സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം
ആയക്കാട് എന്റെ ഗ്രാമം പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി, കണ്ണമ്പ്ര എന്നെ പഞ്ചായത്തിലായി രണ്ടു വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ആയക്കാട്. വടക്കഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് മുഴുവനും രണ്ടാം വാർഡിലെ ഏതാനും വീടുകളും, കണ്ണമ്പ്ര പഞ്ചായത്തിലെ പതിനാലാം വാർഡും ഉൾപ്പെട്ട കൊച്ചു ഗ്രാമമാണ് ആയക്കാട്. വടക്കഞ്ചേരി - പുതുക്കോട് റോഡിൽ കൊന്നഞ്ചേരി മുതൽ പുളിങ്കൂട്ടം വരെയുള്ള പ്രദേശങ്ങളും ഉൾപ്രദേശങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പെടും. പ്രദേശം പൂർണ്ണമായും വടക്കഞ്ചേരി -2 വില്ലേജിൽ ആണ്. കൊന്നഞ്ചേരി, ആയക്കാട്, ചല്ലിത്തറ, ആയക്കാട് ഗ്രാമം, കൂമൻകോഡ്, ചുണ്ടക്കാട്, അടിയത്തൂപാടംചെറുകണ്ണമ്പ്ര തുടങ്ങിയ ഭാഗങ്ങൾ ആയക്കാടിൽ ഉൾപ്പെടും കാരായങ്കാട്, മഞ്ഞപ്ര, മംഗളം പുഴ, ചെക്കിണി എന്നിവയാണ് നാലതിരുകൾ.