ പിന്തുണ പ്രവർത്തനം കൂടിയാണിത്.
- സ്കൂൾ അക്ഷര സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ലൈബ്രറി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകികൊണ്ട് പി ടി എ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ മുപ്പത്തിയഞ്ച് ക്ലാസ്സുകളിൽ ഓരോന്നിനും അയ്യായിരം രൂപവീതമുള്ള ചിലവായ സ്റ്റീലലമാരകൾ വാങ്ങി സ്ഥാപിച്ചുനൽകി. അവയിൽ പുസ്തകങ്ങൾ കുട്ടികൾ ശേഖരിച്ചുവരുന്നു.
- എണ്ണൂറിലധികം കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഇവിടെ ഒമ്പത്,പത്ത് ക്ലാസ്സുകളിലെ ഇരുനൂറിലധികം കുട്ടികളും ഉച്ചഭക്ഷണം കഴിക്കുന്നു. ഇവരുടെ ഭക്ഷണം പോഷക സമൃധമാക്കാൻ പി ടി എ അധിക വിഭവങ്ങൾ വാങ്ങി നൽകുന്നതിനൊപ്പം വെക്കാനും വിളമ്പാനുമുള്ള പാത്രങ്ങളും വാങ്ങിനൽകി.
- ഹൈടെക് ക്ലാസ്സ്മുറികൾ ഒരുക്കുന്നതിന്റെ ഭാഗമായി പത്ത് ക്ലാസ്സ്മുറികളും വരാന്തയും ടൈൽപാകി ഡസ്റ്റ് ഫ്രീയാക്കി ജനാലകളും വാതിലുകളും ബലപ്പെടുത്തി പൂട്ടുകൾ പിടിപ്പിച്ചു.
- നാൽപ്പതു ക്ലാസ്സ്മുറികളിൽ ഹൈടെക്ക് ക്ലാസ്സുകളിലെ ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക ബോക്‌സുകൾ സ്ഥാപിച്ചു