ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈലുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ട വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. 2018 എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 501 കുട്ടികളെയും വിജയിപ്പിച്ച് 100% വിജയം കൈവരിച്ച ഈ വിദ്യാലയത്തിൽ 114 കുട്ടികൾക്കു എല്ലാ വിഷയത്തിനും എ പ്ലേസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ എ പ്ലെസ് വാങ്ങിയ കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയം എന്ന ബഹുമതിനേടിയ ഈ വിദ്യാലയം ഗുണനിലവാരത്തിനുള്ള അന്താരാഷ്‌ട്ര അംഗീകാരമായ ISO സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി മുന്നേനടക്കുന്നു.
കഴിഞ്ഞ ആറുവർഷത്തെ സ്ക്കൂൾ അഡ്മിഷൻ
വർഷം | V | VI | VII | VIII | IX | X | ആകെ |
---|---|---|---|---|---|---|---|
2013 -14 | 82 | 89 | 119 | 429 | 385 | 383 | 1487 |
2014 - 15 | 74 | 126 | 146 | 475 | 457 | 408 | 1686 |
2015 - 16 | 93 | 110 | 175 | 465 | 502 | 463 | 1808 |
2016 - 17 | 80 | 165 | 145 | 555 | 488 | 502 | 1935 |
2017 - 18 | 100 | 135 | 197 | 525 | 578 | 501 | 2036 |
2018 -19 | 118 | 189 | 194 | 550 | 553 | 586 | 2190 |